Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം പണയം വെക്കാന്‍ പോകുകയാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ..

എന്തെങ്കിലും ഒരു അത്യാവശ്യം വരുമ്പോള്‍ ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ പണം കണ്ടെത്താനുള്ള ഒരു മാർഗ്ഗമാണ് സ്വർണ്ണപ്പണയം. കേരളത്തില്‍ മാത്രമല്ല, രാജ്യത്തെ ആകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സ്വർണ്ണപ്പണയത്തിന്റെ വായ്പയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. സ്വർണ്ണ വായ്പകൾ വർഷം തോറും 20-30% വളർച്ചാ നിരക്ക് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളില്‍ 30% വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണ്ണ വായ്പ കുടിശ്ശിക 1,23,776 കോടി രൂപയായി. സ്വർണവില ഉയരുന്നതും സുരക്ഷിതമല്ലാത്ത മറ്റ് ലോണുകള്‍ ഒഴിവാക്കുന്നതും കാരണം സ്വർണ്ണപ്പണയ നിരക്ക് ഉയരുന്നുവെന്നാണ് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. പലർക്കും, ഉടനടിയുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു സുപ്രധാന ആസ്തിയായി സ്വർണ്ണം പ്രവർത്തിക്കുന്നു. ഇതോടൊപ്പം മികച്ച മൂല്യം കൂടി ലഭിക്കുന്നതും വായ്പാ നിരക്ക് ഉയരുന്നതില്‍ നിർണ്ണായകമായി.

gold-rate-

സ്വർണ്ണ വായ്പകളുടെ ഉയർച്ചയ്ക്ക് ആക്കം കൂട്ടുന്ന മറ്റൊരു പ്രധാന ഘടകം വായ്പാ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ പരിവർത്തനമാണ്. ധനകാര്യ സ്ഥാപനങ്ങൾ അവരുടെ ഡിജിറ്റൽ സേവന പ്രക്രിയകൾ വർദ്ധിപ്പിക്കുന്നു. ഇതിലൂടെ ലോണിന്റെ നടപടി ക്രമങ്ങള്‍ വളരെ എളുപ്പത്തിലാക്കുന്നു. ഇത് കൂടുതല്‍ ആളുകളെ സ്വർണപ്പണയ വായ്പയിലേക്ക് ആകർഷിക്കുന്നു.

സ്വർണം പണയം വെക്കാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടതായിട്ടുള്ള നിരവധി കാര്യങ്ങളുണ്ട്. ഏറ്റവും പ്രധാനം എത്ര മൂല്യം ലഭിക്കും എന്നുള്ളതാണ്. മിക്ക വായ്പക്കാരും സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 70%-75% വായ്പ തുകയായി വാഗ്ദാനം ചെയ്യാറുണ്ട്. ഇത്തരം വായ്പകള്‍ക്ക് പൊതുവെ വ്യക്തിഗത വായ്പകളേക്കാൾ കുറഞ്ഞ പലിശനിരക്കാണുള്ളത്. എടുത്ത പണം പലിശ സഹിതം പൂർണ്ണമായി തിരിച്ചടച്ചതിന് ശേഷം പണയപ്പെടുത്തിയ ആസ്തികൾ നിങ്ങൾക്ക് തിരിച്ചെടുക്കാം.

എത്ര പൈസ ലഭിക്കും എന്നതില്‍ നിർണ്ണായകമാകുന്ന മറ്റൊരു കാര്യം സ്വർണത്തിന്റെ പരിശുദ്ധിയാണ്. 24 കാരറ്റ് മുതല്‍ 18 കാരറ്റ് വരേയുള്ള സ്വർണ്ണങ്ങള്‍ക്ക് വ്യത്യസ്ത നിരക്കിലായിരിക്കും തുക നിർണ്ണയിക്കുക. എന്നാല്‍ 18 കാരറ്റിന് താഴേയുള്ള സ്വർണ്ണം പൊതുവെ പണയമായി എടുക്കാറില്ല. പരമാവധി തുക ലഭിക്കുന്ന സ്ഥാപനങ്ങളെ നിങ്ങള്‍ക്ക് തന്നെ കണ്ടെത്താവുന്നതാണ്.

സ്വർണ്ണത്തിന്റെ മൂല്യത്തെ അടിസ്ഥാനമാക്കിയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. ഉയർന്ന പരിശുദ്ധിയുള്ള സ്വർണ്ണത്തിന് കുറഞ്ഞ നിരക്ക് ലഭിക്കും. എന്നാല്‍ പല സ്ഥാപനങ്ങളും ഈ വിവരം പങ്കുവെക്കാറില്ലെന്നതാണ് സത്യം. ആധാർ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട്, വോട്ടർ ഐഡി മുതലായ കെവൈസി രേഖകൾ സ്വർണപ്പണയ സമയത്ത് നിങ്ങള്‍ ബാങ്കിന് മുന്നില്‍ ഹാജരാക്കേണ്ടി വരും. 18 വയസ്സ് കഴിഞ്ഞ ആർക്കും ഗോള്‍ഡ് ലോണ്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+