മെസ്സഞ്ചറില്‍ പേപാല്‍, പണമടയ്ക്കാന്‍ ഇനി മിനിറ്റുകള്‍ മതി
പണമിടപാട് ഇനി ഫേസ്ബുക്ക് മെസ്സഞ്ചര്‍ വഴി
ദില്ലി: പണമിടപാടിന് ഓണ്‍ലൈന്‍ പേയ്മെന്റ് പ്ലാറ്റ്ഫോം ഫേസ്ബുക്കുമായി കൈ കോര്‍ക്കുന്നു. ഫേസ്ബുക്ക് മെസ്സഞ്ചര്‍ വഴിയാണ് പണമടയ്ക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. ഫേസ്ബുക്കുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ പേ പാല് അക്കൗണ്ടും ഫേസ്ബുക്ക് മെസ്സഞ്ചറുമായി എളുപ്പം കൂട്ടി യോജിപ്പിക്കാന്‍ കഴിയും.
ഏപ്രിലില്‍ ഫേസ്ബുക്ക് മെസഞ്ചര്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച ചാറ്റ്ബോട്ട്സ് സംവിധാനത്തില്‍ പേമെന്റ് നടത്താനാകുമായിരുന്നെങ്കിലും അതിനായി മറ്റ് വെബ്സൈറ്റുകളിലേക്ക് പോകണമായിരുന്നു. വിവിധ ബിസിനസ് സംരംഭങ്ങളുമായി സംവദിക്കുന്നതിനും അവരില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍ അറിയുന്നതിനും ഉപഭോക്താക്കളെ സഹായിക്കുന്ന സംവിധാനമായിരുന്നു ചാറ്റ് ബോട്ട്സ്. പേപാല്‍ പണമിടപാടുകളെക്കുറിച്ചുള്ള അപ്ഡേറ്റുകള് കൃത്യമായി ലഭിക്കുന്നതിന് നോട്ടിഫിക്കേഷനും ഫേസ്ബുക്ക് മെസ്സഞ്ചര്‍ ഇതിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മെസഞ്ചര്‍ പുതിയ വെര്‍ഷനിലാണ് പേമെന്റ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇനി മുതല്‍ ബൈ നൗ എന്ന ബട്ടണ്‍ വഴി സംവിധാനം ഉപയോഗിയ്ക്കാനാവും. നിലവില്‍ യുഎസില്‍ മാത്രം ലഭ്യമാകുന്ന പുതിയ സംവിധാനം ഉടന്‍ തന്നെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫേസ്ബുക്ക് അധികൃതര്‍. അമേരിക്കയിലെ 40 ശതമാനം പേരും മെസ്സഞ്ചര്‍ ഉപയോഗിക്കുന്നവരാണ്.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications