കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്ലെക്സി നിരക്കില്‍ റെയില്‍വേയ്ക്ക് ലാഭം കോടികള്‍:ഉപേക്ഷിക്കാന്‍ ഉദ്ദേശ്യമില്ല!സമ്പൂര്‍ണവിജയമെന്ന്!!

2016 സെപ്തംബറിലാണ് രാജധാനി, ശതാബ്ദി, ദുരന്തോ എകസ്പ്രസുകളില്‍ ഈ സംവിധാനം ആരംഭിച്ചത്

Google Oneindia Malayalam News

ദില്ലി: ഫ്ലെക്സി നിരക്ക് സംവിധാനം വഴി ഇന്ത്യന്‍ റെയില്‍വേയ്ക്ക് 540 കോടിയുടെ അധികവരുമാനം. പദ്ധതി നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016 സെപ്തംബറില്‍ ആരംഭിച്ച ഫ്ലെക്സി നിരക്ക് സംവിധാനം രാജധാനി, ശതാബ്ദി, ദുരന്തോ എകസ്പ്രസുകളിലെ പത്ത് ശതമാനം സീറ്റുകളില്‍ സാധാരണ നിരക്കില്‍ യാത്ര ചെയ്യാനനുവദിക്കുന്നതാണ്. പത്ത് ശതമാനം സീറ്റുകള്‍ക്ക് പുറമേ 50 ശതമാനം ബെര്‍ത്തുകളിലും ഈ സംവിധാനം ലഭ്യമായിരുന്നു.

പദ്ധതി നടപ്പിലാക്കിയതുവഴി 85000 അധിക യാത്രക്കാരെയും 540 കോടി അധികവരുമാനവും ലഭിച്ചുവെന്നും പിന്നെന്തിനാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നുമാണ് റെയില്‍വേ ഉദ്യോഗസ്ഥന്‍ ഉന്നയിക്കുന്ന ചോദ്യം. 2016 സെപ്തംബര്‍ മുതല്‍ 2017 ജൂണ്‍ വരെയുള്ള കാലയളവിനുള്ളില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ച അധികവരുമാനമാണ് 540 കോടിയെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട‍് ചെയ്യുന്നു.

duranto

പദ്ധതി കൃത്യമായി റെയില്‍വേ നിരീക്ഷിച്ചുവന്നിരുന്നുവെന്നും ഒറ്റ ട്രെയിനില്‍പ്പോലും ഇത്തരത്തില്‍ അനുവദിച്ച സീറ്റുകള്‍ ഒഴിഞ്ഞു കിടന്നില്ലെന്നും റെയില്‍വേ ചൂണ്ടിക്കാണിക്കുന്നു. അവസാന നിമിഷത്തില്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്ന യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ റെയില്‍വേ ഫ്ലക്സി നിരക്ക് സംവിധാനം പ്രാബല്യത്തില്‍ വരുത്തിയത്.

English summary
The Railways has earned an additional revenue of Rs 540 crore in less than a year through the flexi fare scheme and there is no plan to discontinue it, a senior ministry official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X