കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെബ്രുവരി 15 മുതൽ ഫാസ്റ്റ് ടാഗ് നിർബന്ധം: ഇല്ലാത്തവർക്ക് തുകയുടെ രണ്ടിരട്ടി പിഴ

Google Oneindia Malayalam News

ദില്ലി: തിങ്കളാഴ്ച മുതൽ‌ രാജ്യത്ത് ഫാസ്റ്റ് ടാഗുകൾ‌ നിർബന്ധമാകും. ഇന്ന് അർദ്ധരാത്രി മുതൽ ഫാസ്റ്റ് ടാഗ് നിർബന്ധമാകുമെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിലാണ് അറിയിച്ചിട്ടുള്ളത്. തങ്ങളുടെ വാഹനങ്ങളിൽ ഫാസ്റ്റ് ടാഗ് ഇൻസ്റ്റാൾ ചെയ്യാത്തവരോ ടാഗ് പ്രവർത്തിക്കാത്തവരോ ടോൾ പ്ലാസകൾ വഴി യാത്ര ചെയ്യുന്നതായി കണ്ടെത്തിയാൽ ഉള്ളവരോ ഇരട്ടി തുകയാണ് ടോൾ ഇനത്തിൽ നൽകേണ്ടിവരിക. 2021 ജനുവരി 1 മുതൽ തന്നെ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് നടപ്പിലാക്കുന്നത് ഫെബ്രുവരി 15ലേക്ക് നീട്ടുകയായിരുന്നു. എന്നാൽ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കാനുള്ള സമയപരിധി നീട്ടിനൽകിയത് ഫാസ്റ്റ് ടാഗ് സംവിധാനത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കുമെന്നാണ് സർക്കാർ കരുതുന്നത്.

ജനങ്ങൾക്ക് ഇരുട്ടടി: ഇന്ധനത്തിന് പിന്നാലെ പാചക വാതക വിലവർധനവ്, 50 രൂപ കൂടിജനങ്ങൾക്ക് ഇരുട്ടടി: ഇന്ധനത്തിന് പിന്നാലെ പാചക വാതക വിലവർധനവ്, 50 രൂപ കൂടി

"ദേശീയപാതകളിലെ ടോൾ പ്ലാസകളിലെ എല്ലാ പാതകളും 2021 ഫെബ്രുവരി 15/16 അർദ്ധരാത്രി മുതൽ ഫാസ്റ്റ് ടാഗ് സംവിധാനത്തിലേക്ക് മാറും. ഫാസ്റ്റ് ടാഗ് പാതയായി പ്രഖ്യാപിക്കണമെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം തീരുമാനിച്ചു. അതിനാൽ എൻ‌എച്ച് ഫീസ് ചട്ടങ്ങൾ 2008 അനുസരിച്ച് ഏതെങ്കിലും വാഹനം സാധുതയില്ലാത്ത ഫാസ്റ്റ് ടാഗ് ഘടിപ്പിച്ച വാഹനവുമായി എത്തിയാൽ പിഴ ഈടാക്കുകയും ചെയ്യും. പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഒരു പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഏറ്റവും പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരമാണ് സർക്കാർ നീക്കം. 2021 ജനുവരി 1 മുതൽ ഫെബ്രുവരി 15 വരെ ഫാസ്റ്റ് ടാഗുകൾ നിർബന്ധമാക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുന്നതിനുള്ള തീയതി സർക്കാർ തന്നെയാണ് നീട്ടിയത്.

astagg-1574136391-jpg-pagespe

വാഹനത്തിന്റെ വിൻഡ്‌സ്ക്രീനിൽ ഘടിപ്പിച്ചിരിക്കുന്ന ആർഎഫ്ഐഡി ടാഗ് ഉൾപ്പെടുന്ന ഒരു ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനമാണ് ഫാസ്റ്റ് ടാഗ് എന്നറിയപ്പെടുന്നത്. റീചാർജ് ചെയ്യാവുന്ന ടാഗ് ഒരു പ്രീപെയ്ഡ് അക്കൌണ്ടിലാണ് ഇതിനായി പണം ആഡ് ചെയ്യേണ്ടത്. ഇ-വാലറ്റുമായി ലിങ്കുചെയ്തതായിരിക്കും ഈ പ്രീ പെയ്ഡ് അക്കൌണ്ട്. വാഹനം കടന്നുപോകുമ്പോൾ ടോൾ പിരിവ് വേഗത്തിൽ പൂർത്തിയാക്കാനും സാധിക്കുന്നു. നേരത്തേത് പോലെ ടോൾ ബൂത്തുകളിൽ പണം നൽകുന്നതിന് വേണ്ടി നിർത്തേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ പ്രയോജനം. ഇത് ടോൾ ബൂത്തുകളിലെ സമയം ലാഭിക്കുന്നതിന് പുറമേ ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും സഹായിക്കും.

English summary
FASTag Must From February 15th, Pay Twice The Toll Fee If You Don't Have It
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X