കൊറോണ കാലത്ത് ജനത്തിന് കേന്ദ്രത്തിന്റെ ഇരുട്ടടി! പെട്രോളിനും ഡീസലിനും ഒറ്റയടിക്ക് 3 രൂപ കൂട്ടി
ദില്ലി: കൊറേണ വൈറസ് വ്യാപനം ലോകമെമ്പാടും വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ആരോഗ്യ മേഖല മാത്രമല്ല, സമ്പദ് ഘടനയേയും കൊറോണ വൈറസ് വ്യാപനം ബാധിച്ചുകഴിഞ്ഞു. ആഗോള തലത്തില്‍ ഓഹരി വിപണികള്‍ വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ വിപണിയിലും കൊറോണ വൈറസ് വ്യാപനം രൂക്ഷമായി പ്രതിഫലിച്ചുകഴിഞ്ഞു. അതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റേയം ഡീസലിന്റേയും തീരുവ ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. പെട്രോളിന്റേയും ഡീസലിന്റേയും വിലയിൽ ലിറ്ററിന് മൂന്ന് രൂപയുടെ വർദ്ധനയാണ് അനുഭവപ്പെടുക.

പെട്രോളിന്റെ സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെ കൂട്ടി. ഡീസലിന്റേത് ലിറ്ററിന് നാല് രൂപയും കൂട്ടിയിട്ടുണ്ട്. പെട്രോളിന്റേയും ഡീസലിന്റേയും റോഡ് സെസ്സ് ലിറ്ററിന് ഒരു രൂപ വീതവും കൂട്ടിയിട്ടുണ്ട്. ഇതോടെ റോഡ് സെസ് ഇപ്പോള്‍ 10 രൂപയായിട്ടുണ്ട്. ആത്യന്തികമായി രണ്ട് ഇന്ധനങ്ങള്‍ക്കും ലിറ്ററിന് മൂന്ന് രൂപ വീതം ആയിരിക്കും ഉപഭോക്താക്കള്‍ അധികമായി നല്‍കേണ്ടി വരിക.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനം തന്നെയാണ് ഇതിന്റേയും ആത്യന്തികമായ കാരണം. എണ്ണ വില പിടിച്ചുനിര്‍ത്തുന്നതില്‍ സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള തര്‍ക്കം ആണ് ഇപ്പോള്‍ അസംസ്കൃത എണ്ണവില ഇത്രയും ഇടിയുന്ന നിലയിലേക്ക് എത്തിച്ചത്. 90 കളിലെ ഗള്‍ഫ് യുദ്ധകാലത്താണ് ഇതിന് മുമ്പ് അസംസ്കൃത എണ്ണ വിലയില്‍ ഇത്രയും ഇടിവുണ്ടായത്.
അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ എക്സൈസ് തീരുവ ഒറ്റയടിക്ക് കൂട്ടിയതോടെ ഇന്ത്യന്‍ ജനതയ്ക്ക് ആ നേട്ടം ലഭ്യമാകില്ല. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഇനിയും കുറയാനാണ് സാധ്യത. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന ഉപഭോഗത്തിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications