കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ കാലത്ത് ജനത്തിന് കേന്ദ്രത്തിന്‍റെ ഇരുട്ടടി! പെട്രോളിനും ഡീസലിനും ഒറ്റയടിക്ക് 3 രൂപ കൂട്ടി

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറേണ വൈറസ് വ്യാപനം ലോകമെമ്പാടും വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ആരോഗ്യ മേഖല മാത്രമല്ല, സമ്പദ് ഘടനയേയും കൊറോണ വൈറസ് വ്യാപനം ബാധിച്ചുകഴിഞ്ഞു. ആഗോള തലത്തില്‍ ഓഹരി വിപണികള്‍ വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

സ്വർണവില പിടിവിട്ട് താഴേക്ക്... ഒറ്റദിവസം കുറഞ്ഞ് 1200 രൂപ; ഇനിയും കുറയും... വിപണിയിൽ കൊടിയ മാന്ദ്യംസ്വർണവില പിടിവിട്ട് താഴേക്ക്... ഒറ്റദിവസം കുറഞ്ഞ് 1200 രൂപ; ഇനിയും കുറയും... വിപണിയിൽ കൊടിയ മാന്ദ്യം

ഇന്ത്യന്‍ വിപണിയിലും കൊറോണ വൈറസ് വ്യാപനം രൂക്ഷമായി പ്രതിഫലിച്ചുകഴിഞ്ഞു. അതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റേയം ഡീസലിന്റേയും തീരുവ ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. പെട്രോളിന്റേയും ഡീസലിന്റേയും വിലയിൽ ലിറ്ററിന് മൂന്ന് രൂപയുടെ വർദ്ധനയാണ് അനുഭവപ്പെടുക.

Petrol Price

പെട്രോളിന്റെ സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെ കൂട്ടി. ഡീസലിന്റേത് ലിറ്ററിന് നാല് രൂപയും കൂട്ടിയിട്ടുണ്ട്. പെട്രോളിന്റേയും ഡീസലിന്റേയും റോഡ് സെസ്സ് ലിറ്ററിന് ഒരു രൂപ വീതവും കൂട്ടിയിട്ടുണ്ട്. ഇതോടെ റോഡ് സെസ് ഇപ്പോള്‍ 10 രൂപയായിട്ടുണ്ട്. ആത്യന്തികമായി രണ്ട് ഇന്ധനങ്ങള്‍ക്കും ലിറ്ററിന് മൂന്ന് രൂപ വീതം ആയിരിക്കും ഉപഭോക്താക്കള്‍ അധികമായി നല്‍കേണ്ടി വരിക.

റിലയന്‍സ് തകര്‍ന്നടിഞ്ഞു; ദശാബ്ദത്തിനിടെ ആദ്യം... കൊറോണയില്‍ തകര്‍ന്ന് ഓഹരിവിപണികള്‍റിലയന്‍സ് തകര്‍ന്നടിഞ്ഞു; ദശാബ്ദത്തിനിടെ ആദ്യം... കൊറോണയില്‍ തകര്‍ന്ന് ഓഹരിവിപണികള്‍

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനം തന്നെയാണ് ഇതിന്റേയും ആത്യന്തികമായ കാരണം. എണ്ണ വില പിടിച്ചുനിര്‍ത്തുന്നതില്‍ സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള തര്‍ക്കം ആണ് ഇപ്പോള്‍ അസംസ്‌കൃത എണ്ണവില ഇത്രയും ഇടിയുന്ന നിലയിലേക്ക് എത്തിച്ചത്. 90 കളിലെ ഗള്‍ഫ് യുദ്ധകാലത്താണ് ഇതിന് മുമ്പ് അസംസ്‌കൃത എണ്ണ വിലയില്‍ ഇത്രയും ഇടിവുണ്ടായത്.

അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ എക്‌സൈസ് തീരുവ ഒറ്റയടിക്ക് കൂട്ടിയതോടെ ഇന്ത്യന്‍ ജനതയ്ക്ക് ആ നേട്ടം ലഭ്യമാകില്ല. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഇനിയും കുറയാനാണ് സാധ്യത. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന ഉപഭോഗത്തിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്.

സൗദിയും റഷ്യയും ഉടക്കി; എണ്ണവില കുത്തനെ കുറച്ച് സൗദിയുടെ തിരിച്ചടി, 29 വര്‍ഷത്തെ താഴ്ചയില്‍ എണ്ണസൗദിയും റഷ്യയും ഉടക്കി; എണ്ണവില കുത്തനെ കുറച്ച് സൗദിയുടെ തിരിച്ചടി, 29 വര്‍ഷത്തെ താഴ്ചയില്‍ എണ്ണ

 മുകേഷ് അംബാനി വീണു: ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ജാക് മാ, തിരിച്ചടിച്ചത് ഓഹരി വിപണി!! മുകേഷ് അംബാനി വീണു: ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ജാക് മാ, തിരിച്ചടിച്ചത് ഓഹരി വിപണി!!

English summary
മുകേഷ് അംബാനി വീണു: ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ജാക് മാ, തിരിച്ചടിച്ചത് ഓഹരി വിപണി!!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X