500, 1000 നോട്ട് പിന്‍വലിക്കല്‍: എന്ത്, എന്തിന്, എങ്ങനെ? എനിക്ക് എന്ത് സംഭവിക്കും?

നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് നിയമപരമായ കൈവശം വച്ചിരിക്കുന്ന പണത്തിന് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പാണ്. എന്നാല്‍ നിയമവിരുദ്ധമായ പണമാണ് നിങ്ങളുടെ കൈവശം ഉള്ളത് എങ്കില്‍ കുടുങ്ങാനുള്ള സാധ്യതയാണ്

ഒരു വൈകുന്നേരം പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറയുന്നു അര്‍ദ്ധ രാത്രി മുതല്‍ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ക്ക് കടലാസിന്റെ വില ആയിരിക്കും എന്ന്. ഒരു മുന്നറിയിപ്പും ഇല്ലാതെ ഇങ്ങനെ ഒരു നടപടിയെടുക്കുമ്പോള്‍ സാധരണക്കാര്‍ ഞെട്ടിത്തരിക്കും.

500, 1,000 രൂപ നോട്ടുകള്‍ അര്‍ദ്ധരാത്രി മുതല്‍ പിന്‍വലിച്ചു, എടിഎമ്മുകള്‍ ഉണ്ടാവില്ല

ആരും പേടിക്കേണ്ട... 1000നും 500നും ഒന്നും പറ്റില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടുത്ത ദിവസം അരിയും പച്ചക്കറിയും വാങ്ങുന്നതുമുതല്‍ യാത്രയ്ക്ക് വേണ്ടി വരെ അഞ്ഞൂറിന്റെ നോട്ടുകളാവും കൈവശം ഉണ്ടാവുക. അങ്ങനെയുള്ളവര്‍ എന്ത് ചെയ്യും? അവര്‍ക്ക് മുന്നില്‍ എന്താണ് വഴി?

2,000 രൂപയുടെ പിങ്ക് നോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

കറന്‍സി നോട്ടുകള്‍ അസാധു; തെറ്റായ തീരുമാനമെന്ന് തോമസ് ഐസക്

എന്തിനാണ് ഇപ്പോള്‍ പെട്ടെന്ന് ഇങ്ങനെ ഒരു നടപടി എടുക്കുന്നത്? എന്താണ് ഈ നടപടി? ഓരോ വ്യക്തിയേയും എങ്ങനെയാണ് ഇത് ബാധിക്കുക? സാധാരണക്കാരുടെ സംശയങ്ങള്‍ക്ക് അന്ത്യമുണ്ടാവില്ല. ഇതാ അതിനുള്ള ഉത്തരങ്ങള്‍...

എന്തിന്

എന്തിന്

രാജ്യത്ത് വലിയ നോട്ടുകളുടെ കള്ളനോട്ടുകള്‍ വലിയ തോതില്‍ കൂടിയിട്ടുണ്ട്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ കള്ളനോട്ടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. അതുപോലെ തന്നെ കള്ളപ്പണവും. ഇത് രണ്ടിനേയും പ്രതിരോധിക്കാന്‍ ഇതല്ലാതെ തത്കാലം വേറെ ഒരു മാര്‍ഗ്ഗം ഇല്ല.

എന്ത്

എന്ത്

500, 1000 രൂപ നോട്ടുകളുടെ നിയമപരമായ സാധുത തന്നെ റദ്ദാക്കുകയാണ് ചെയ്തിരിക്കുന്നത്. ഇനി ആ നോട്ടുകള്‍ക്ക് കടലാസിന്റെ വില മാത്രമേ ഉള്ളൂ. എന്നാല്‍ ഈ പണം ബാങ്കുകള്‍ വഴിയോ പോസ്റ്റ് ഓഫീസുകള്‍ വഴിയോ മാറ്റിയെടുക്കാം.

 എത്ര പൈസ

എത്ര പൈസ

ഈ പദ്ധതിയുടെ പേരില്‍ നിയമപരമായ ഒരു പണവും ആര്‍ക്കും നഷ്ടപ്പെടില്ല. എത്ര രൂപ ബാങ്കില്‍ കൊടുക്കുന്നോ അത്രയും പണം തന്നെ ജനങ്ങള്‍ക്ക് തിരിച്ച് കിട്ടും. ഇതിന് പ്രത്യേക ഫീസോ ഒന്നും ഉണ്ടാകില്ല.

 പണം തന്നെ

പണം തന്നെ

500, 1000 രൂപ നോട്ടുകളായി എത്ര രൂപ ബാങ്കില്‍/ പോസ്റ്റ് ഓഫീസില്‍ കൊടുക്കുന്നോ അത്രയും രൂപ തന്നെ പണമായി നിങ്ങള്‍ക്ക് തുടക്കത്തില്‍ ലഭിക്കില്ല. ഒരു ദിവസം പരമാവധി ലഭിക്കുക 4,000 രൂപ മാത്രമാണ്. ബാക്കി തുക ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും

 എന്തുകൊണ്ട് മുഴുവന്‍ പണവും

എന്തുകൊണ്ട് മുഴുവന്‍ പണവും

അങ്ങനെ കൊടുക്കുന്ന പണത്തിന്റെ അതേ മൂല്യം പണം നോട്ടുകളായി തിരിച്ച് നല്‍കുന്ന ഒരു പരിപാടിയല്ല ഇത്. മൂല്യം കൂടിയ പഴയ നോട്ടുകള്‍ പിന്‍വലിക്കുന്ന പദ്ധതിയില്‍ അത്തരം കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്.

 വെറും നാലായിരം

വെറും നാലായിരം

4,000 രൂപ പണമായി ലഭിച്ചതുകൊണ്ട് പലര്‍ക്കും ഒരു കാര്യവും ഉണ്ടാകില്ല. ഓരോ ദിവസവും അതിലും വലിയ തുക ചെലവാക്കേണ്ട സാഹചര്യം വന്നാല്‍ ജനങ്ങള്‍ എന്ത് ചെയ്യും? ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം, ഇന്റര്‍നെറ്റ് ബാങ്കിങ് വഴി കാര്യങ്ങള്‍ നടത്താം, ചെക്കും ഡിഡിയും വഴി ഇടപാടുകള്‍ നടത്താം, മൊബൈല്‍ വാലറ്റ് ഉപയോഗിക്കാം.... അങ്ങനെ വഴികള്‍ ഒരുപാടുണ്ട്.

 അക്കൗണ്ട് ഇല്ലെങ്കില്‍

അക്കൗണ്ട് ഇല്ലെങ്കില്‍

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് മറ്റൊരു രീതിയിലും പണം കിട്ടില്ല. പുതിയ അക്കൗണ്ട് തുറന്നേ മതിയാവൂ. അവശ്യമായ രേഖകള്‍ സഹിതം ഏത് ബാങ്കിനെ സമീപിച്ചാലും നിങ്ങള്‍ക്ക് അക്കൗണ്ട് തുറക്കാനാവും. കെവൈസി വിവരങ്ങളും പൂരിപ്പിച്ച് നല്‍കണം.

 ജെഡിജെ അക്കൗണ്ട്

ജെഡിജെ അക്കൗണ്ട്

ജന്‍ ധന്‍ യോജന അക്കൗണ്ട് മാത്രം ഉള്ളവരും ഭയക്കേണ്ടതില്ല. അവര്‍ക്കും 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സംവിധാനമുണ്ടാവും.

 എവിടെ കിട്ടും

എവിടെ കിട്ടും

റിസര്‍വ്വ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളില്‍ നോട്ടുകള്‍ മാറാം. അല്ലെങ്കില്‍ രാജ്യത്തെ ഏത് ബാങ്കിന്റെ ബ്രാഞ്ചിലും മാറാം. പോസ്റ്റ് ഓഫീസുകളിലും നോട്ടുകള്‍ മാറാം.

 ഏത് ബാങ്കില്‍

ഏത് ബാങ്കില്‍

ഏത് ബാങ്ക് ന്നെത് ഒരു പ്രശ്‌നമേ അല്ല. ഏത് ബാങ്ക് ബ്രാഞ്ചില്‍ പോയാലും നിങ്ങള്‍ക്ക് പരമാവധി തുകയായ 4,000 രൂപയുടെ നോട്ടുകള്‍ ലഭിക്കും. തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കണം. അതോടൊപ്പം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് രേഖകളും ഹാജരാക്കണം. നിങ്ങളുടെ സ്വന്തം ബാങ്കിന്റെ തന്നെ ഏത് ബ്രാഞ്ചില്‍ നിന്നും നിങ്ങള്‍ക്ക് സേവനം ലഭിക്കും. അക്കൗണ്ട് ഇല്ലാത്ത ബാങ്ക് ശാഖകളാണെങ്കില്‍ അവിടെ നിന്നും സേവനങ്ങള്‍ ലഭിക്കും.

 വേറെ അക്കൗണ്ട് വഴി

വേറെ അക്കൗണ്ട് വഴി

സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ അക്കൗണ്ട് വഴി 500, 1000 രൂപ നോട്ടുകള്‍ തിരികെ നല്‍കാം. എന്നാല്‍ അക്കൗണ്ട് ഉടമയുടെ രേഖാമൂലം ഉള്ള സമ്മതം വേണം എന്ന് മാത്രം. പണം മാറ്റി വാങ്ങേണ്ട ആളുടെ തിരിച്ചറിയില്‍ രേഖയും വേണം.

നേരിട്ട് ചെല്ലാതെ

നേരിട്ട് ചെല്ലാതെ

ബാങ്കില്‍ നേരിട്ട് ചെന്ന് നോട്ടുകള്‍ മാറ്റിയെടുക്കുന്നതാണ് നല്ലത്. അത് സാധ്യമല്ലാത്ത സാഹചര്യങ്ങളില്‍ ഒരു പ്രതിനിധിയെ അയക്കാവുന്നതാണ്. ഇക്കാര്യത്തില്‍ എഴുതിത്തയ്യറാക്കിയ രേഖാമൂലം ഉള്ള സമ്മതം പത്രം അത്യാവശ്യമാണ്. സമ്മതപത്രം മാത്രം പോര, പണം വാങ്ങാന്‍ വരുന്ന ആളുടെ തിരിച്ചറിയല്‍ രേഖയും വേണം.

എടിഎം വഴി

എടിഎം വഴി

നവംബര്‍ 9, 10 ദിവസങ്ങളില്‍ രാജ്യത്തെ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ല. അതിന് ശേഷവും എടിഎമ്മുകളില്‍ 100 രൂപ നോട്ടുകളും പുതിയ 500, 2000 രൂപ നോട്ടുകളും എത്താന്‍ സമയം എടുക്കും എ്‌നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 പരിധിയെത്ര

പരിധിയെത്ര

നവംബര്‍ 18 വരെ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക പ്രതിദിനം 2000 രൂപ മാത്രം ആയിരിക്കും. നവംബര്‍ 19 മുതല്‍ ഇത് പ്രതിദിനം 4,000 രൂപ ആയിരിക്കും.

 ചെക്കിന് പകരം

ചെക്കിന് പകരം

ചെക്കിന് പകരം പണം പിന്‍വലിക്കാനുള്ള മാര്‍ഗ്ഗങ്ങളും ഉണ്ട്. പതിനായരം രൂപ വരെയുള്ള ചെക്കുകള്‍ ഒരു ദിവസം ഇത്തരത്തില്‍ മാറ്റിയെടുക്കാം. എന്നാല്‍ ആഴ്ചയില്‍ പരമാവധി പിന്‍വലിക്കാവുന്നത് 20,000 രൂപ മാത്രമായിരിക്കും.

 ഓണ്‍ലൈന്‍ ഇടപാട്

ഓണ്‍ലൈന്‍ ഇടപാട്

ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതിന് ഒരു പ്രശ്നവും ഇല്ല. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങാം, പണം ഇടപാട് നടത്താം. നിലവിലെ നിരോധനം അതിനെ ഒരു തരത്തിലും ബാധിക്കില്ല

 എത്ര സമയം

എത്ര സമയം

നോട്ടുകള്‍ മാറ്റിയെടുക്കാന്‍ എത്ര സമയം കിട്ടും എന്നതാണ് പലരുടേയും സംശയം. ഡിസംബര്‍ 30 വരെ എന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളച്. പ്രത്യേക കേസുകളില്‍ ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

 ഇന്ത്യയില്‍ ഇല്ലെങ്കില്‍

ഇന്ത്യയില്‍ ഇല്ലെങ്കില്‍

നിങ്ങള്‍ക്ക് ആ പണം മാറ്റാന്‍ ഒരു പ്രശ്നവും ഇല്ല. അതിന് ഒരു പ്രിതിനിധിയെ ഏര്‍പ്പാടാക്കണം. നോട്ടുകള്‍ മാറ്റാന്‍ അയാളെ ഏല്‍പിക്കുന്നതിനുള്ള സമ്മതപത്രവും നല്‍കണം. തിരിച്ചറിയല്‍ രേഖ വേണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+