കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെസ്സഞ്ചറില്‍ പേപാല്‍, പണമടയ്ക്കാന്‍ ഇനി മിനിറ്റുകള്‍ മതി

പണമിടപാട് ഇനി ഫേസ്ബുക്ക് മെസ്സഞ്ചര്‍ വഴി

  • By Sandra
Google Oneindia Malayalam News

ദില്ലി: പണമിടപാടിന് ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ഫേസ്ബുക്കുമായി കൈ കോര്‍ക്കുന്നു. ഫേസ്ബുക്ക് മെസ്സഞ്ചര്‍ വഴിയാണ് പണമടയ്ക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. ഫേസ്ബുക്കുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ പേ പാല്‍ അക്കൗണ്ടും ഫേസ്ബുക്ക് മെസ്സഞ്ചറുമായി എളുപ്പം കൂട്ടി യോജിപ്പിക്കാന്‍ കഴിയും.

ഏപ്രിലില്‍ ഫേസ്ബുക്ക് മെസഞ്ചര്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച ചാറ്റ്ബോട്ട്സ് സംവിധാനത്തില്‍ പേമെന്റ് നടത്താനാകുമായിരുന്നെങ്കിലും അതിനായി മറ്റ് വെബ്സൈറ്റുകളിലേക്ക് പോകണമായിരുന്നു. വിവിധ ബിസിനസ് സംരംഭങ്ങളുമായി സംവദിക്കുന്നതിനും അവരില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍ അറിയുന്നതിനും ഉപഭോക്താക്കളെ സഹായിക്കുന്ന സംവിധാനമായിരുന്നു ചാറ്റ് ബോട്ട്സ്. പേപാല്‍ പണമിടപാടുകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ കൃത്യമായി ലഭിക്കുന്നതിന് നോട്ടിഫിക്കേഷനും ഫേസ്ബുക്ക് മെസ്സഞ്ചര്‍ ഇതിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

messenger

മെസഞ്ചര്‍ പുതിയ വെര്‍ഷനിലാണ് പേമെന്റ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇനി മുതല്‍ ബൈ നൗ എന്ന ബട്ടണ്‍ വഴി സംവിധാനം ഉപയോഗിയ്ക്കാനാവും. നിലവില്‍ യുഎസില്‍ മാത്രം ലഭ്യമാകുന്ന പുതിയ സംവിധാനം ഉടന്‍ തന്നെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫേസ്ബുക്ക് അധികൃതര്‍. അമേരിക്കയിലെ 40 ശതമാനം പേരും മെസ്സഞ്ചര്‍ ഉപയോഗിക്കുന്നവരാണ്.

English summary
Facebook Messenger adds PayPal support for digital payments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X