Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവനാണ് പുതിയ 50 രൂപാ നോട്ട്!! പഴയവന്‍ പുറത്താകുമോ..? ചിത്രങ്ങളും വിവരങ്ങളും പുറത്ത്!!

ദില്ലി: പുതിയ രൂപഭാവങ്ങളോടെ 50 രൂപാ നോട്ട് പുറത്തിറങ്ങുന്നു.പുത്തന്‍ 50 രൂപാ നോട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇളം നീലനിറത്തിലുള്ള പുതിയ 50 രൂപാ നോട്ടാണ് റിസര്‍വ്വ് ബാങ്ക് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. 2005 മഹാത്മാ ഗാന്ധി സീരിസിലുള്ള നോട്ടാണ് ഇത്.

ഹംപി സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന നോട്ടില്‍ റിസേര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പുമുണ്ട്. രാജ്യത്തിന്റെ മഹത്തായ പൈതൃകം സൂചിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹംപി സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നതെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു.

 കണ്ടാല്‍ 500 ഉം 1000 ഉം പോലെ..

കണ്ടാല്‍ 500 ഉം 1000 ഉം പോലെ..

നിറത്തില്‍ വ്യത്യാസമുണ്ടെങ്കിലും കണ്ടാല്‍ 500,1000 നോട്ടുകളോട് സാമ്യം തോന്നുന്നതാണ് പുതിയ നോട്ട്. കഴിഞ്ഞ ഡിസംബറില്‍ പുതിയ 50 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുമെന്നാണ് ആര്‍ബിഐ അറിയിച്ചിരുന്നത്. പിറകു വശത്ത് ഏതെങ്കിലുമൊരു ദക്ഷിണേന്ത്യന്‍ ക്ഷേത്രത്തിന്റെ ചിത്രം ഉള്‍ക്കൊള്ളിക്കുമെന്നും നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചെറിയ നോട്ടുകള്‍

ചെറിയ നോട്ടുകള്‍

നോട്ടുനിരോധനത്തെ തുടര്‍ന്ന് മൂല്യം കുറഞ്ഞ് നോട്ടുകളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുകയും ഇത് പണവിനിമയത്തിന് തടസ്സമാകുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മൂല്യം കുറഞ്ഞ നോട്ടുകളിലാണെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചിരുന്നു.

 വലിപ്പം

വലിപ്പം

66 എംഎംX135 എംഎം വലിപ്പത്തിലുള്ളതാണ് പുതിയ 50 രൂപാ നോട്ട്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ലോഗോയും പുതിയ 50 രൂപയുടെ നോട്ടില്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേവനാഗിരി ലിപിയില്‍ ആയിരിക്കും 50 എന്ന അക്കം എഴുതിയിരിക്കുന്നത്.

പഴയ നോട്ടുകള്‍ തുടരും

പഴയ നോട്ടുകള്‍ തുടരും

പുതിയ 50 രൂപാ നോട്ടുകള്‍ പുറത്തിറങ്ങിയാലും പഴയ അന്‍പതു രൂപാ നോട്ട് പ്രാബല്യത്തിലുണ്ടാകുമെന്നാണ് റിസേര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. പുതിയ ആയിരം രൂപാ നോട്ടുകള്‍ ഉടനെ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിസേര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

200 ന്റെ നോട്ട്

200 ന്റെ നോട്ട്

50 രൂപാ നോട്ടിനു പുറമേ പുതിയ 200 രൂപയുടെ നോട്ടും പുറത്തിറങ്ങാനിരിക്കുകയാണ്. അച്ചടി ആരംഭിച്ചു കഴിഞ്ഞു. 2017 അവസാനത്തോടെ 200 ന്റെ നോട്ട് അച്ചടി പൂര്‍ത്തിയായി ലഭ്യമായിത്തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ നോട്ട് എടിഎമ്മുകളില്‍ ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാങ്കുകളില്‍ മാത്രമാകും 200 ന്റെ നോട്ട് ലഭിക്കുക എന്നാണ് സൂചനകള്‍.

സുരക്ഷാ സവിശേഷതകള്‍

സുരക്ഷാ സവിശേഷതകള്‍

ഇതിനിടെ സുരക്ഷാ സവിശേഷതകളോടു കൂടിയാകും 200 ന്റെ നോട്ട് അവതരിക്കുക എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവനാഗിരി ലിപിയിലായിരിക്കും 200 എന്ന നമ്പര്‍ രേഖപ്പെടുത്തുക. മുന്‍വശത്ത് ഫ്ളോറല്‍ ഡിസൈന്‍ ഉണ്ടായിരിക്കും. 200 എന്ന നമ്പറും നോട്ടിലെ ഗാന്ധിജിയുടെ ചിത്രവും വാട്ടര്‍ മാര്‍ക്കിലായിരിക്കും രേഖപ്പെടുത്തുക.

ഉടനെത്തും

ഉടനെത്തും

200 രൂപാ നോട്ടുകളുടെ അച്ചടി ഇപ്പോള്‍ നടന്നുവരികയാണ്. ഉടന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂല്യം കുറവുള്ള നോട്ടുകള്‍ ആവശ്യത്തിന് വിപണിയില്‍ ഇല്ലെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ധനകാര്യ മന്ത്രാലയവും റിസര്‍വ്വ് ബാങ്കും 200 രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി നല്‍കിയത്.

നോട്ടുനിരോധനം

നോട്ടുനിരോധനം

2016 നവംബര്‍ 8 നാണ് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേമന്ദ്രമോദി പ്രഖ്യാപിച്ചത്. 2000 ന്റെ നോട്ടുകളാണ് പകരമെത്തിയത്. പിന്നാലെ 500 ന്റെ നോട്ടുമെത്തി. എന്നാല്‍ ചെറിയ മൂല്യമുള്ള നോട്ടുകളുടെ ദൗര്‍ലഭ്യം പണവിനിമയങ്ങള്‍ക്ക് തടസം സൃഷ്ടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+