കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം: ബജറ്റിൽ നീക്കിവെച്ചത് 1500 കോടി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ധനകാര്യബജറ്റിൽ നിർണ്ണായക പ്രഖ്യാപനം. 1,500 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. സമീപകാലത്ത് ഡിജിറ്റൽ പേയ്‌മെന്റുകളിൽ പലമടങ്ങ് വർധനയുണ്ടായതായി ധനമന്ത്രി നിർമ്മല സീതാരാമൻ ചൂണ്ടിക്കാണിച്ചു. 2016ൽ നോട്ട് നിരോധനത്തിന് പിന്നാലെയാണ് രാജ്യത്ത് വ്യാപകമായി ഡിജിറ്റൽ പണമിടപാടുകൾ ഉപയോഗിക്കപ്പെടുന്നത്. കേന്ദ്രസർക്കാർ കൂടുതൽ പ്രാധാന്യവും പ്രോത്സാഹനവും നൽകിയതോടെ ഇത് കൂടുതൽ ജനങ്ങളിലേക്ക് എത്തുകയും ഡിജിറ്റൽ പണമിടപാടുകൾക്ക് രാജ്യത്ത് പ്രചുരപ്രചാരം ലഭിക്കുകയും ചെയ്തിരുന്നു.

കേന്ദ്ര ബജറ്റ് 2021; അടിസ്ഥാന സൗകര്യ വികസനത്തിനും സ്വകാര്യവത്കരണത്തിനും ഊന്നല്‍, പ്രഖ്യാപനങ്ങള്‍കേന്ദ്ര ബജറ്റ് 2021; അടിസ്ഥാന സൗകര്യ വികസനത്തിനും സ്വകാര്യവത്കരണത്തിനും ഊന്നല്‍, പ്രഖ്യാപനങ്ങള്‍

"ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ കരുത്ത് പകരാൻ, ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന് സാമ്പത്തികമായി പ്രോത്സാഹനം നൽകുന്ന നിർദ്ദിഷ്ട പദ്ധതിക്കായി 1,500 കോടി രൂപ ഞാൻ നീക്കിവയ്ക്കുന്നുവെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഭാവിയിൽ ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2019 ലെ ബജറ്റ് പ്രസംഗത്തിൽ ദേശീയ ഗവേഷണ ഫൌണ്ടേഷൻ (എൻആർഎഫ്) പ്രഖ്യാപിച്ചതായി സീതാരാമൻ പറഞ്ഞു.

phonepe-15

അഞ്ചുവർഷത്തിനിടെ എൻ‌ആർ‌എഫ് വിഹിതം 50,000 കോടി രൂപയായിരിക്കും. ദേശീയ മുൻ‌ഗണനാ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്തെ മൊത്തത്തിലുള്ള ഗവേഷണ പരിസ്ഥിതി വ്യവസ്ഥ ശക്തിപ്പെടുത്തുമെന്ന് ഇത് ഉറപ്പാക്കുമെന്നും അവർ പറഞ്ഞു. ദേശീയ ഭാഷാ വിവർത്തന ദൗത്യം ഏറ്റെടുക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
Union budget 2021: Vehicle Scrappage policy announced by Finance minister

English summary
Finance Minister proposes Rs 1,500 crore-scheme to promote digital payments in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X