കേന്ദ്രബജറ്റ് 2018: തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രഖ്യാപനം! നിങ്ങളറിയേണ്ടതെല്ലാം
ദില്ലി: 2017ലെ ധനകാര്യ ബജറ്റില്‍ നികുതി വെട്ടിക്കുറച്ചതോടെ ലക്ഷക്കണക്കിന് പേരുടെ ഹൃദയമാണ് അരുണ്‍ ജെയ്റ്റ്ലി കവര്‍ന്നത്. 2.5 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവരുടെ നികുതി സ്ലാബാണ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ വെട്ടിക്കുറച്ചത്. എന്നാല്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് എന്‍ഡിഎ സര്‍ക്കാരിന്റെ അടുത്ത ബജറ്റില്‍ കൂടുതല്‍ പ്രതീക്ഷിക്കാമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഫ്രെബ്രുവരി ഒന്നിന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കുന്ന കേന്ദ്രബജറ്റില്‍ നികുതി സ്ലാബില്‍ മാറ്റം വരുത്തിയേക്കുമെന്നും സൂചനകളുണ്ട്. പത്ത് ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവരുടെ നികുതി 20 ശതമാനമായും 20 ലക്ഷം മുതല്‍ 30 ലക്ഷം വരെ വരുമാനമുള്ളവരില്‍ നിന്ന് 30 ശതമാനം നികുതി എന്ന കണക്കില്‍ നിരക്കുകള്‍ പരിഷ്കരിച്ചേക്കുമെന്നും സൂചനകളുണ്ട്. നിലവില്‍ 10 ലക്ഷത്തിനും 20 ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ക്ക് നികുതി സ്ലാബില്ല. നികുതി പരിധി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് സഹായകമാകുമെന്നാണ് കരുതുന്നത്.

നാഷണല്‍ എംപ്ലോയ്മെന്റ് പോളിസി
രാജ്യത്ത് ജോലികള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെടുന്നതിനാല്‍ കഴിഞ്ഞ ആറ് വര്‍ഷമായി തൊഴിലില്ലായ്മയുടെ തോത് ഉയര്‍ന്ന നിലയിലാണുള്ളത്. അതിനാല്‍ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രഖ്യാപനങ്ങളാണ് അരുണ്‍ ജെയ്റ്റ്ലിയുടെ 2018ലെ കേന്ദ്രബജറ്റില്‍ പ്രതീക്ഷിക്കുന്നത്.

നികുതി സ്ലാബ്
പണപ്പെരുപ്പ നിരക്ക് വര്‍ധിക്കുന്നതിനാല്‍ ബജറ്റില്‍ നികുതി സ്ലാബ് ഉയര്‍ത്തുന്ന കാര്യം പരിഗണിച്ചേക്കുമെന്നും ശമ്പളം ലഭിക്കുന്നവരായിരിക്കും ഇതിന്റെ ഗുണഭോക്താക്കളെന്നും ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുറഞ്ഞ വരുമാനമുള്ളവരെയും, മധ്യനിരയില്‍ വരുന്നവരെയുമാണ് നികുതി ഒഴിവാക്കല്‍ പരിധി ഉയര്‍ത്തുന്നത് നേരിട്ട് ബാധിക്കുക.

മിനിമം വേതനം
ഇന്ത്യയിലെ 90 ശമതാനത്തോളം വരുന്ന അധ്വാനിക്കുന്ന വിഭാഗവും അനൗപചാരിക തൊഴിലുകളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അതിനാല്‍ മിനിമം വേതനം സംബന്ധിച്ച് ഉണ്ടാകുന്ന പ്രഖ്യാപനം സര്‍ക്കാരിനേയും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെയും മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്.

പീക് ടാക്സ് സ്ലാബ് റേറ്റ്
ശമ്പളം വാങ്ങുന്ന വിഭാഗത്തെ ബാധിക്കുന്ന മറ്റൊരു പരിഷ്കാരമായിരിക്കും പീക് ടാക്സ് സ്ലാബ് റേറ്റ് നീട്ടുന്നത്. 20ലക്ഷത്തിന് മുകളില്‍ ശമ്പളമുള്ളവരുടെ പീക് ടാക്സ് സ്ലാബ് റേറ്റ് 30 ശതമാനമാക്കി ഉയര്‍ത്താനുള്ള നീക്കങ്ങളായിരിക്കും നടക്കുക.

നികുതി ഭാരം ഒഴിവാകും
2018ല്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ ശമ്പളം സ്വീകരിക്കുന്ന വ്യക്തികള്‍ക്ക് നികുതി ഭാരം കുറയ്ക്കാനുള്ള പ്രഖ്യാപനമുണ്ടായേക്കുമെന്നും സൂചനയുണ്ട്. ശമ്പളം സ്വീകരിക്കുന്നവര്‍ക്ക് ഒരു ലക്ഷം വരെയുള്ള തുകയുടെ നികുതി ഭാരം ഇല്ലാതാക്കുന്നതായിരിക്കും ഈ പ്രഖ്യാപനം.












Click it and Unblock the Notifications