കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിഐ ഉപയോക്താക്കളെ പറ്റിച്ചുണ്ടാക്കിയത് 1,771 കോടി: ലാഭത്തേക്കാള്‍ മുകളില്‍ ചാര്‍ജ്ജ്!

Google Oneindia Malayalam News

ദില്ലി: മിനിമം ബാലന്‍സ് ചട്ടങ്ങള്‍ പാലിക്കാത്ത ഉപയോക്താക്കളില്‍ നിന്ന് എസ്ബിഐ ഈടാക്കിയ പണത്തിന്റെ കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍. 2017ല്‍ 1,771 കോടി രൂപയാണ് 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കണക്കാണ് ധനകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടുള്ളത്. പ്രതിമാസ മിനിമം ബാലന്‍സ് അക്കൗണ്ടില്‍ അവശേഷിപ്പിക്കാത്തവരില്‍ നിന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരത്തില്‍ പിഴ ഈടാക്കിയിട്ടുള്ളത്. ജൂലൈ - സെപ്തംബര്‍ പാദത്തില്‍ ബാങ്കിന് ലഭിച്ച ലാഭത്തേക്കാളധികമാണ് ഈ തുക. ഈ കാലയളവില്‍ ബാങ്കിന് ലഭിച്ച മൊത്തം ലാഭം 1581.55 രൂപ മാത്രമാണ്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ലാഭം 3586 കോടിയിലുമാണ് എത്തിനില്‍ക്കുന്നത്.

2017 ജൂലൈയില്‍ എസ്ബിഐയുമായി പ്രാദേശിക ബാങ്കുകള്‍ ലയിച്ചതിന് പിന്നാലെയാണ് എസ്ബിഐ സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് ചട്ടങ്ങള്‍ കര്‍ശനമാക്കിയത്. പ്രതിമാസം നിശ്ചിത തുക അക്കൗണ്ടില്‍ സൂക്ഷിക്കാത്തവരില്‍ നിന്ന് 100 രൂപയോളമാണ് പിഴയിനത്തില്‍ ഈടാക്കുന്നത്. 18 ശതമാനം ജിഎസ്ടി കൂടി ഉള്‍പ്പെടുത്തിയാണ് പിഴ ഈടാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

 ജന്‍ധന്‍ യോജനയ്ക്ക് ചാര്‍ജില്ല

ജന്‍ധന്‍ യോജനയ്ക്ക് ചാര്‍ജില്ല

എസ്ബിഐയുടെ 13 കോടി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ 13 കോടി അക്കൗണ്ടുകള്‍ പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളോ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളോ ആണ്. ഈ രണ്ട് വിഭാഗങ്ങളെയും ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പുറമേ 2016- 17 സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐ ഉപയോക്താക്കളില്‍ നിന്ന് ഇത്തരത്തില്‍ ചാര്‍ജ് ഈടാക്കിയിരുന്നില്ല.

 എസ്ബിഐയും പഞ്ചാബ് നാഷണല്‍ ബാങ്കും

എസ്ബിഐയും പഞ്ചാബ് നാഷണല്‍ ബാങ്കും

എസ്ബിഐയ്ക്ക് പിന്നാലെ പ‍ഞ്ചാബ് നാഷണല്‍ ബാങ്ക് രണ്ടാമതെത്തിയിട്ടുള്ളത്. 97.34 കോടി രൂപയാണ് ഉപയോക്താക്കളില്‍ നിന്നായി മിനിമം ബാലന്‍സ് ചട്ടം പാലിക്കാത്തതിനാല്‍ ഈടാക്കിയിട്ടുള്ളത്. ഏപ്രില്‍- നവംബര്‍ കാലയളവിനുള്ളില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 68.67 കോടി രൂപയും, കാനറ ബാങ്ക് 62.16 കോടി രൂപയും ഉപയോക്താക്കളില്‍ നിന്ന് ചാര്‍ജ് ഇനത്തില്‍ ഈടാക്കിയിട്ടുണ്ട്. ഈ കാലയളവില്‍ പഞ്ചാബ്, സിന്ധ് ബാങ്കുകളാണ് 2016-17 കാലഘട്ടത്തില്‍ ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് വിട്ടുനിന്ന ബാങ്കുകള്‍.

 സ്വകാര്യമേഖലാ ബാങ്കുകള്‍

സ്വകാര്യമേഖലാ ബാങ്കുകള്‍


പ്രതിമാസ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ട് ഉടമകളില്‍ സ്വകാര്യ ബാങ്കുകളും ചാര്‍ജ് ഈടാക്കുന്നുണ്ട്. കറന്‍സി ഇടപാടുകള്‍ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്കുകളും പണമിടപാടുകള്‍ക്ക് പരിധികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 പണമിടപാടുകള്‍ക്ക് ചാര്‍ജ്

പണമിടപാടുകള്‍ക്ക് ചാര്‍ജ്


2017 ഏപ്രില്‍ മാസത്തിലാണ് വിവിധ പണമിടപാടുകള്‍ക്കുള്ള ചാര്‍ജുകള്‍ പ്രാബല്യത്തില്‍ വന്നത്. പിന്നീട് മെട്രോ നഗരങ്ങളിലെ പ്രതിമാസ ബാലന്‍സ് പരിധി 5000ല്‍ നിന്ന് 3000 ആക്കി കുറച്ചിരുന്നു. പെന്‍ഷനേഴ്സ്, സാമൂഹിക ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കള്‍, പ്രായപൂര്‍ത്തിയാവാത്തവരുടെ അക്കൗണ്ടുകള്‍ എന്നിവയെ ചാര്‍ജിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്നുമുതലായിരുന്നു എസ്ബിഐയുടെ ഭാഗത്തുനിന്നുള്ള ഈ പരിഷ്കാരം. ബേസിക് സേവിംഗ്സ് അക്കൗണ്ടുകള്‍ക്കും ബാധകമാണ്.

 മെട്രോ നഗരങ്ങളിലും ഗ്രാമങ്ങളിലും

മെട്രോ നഗരങ്ങളിലും ഗ്രാമങ്ങളിലും

50 മുതല്‍ നൂറ് രൂപ വരെയാണ് പിഴ ഈടാക്കുക. 50 രൂപയില്‍ കുറയില്ല. ഇതിനോടൊപ്പം നികുതിയും ചേരുമ്പോള്‍ സംഖ്യ കൂടും. മെട്രോ നഗരങ്ങളിലെ സേവിങ് ബാങ്ക് അക്കൗണ്ടുകളില്‍ 5000 രൂപയാണ് ബാലന്‍സ് വെക്കേണ്ടത്. ബാലന്‍സ് തുകയില്‍ വരുന്ന കുറവിന് അനുസരിച്ച് പിഴ സംഖ്യയിലും മാറ്റം വരും. നഗരങ്ങളില്‍ 3000 രൂപ ബാലന്‍സ് വേണം. അര്‍ധ നഗരങ്ങളില്‍ 2000 രൂപയും ഗ്രാമങ്ങളില്‍ 1000 രൂപയും ബാക്കി വെയ്ക്കണം. ഇതില്‍ കുറവ് വന്നാല്‍ കുറവ് വന്ന സംഖ്യയ്ക്ക് അനുസരിച്ചായിരിക്കും പിഴ വരിക. ഇതിന്റെ വിശദമായ പട്ടിക എസ്ബിഐ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെട്രോകളില്‍ എടിഎമ്മില്‍ നിന്നു സൗജന്യമായി എട്ട് തവണ പണം പിന്‍വലിക്കാം. നഗരങ്ങളില്‍ 10 തവണയും. ഈ പരിധി ലംഘിച്ചാല്‍ ഓരോ ഇടപാടുകള്‍ക്കും 20 രൂപ പിഴയും നികുതിയും ഈടാക്കും.

English summary
summary The country’s largest lender State Bank of India collected Rs 1,771 crore during April-November 2017 as charges from customers who did not maintain their minimum monthly average balance (MAB) in their accounts, according to Finance Ministry data
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X