കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻ വെട്ടിക്കുറയ്ക്കുമോ? സത്യാവസ്ഥയെന്ത്, ധനകാര്യ മന്ത്രാലയം പറയുന്നത്

Google Oneindia Malayalam News

ദില്ലി: കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻ വെട്ടിക്കുറയ്ക്കുമെന്ന തരത്തിലുള്ള വാർത്തകളിൽ വിശദീകരണവുമായി ധനകാര്യമന്ത്രാലയം. ഒരു തരത്തിലുള്ള പെൻഷനും വെട്ടിക്കുറയ്ക്കില്ലെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. രാജ്യവ്യാപക ലോക്ക്ഡൌണിനിടെ ഇത് സംബന്ധിച്ച വാർത്തകൾ വ്യാപകമായി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി ധനകാര്യ മന്ത്രാലയം നേരിട്ട് രംഗത്തെത്തുന്നത്.

 ലോക്ക്ഡൌൺ: ഇ- കൊമേഴ്സ് കമ്പനികൾക്കുള്ള ഇളവ് പിൻവലിച്ചു, ഇളവ് അവശ്യ വസ്തുുക്കൾക്ക് മാത്രം!! ലോക്ക്ഡൌൺ: ഇ- കൊമേഴ്സ് കമ്പനികൾക്കുള്ള ഇളവ് പിൻവലിച്ചു, ഇളവ് അവശ്യ വസ്തുുക്കൾക്ക് മാത്രം!!

ലോക്ക് ഡൌൺ നീട്ടിയതോടെ ഇന്ത്യയിലെ സ്വകാര്യ മേഖലയിൽ പ്രതിസന്ധി മറികടക്കുന്നതിനായി ജോലിക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും നിർബന്ധിത അവധിയെടുപ്പിക്കുകയും ചെയ്യുന്ന സാഹചര്യം ഇപ്പോഴും നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് പെൻഷൻ വെട്ടിക്കുറയ്ക്കുമെന്ന തരത്തിലുള്ള വ്യാജ വാർത്തകളും വ്യാപകമായി പ്രചരിക്കുന്നത്.

വെട്ടിക്കുറയ്ക്കില്ല

വെട്ടിക്കുറയ്ക്കില്ല


കൊറോണ പ്രതിസന്ധി നിലനിൽക്കെ പണം ചെലവഴിക്കുന്നത് നിയന്ത്രിക്കുന്നതിനായി സംരക്ഷിക്കുന്നതിനായി പെൻഷൻ തുക വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച നീക്കങ്ങൾ ഇതുവരെയില്ലെന്നും ധനകാര്യ മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷനിൽ നിന്ന് 20 ശതമാനം വെട്ടിക്കുറയ്ക്കുമെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. ഇതരത്തിൽ പ്രചരിക്കുന്ന എല്ലാത്തരം വാർത്തകളും തെറ്റാണെന്നും ഇത്തരത്തിൽ ഒരു നിയന്ത്രണങ്ങൾക്കും നീക്കമില്ലെന്നും നിലവിലെ സാഹചര്യം ആരെയും ബാധിക്കില്ലെന്നും ധനകാര്യ മന്ത്രാലയം ട്വീറ്റിൽ വ്യക്തമാക്കി. ഇതേ ട്വീറ്റാണ് കേന്ദ്ര ധനകാര്യ മന്ത്രി പങ്കുവെച്ചിട്ടുള്ളത്.

 സത്യാവസ്ഥയെന്ത്

സത്യാവസ്ഥയെന്ത്


ഒരുതരത്തിലും കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷനിലോ ശമ്പളത്തിലോ ഇത്തരം പരിഷ്കാരങ്ങൾ ഏർപ്പെടുത്തില്ലെന്നുമാണ് മന്ത്രാലയം വ്യക്തമാക്കിയത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻ 20 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന തരത്തിലുള്ള സർക്കുലർ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്ന ട്വിറ്റർ ഉപയോക്താവിന്റെ ചോദ്യത്തോടെയാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ചില ടിവി ചാനലുകളിലും ഇത് സംബന്ധിച്ച വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത് പ്രതിരോധ രംഗത്ത് നിന്ന് വിരമിച്ച പെൻഷനേഴ്സിനിടയിൽ ഭീതി സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും ഇത് സത്യമാണോ എന്നുമായിരുന്നു സോഷ്യൽ മീഡിയ ഉപയോക്താവ് ധനകാര്യമന്ത്രിയോട് ചോദിച്ചത്.

വ്യാജ വാർത്തകൾ തള്ളി മന്ത്രാലയം

വ്യാജ വാർത്തകൾ തള്ളി മന്ത്രാലയം


പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തുന്നതിനായി തന്നെ സമീപിച്ചതിന് നന്ദി പറഞ്ഞ ശേഷമാണ് ധനകാര്യ മന്ത്രി ഈ വിഷയത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്നത്. ട്വിറ്റർ ഉപയോക്താവിന്റെ ട്വീറ്റിന് മറുപടിയാണ് വിശദീകരണം നൽകിയിട്ടുള്ളത്. നേരത്തെ കേന്ദ്രസർക്കാർ പെൻഷൻ നിർത്താലാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യാൻ ആലോചിക്കുന്നുവെന്ന തരത്തിലും വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. സർക്കാർ ശ്രമിക്കുന്നത് പെൻഷനേഴ്സിന്റെ ക്ഷേമത്തിന് വേണ്ടിയാണെന്നും അതിനപ്പുറത്തേക്ക് മറ്റൊരു നിയന്ത്രണങ്ങൾക്കും മുതിരുന്നില്ലെന്നും ധനകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

 മൂന്ന് മാസത്തെ പെൻഷൻ മുൻകൂറായി

മൂന്ന് മാസത്തെ പെൻഷൻ മുൻകൂറായി



മുതിർന്ന പൌരന്മാർ, ശാരീരിക വെല്ലുവിളികൾ അനുഭവിക്കുന്നവർ, വിധവകൾ എന്നിവർക്കുള്ള മൂന്ന് മാസത്തെ പെൻഷൻ മുൻകൂറായി നൽകുമെന്നാണ് കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാമിന് കീഴിൽ ഏപ്രിൽ ആദ്യം പെൻഷൻ ലഭ്യമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെയാണിത്.

 വിധവകൾക്കും ഭിന്നശേഷിക്കാർക്കും

വിധവകൾക്കും ഭിന്നശേഷിക്കാർക്കും


എൻഎസ്എപി നൽകുന്ന വിവരം അനുസരിച്ച് 60നും 70 നും ഇടയിൽ പ്രായമുള്ളവർക്ക് മാസത്തിൽ 200 രൂപ വീതവും 80 ന് വയസ്സിന് മുകളിലുള്ളവർക്ക് മാസത്തിൽ 500 രൂപ വീതവുമാണ് നൽകുന്നത്. 40നും 70നും ഇടയിൽ പ്രായമുള്ള വിധവകൾക്ക് മാസത്തിൽ 300 രൂപയും 80 വയസ്സിന് മുകളിലുള്ളവർക്ക് 500 രൂപയുമാണ് ഇത് പ്രകാരം നൽകുന്നത്. ശാരീരിക വെല്ലുവിളികളുള്ളവരിൽ 79 വയസ്സ് വരെ പ്രായമുള്ളവർക്ക് 300 രൂപയും 80 വയസ്സിന് മുകളിലുള്ളവർക്ക് 500 രൂപയുമാണ് പ്രതിമാസം പെൻഷനായി ലഭിക്കുന്നത്.

English summary
Finance ministry clarifies news about 20% pension cut in Central government employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X