കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്സിറ്റ് പോള്‍: ഓഹരി വിപണി ഉയര്‍ന്നു, രൂപ മുന്നോട്ട്

  • By Staff
Google Oneindia Malayalam News

മുംബൈ: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഓഹരി വിപണിയില്‍ വെടിക്കെട്ട് തീര്‍ക്കുന്നു. രാവിലെ വില്‍പ്പന തുടങ്ങിയ ഉടനെ സെന്‍സെക്‌സ് 350 പോയിന്റോളവും നിഫ്റ്റി 100 പോയിന്റിലധികവും ഉയര്‍ന്നു.

point

രൂപയുടെ മൂല്യത്തിലും വര്‍ധനവുണ്ടായി. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപ 19 പൈസ കൂടി 64.15ലാണ് വ്യാപാരം നടത്തുന്നത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ പ്രഖ്യാപനങ്ങളും ഡോളറിന് തിരിച്ചടിയായി. ബാങ്ക് ഓഫ് ഇംഗ്ലണ്ടും അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തുമെന്ന് അറിയിച്ചിരുന്നു.

sensex

വേദാന്ത, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഐഷര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് വന്‍ നേട്ടമുണ്ടാക്കിയത്. ഒട്ടുമിക്ക കമ്പനികളും മുന്നോട്ടുകുതിച്ചപ്പോള്‍ ടെക് മഹീന്ദ്രാ ലിമിറ്റഡ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു.

മയിലിന് പിറകെ ഓടി കടലുണ്ടിപ്പുഴയില്‍ വീണ് ഒന്നാംക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചുമയിലിന് പിറകെ ഓടി കടലുണ്ടിപ്പുഴയില്‍ വീണ് ഒന്നാംക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

English summary
Sensex rallies over 350 pts as exit polls suggest BJP win in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X