കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ ഓഹരികൾ വാങ്ങിക്കൂട്ടി ഫേസ്ബുക്ക്; ഒറ്റയടിക്ക് സ്വന്തമാക്കിയത് പത്ത് ശതമാനത്തോളം, 43,574 കോടി

Google Oneindia Malayalam News

മുംബൈ: വര്‍ഷങ്ങളായി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മുകേഷ് അംബാനി. പുതിയവ തുടങ്ങുക, വാങ്ങുക എന്നതൊക്കെയാണ് മുകേഷിന്റെ പതിവ് രീതികള്‍. എന്നാല്‍ ഇപ്പോള്‍ റിലയന്‍സിന്റെ ഏറ്റവും പ്രസ്റ്റീജ് പ്രൊഡക്ട് ആയ റിലയന്‍സി ജിയോയുടെ ഓഹരികള്‍ വിറ്റിരിക്കുകയാണ് മുകേഷ് അംബാനി.

Recommended Video

cmsvideo
Facebook buys 9.99% stake in Reliance Jio for Rs 43,574 crore | Oneindia Malayalam

സോഷ്യല്‍ മീഡിയ ഭീമന്‍ ആയ ഫേസ്ബുക്കിനാണ് ഓഹരികള്‍ വിറ്റിട്ടുള്ളത്. 9.9 ശതമാനം ഓഹരികളാണ് ഫേസ്ബുക്ക് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കടബാധ്യതകള്‍ കുറയ്ക്കാന്‍ ഈ ഇടപാട് സഹായകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഫേസ്ബുക്കിനെ സംബന്ധിച്ചും ഈ ഇടപാട് വലിയ നേട്ടമാണ്. വിശദാംശങ്ങള്‍ പരിശോധിക്കാം...

5.7 ബില്യണ്‍ ഡോളര്‍

5.7 ബില്യണ്‍ ഡോളര്‍

ഫേസ്ബുക്ക്, ജിയോയുടെ 9.9 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയിട്ടുള്ളത്. 5.7 ബില്യണ്‍ ഡോളര്‍ ആണ് ഇതിനായി ചെലവിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് 43,574 കോടി രൂപ വരും ഇത്.

ജിയോയുടെ വില എത്ര?

ജിയോയുടെ വില എത്ര?

ഇന്ത്യന്‍ മാര്‍ക്കറ്റ് പിടിച്ചടക്കിയ ടെലിക്കോം സേവന ദാതാക്കളാണ് ജിയോ. മറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാരെ ജിയോ ശരിക്കും അസ്ത്രപ്രജ്ഞരാക്കിയിട്ടുണ്ട്. ജിയോയുടെ മൊത്തം മൂല്യം 4.62 ലക്ഷം കോടി എന്ന് കണക്കാക്കിയിട്ടാണ് ഇപ്പോഴത്തെ ഇടപാട് നടന്നിട്ടുള്ളത്.

ഏറ്റവും വലിയ നിക്ഷേപം

ഏറ്റവും വലിയ നിക്ഷേപം

ചെറിയ ഓഹരിയ്ക്കായി ഒരു ടെക്‌നോളജി കമ്പനി നടത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപം ആണിത് എന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ ഇടപാടിനെ കുറിച്ച് പ്രതികരിച്ചത്. ടെക്‌നോളജി മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനിക്ഷേപം ആണ് ഇത് എന്നും റിലയന്‍സ് പ്രതികരിച്ചു.

ഇന്ത്യയോടുള്ള പ്രതിബദ്ധത!!!

ഇന്ത്യയോടുള്ള പ്രതിബദ്ധത!!!

ഫേസ്ബുക്കും ഈ ഇടപാടിനെ കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. ഈ നിക്ഷേപം തങ്ങള്‍ക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയാണ് അടിവരയിടുന്നത് എന്നാണ് ഫേസ്ബുക്ക് പറയുന്നത്. ജിയോയുടെ വളര്‍ച്ചയും പ്രതിപാദിക്കുന്നുണ്ട് അവരുടെ പ്രതികരണത്തില്‍. ജിയോയ്‌ക്കൊപ്പം ഇന്ത്യയില്‍ കൂടുതങ്ങള്‍ ജനങ്ങളിലേക്ക് എത്തണം എന്നതാണ് ലക്ഷ്യം എന്നും ഫേസ്ബുക്ക് പ്രസ്താവനയില്‍ അറിയിച്ചു.

ഫേസ്ബുക്കിന്റെ ലക്ഷ്യം

ഫേസ്ബുക്കിന്റെ ലക്ഷ്യം

എല്ലാ തരത്തിലുള്ള ബിസിനസ്സുകള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് ഫേസ്ബുക്കു പറയുന്നത്. ഇന്ത്യയുടെ കാര്യത്തിലാണെങ്കില്‍, ആറ് കോടിയോളം വരുന്ന ചെറുകിട ബിസിനസ് മേഖലയാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് എന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നുണ്ട്.

നിക്ഷേപത്തിലൊതുങ്ങുന്നില്ല ഇടപാട്

നിക്ഷേപത്തിലൊതുങ്ങുന്നില്ല ഇടപാട്

ജിയോയുടെ 9.9 ശതമാനം ഓഹരി വാങ്ങിയതിയില്‍ ഒതുങ്ങുന്നില്ല ഈ ഇടപാട് എന്നതാണ് യാഥാര്‍ത്ഥ്യം. ജിയോ പ്ലാറ്റ്‌ഫോംസ്, റിലയന്‍സ് റീട്ടേയില്‍ എന്നിവയും ഫേസ്ബുക്കിന്റെ വാട്‌സ് ആപ്പും മറ്റൊരു വാണിജ്യ പങ്കാളിത്ത കരാറില്‍ എത്തിയിട്ടുണ്ട്. റിലയന്‍സ് റീട്ടെയിലില്‍റെ ജിയോമാര്‍ട്ട് പ്ലാറ്റ്‌ഫോമിലെ പുതിയ പദ്ധതി, വാട്‌സ്ആപ്പ് ഉപയോഗിച്ച് ത്വരിതപ്പെടുത്തുന്നതാണിത്.

30 കോടി ഉപഭോക്താക്കള്‍

30 കോടി ഉപഭോക്താക്കള്‍

റിലയന്‍സ് ജിയോ ഒരുപക്ഷേ, ലോകത്തിലെ തന്നെ ഏറ്റവും വേഗം വളര്‍ച്ച നേടിയ ടെലിക്കോം കമ്പനികളില്‍ ഒന്നായിരിക്കും. തുടക്കമിട്ട് മൂന്ന് വര്‍ഷം കൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായി ജിയോ മാറിയത്. 34 കോടി ഉപഭോക്താക്കള്‍ ജിയോയ്ക്ക് ഉണ്ട് എന്നാണ് കണക്കാക്കുന്നത്. ചുരുങ്ങിയ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കിയതായിരുന്നു ജിയോയുടെ സ്വീകാര്യതയ്ക്കുള്ള പ്രധാന കാരണം.

English summary
Facebook buys Reliance Jio's 9.9 % stakes in 43,574 crore deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X