ജൈറ്റെക്‌സില്‍ അറാറി ബ്രാന്‍ഡ് ഉല്‍പന്നവുമായി യൂറോസ്റ്റാര്‍
ദുബായ്: കൊറിയന്‍ ബ്രാന്‍ഡ് ഉല്‍പന്നങ്ങളുമായാണ് ഇത്തവണ യൂറോ സ്റ്റാര്‍ ജൈറ്റക്‌സിലെത്തിയിരിക്കുന്നത്. ജൈറ്റെക്‌സ് ടെക്‌നോലോജി വീക്ക് 2015 ന്റെ ഭാഗമായാണ് യൂറോ സ്റ്റാര്‍ പവലിയനില്‍ അറാറിയുടെ പുതിയ ഉല്‍പന്നം പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമായി എത്തിച്ചിരിക്കുന്നത്.
പ്രധാനമായും ഐ ഫോണ്‍ 6, ഐഫോണ്‍ 6 എസ്, ഐ ഫോണ്‍ 6 എസ് പ്ലസ്, സാംസങ്ങ് ഗാലക്‌സി സി എസ് 6 എഡ്ജ്, നോട്ട് 5 എന്നീ ആഡംബര മൊബൈല്‍ മോഡലുകള്‍ക്കായാണ് തോലില്‍ നിര്‍മിച്ച അറാറിയുടെ പൗച്ചുകള്‍ ഉപയോഗിക്കാനാവുക. സ്ലിം ഡയറി, ക്യാന്‍വാസ് ഡയറി, ദ ബ്ലോസ്സം ഡയറി തുടങ്ങിയ പേരിലാണ് ഇവ വിപണിയില്‍ എത്തിച്ചിരിക്കുനത്.

ഉപഭോക്താക്കളുടെ സംതൃപ്തി ലക്ഷ്യമാക്കിയിട്ടാണ് പുതിയ ഉല്‍പ്പന്നവുമായി എത്തിയിരിക്കുന്നതെന്ന് യൂറോ സ്റ്റാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രാജു ജെത്വാനി വ്യക്തമാക്കി. ദുബായ് മേഖലയിലെ ഏറ്റവും വലിയ വിവര സാങ്കേതിക വിദ്യ പ്രദര്‍ശന വേദിയാണ് ജൈറ്റെക്‌സ് ടെക്‌നോളജി വീക്ക്. കമ്പനിയെ സംബന്ധിച്ചിടത്തോളം അന്തമായ സാധ്യതയാണ് ജൈറ്റെക്‌സ് തുറന്നിടുന്നത്.

ആഡംബര മൊബൈല്‍ ആക്‌സസറി ഉല്‍പന്ന നിര്‍മാണ രംഗത്തെ പ്രമുഖ കൊറിയന്‍ സ്ഥാപനമായ അറാറിയുടെ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളെ പരിചയപെടുത്തുവാനുള്ള മികച്ച വേദിയാണിത്. ലോകത്തിന്റെ മറ്റിടങ്ങള്‍ എന്നപോലെ ഗള്‍ഫ് മേഖലയിലും അറാറിയുടെ ഉല്‍പന്നങ്ങള്‍ വന്‍ ജനപ്രീതി നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പുതുതായി വിപണിയില്‍ എത്തിച്ചിരിക്കുന്ന പൗച്ചുകള്‍ നൂറു ശതമാനം ഗുണനിലവാരമുള്ള തോലില്‍ നിര്‍മിച്ചതാണെന്ന് യൂറോ സ്റ്റാര്‍ മാര്‍ക്കറ്റിങ് തലവന്‍ മണി നായരും അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications