കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിപ്റ്റോ കറന്‍സിയുമായി ഫേസ്ബുക്ക് മുന്‍പോട്ട്: യോഗത്തില്‍ ഒപ്പുവെച്ചത് 21 ചാര്‍ട്ടര്‍ അംഗങ്ങള്‍!

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: എതിര്‍പ്പുകള്‍ അവഗണിച്ച് പുതിയ ക്രിപ്റ്റോ കറന്‍സി നിര്‍മിക്കാനുള്ള നീക്കവുമായി ഫേസ്ബുക്ക്. ലിബ്ര എന്നപേരിലാണ് ക്രിപ്റ്റോ കറന്‍സി പുറത്തിറങ്ങുന്നത്. യുഎസ് റെഗുലേറ്റര്‍മാരും രാഷ്ട്രീയ നേതാക്കളും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക്. നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ലിബ്ര അസോസിയേഷനാണ് ക്രിപ്റ്റോ കറന്‍സി നിയന്ത്രിക്കുന്നത്. തിങ്കളാഴ്ച ജെനീവയില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ 21 ചാര്‍ട്ടര്‍ അംഗങ്ങളും ഒപ്പുവെച്ചിരുന്നു. ലിബ്ര അസോസിയേഷനില്‍ 27 അംഗങ്ങളാണുള്ളത്. എന്നാല്‍ വിസ, മാസ്റ്റര്‍കാര്‍ഡ്, പേയ്പാല്‍ തുടങ്ങിയ കമ്പനികള്‍ അടുത്ത ദിവസങ്ങളില്‍ പദ്ധതി ഉപേക്ഷിച്ചിരുന്നു.

നിങ്ങളുടെ ഔദാര്യത്തിലല്ല മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നത്, മോഹന്‍ ഭാഗവതിന് മറുപടിയുമായി ഒവൈസി!നിങ്ങളുടെ ഔദാര്യത്തിലല്ല മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നത്, മോഹന്‍ ഭാഗവതിന് മറുപടിയുമായി ഒവൈസി!

നിലവില്‍ അവശേഷിക്കുന്ന അംഗങ്ങള്‍ നിലവില്‍ ലിബ്ര അസോസിയേഷനിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങളാണ്. യൂബര്‍, ലിഫ്റ്റ്, സ്പോട്ടിഫൈ, യൂറോപ്യന്‍ ടെലികമ്യൂണിക്കേഷന്‍സ് കമ്പനിയായ വോഡ‍ഫോണ്‍ എന്നിവരും അസോസിയേഷന്‍ അംഗങ്ങളാണ്. 180 ഓളം സ്ഥാപനങ്ങള്‍ ക്രിപ്റ്റോ കറന്‍സിക്കൊപ്പം ചേരാന്‍ താല്‍പ്പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. അര്‍ജന്റീന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ കൊമേഴ്സ് സ്ഥാപനം മെക്കാഡോലിബ്ര. ഫിന്‍ടെക് കമ്പനി സ്ട്രൈപ്പ്, ബുക്കിംഗ് ഡോട്ട്കോം എന്നീ കമ്പനികളുമായി ഫേസ്ബുക്ക് ധാരണയിലെത്തിയിട്ടുണ്ട്.

-cryptoeurozone-

അന്തര്‍ദേശീയ തലത്തില്‍ ക്രിപ്റ്റോ കറന്‍സിക്ക് സ്വീകാര്യത ഉണ്ടാക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. എന്നാല്‍ ലിബ്രക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി രംഗത്തെത്തുന്നത് കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മെന്‍ലോ പാര്‍ക്കാണ്. ലിബ്ര അസോസിയേഷന്‍ വഴി പ്രവര്‍ത്തിക്കുന്ന ഒരു പ്രത്യേക അസ്തിത്വമാണ് ലിബ്രയെന്ന് കമ്പനിയും വ്യക്തമാക്കിയിരുന്നു. ലിബ്ര അസോസിയേഷന്റെ അഞ്ച് ഡയറക്ടര്‍മാരില്‍ ഒരാളായ ഡേവിഡ് മാര്‍ക്കസിനെയാണ് ഫേസ്ബുക്ക് ലിബ്രയുടെ സഹസ്ഥാപകനാക്കിയിട്ടുള്ളത്.

ഉപയോക്താക്കള്‍ക്ക് അതിര്‍ത്തിക്കള്‍ക്കപ്പുറത്തുനിന്ന് പണമിടപാടുകള്‍ നടത്താവുന്ന കറന്‍സി ആരംഭിക്കാനുള്ള നീക്കത്തില്‍ ഫേസ്ബുക്ക് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നതിനായി ലിബ്ര പ്രത്യേക സംഘടനയായി രൂപീകരിക്കുകയായിരുന്നു. ഇന്ത്യയില്‍ വിലക്കുള്ള ആദ്യ ക്രിപ്റ്റോ കറന്‍സി ബിറ്റ് കോയിന്‍ 2008ലാണ് പുറത്തിറങ്ങുന്നത്.

English summary
Facebook officially launches its new cryptocurrency Libra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X