ഫ്ളിപ്കാര്‍ട്ടില്‍ ഓഫര്‍ മേള, ചാകര!! പകുതി വിലക്ക് ഫോണ്‍, 90 ശതമാനം വരെ ഡിസ്കൗണ്ട്!!
സ്വാതന്ത്രദിനത്തോടനുബന്ധിച്ചുള്ള ഫ്രീഡം സെയിലിനു പിന്നാലെ അത്യാകര്‍ഷമായ അടുത്ത ഓഫറുമായി ഫ്ളിപ്കാര്‍ട്ട്. 90 ശതമാനം വിലക്കിഴവില്‍ ഉത്പന്നങ്ങള്‍ വില്ക്കാന് ഫ്ളിപ്പ്കാര്‍ട്ട് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 20 മുതല്‍ 24 വരെയാണ് ഓഫര്‍ വില്പന.
ബിഗ് ബില്യന്‍ ഡേയ്സ് എന്നാണ് ഫ്ളിപ്കാര്‍ട്ടിന്റെ ഇത്തവണത്തെ ഓഫര്‍ മേളയുടെ പേര്. ഓണ്‍ലൈന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില്പനക്കായാണ് ഫ്ളിപ്കാര്‍ട്ട് തയ്യാറെടുക്കുന്നത്. മുന്‍നിര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളെല്ലാം വില്പനക്ക് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഫറിനെക്കുറിച്ച് കൂടുതല്‍ അറിയാം...

വിലക്കുറവ് മാത്രമല്ല...
ബിഗ് ബില്യണ്‍ ഡേയ്സ് വില്പനയില് മുന്‍നിര ബ്രാന്റുകളുടെ അടക്കം ഉത്പന്നങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം.വിലക്കുറവ് കൂടാതെ നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ചുകള്‍, ബൈബാക്ക് ഗാരന്റി തുടങ്ങിയ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

90 ശതമാനം ഡിസ്കൗണ്ട്
വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ ഡിസ്കൗണ്ട് ഉണ്ട്. സ്മാര്‍ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഡ്യൂറബിള്‍സ്, ഫാഷന്‍ എന്നിവയെല്ലാം ഓഫര്‍ നിരക്കില്‍ വില്പനക്കുണ്ട്.

ഏതൊക്കെ ഫോണുകള്‍..?
സെപ്റ്റംബര്‍ 20 നു മുതല്‍ 24 വരെ നീണ്ടു നില്ക്കുന്ന ബിഗ് ബില്യന്‍ ഡേയ്സ് സെയിലില്‍ വിവോ വി-7, സാംസങ്ങ് 8 പ്ലസ്, ഐഫോണ്‍ 7 പ്ലസ്, ഒപ്പോ എഫ്-3 പ്ലസ് എന്നീ ഫോണുകള്‍ക്കെല്ലാം ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക്...
എസ്ബിഐയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്ക്കുമുണ്ട് ആകര്‍ഷകമായ ഓഫര്‍. ഇവര്‍ക്ക് എല്ലാ പ്ലാറ്റ്ഫോമുകളിലും 10 ശതമാനം വിലക്കുറവ് ലഭിക്കും.

ഉത്സവസീസണ്‍
ബിഗ് ബില്യന്‍ ഡേയ്സ് ഇന്ത്യയുടെ ഉത്സവമാണെന്ന് ഫ്ളിപ്കാര്‍ട്ട് പറയുന്നു. ഉത്സവത്തോടു കൂടിയുള്ള ഷോപ്പിങ്ങിനുള്ള സംവിധാനമാണ് ബിഗ് ബില്യന്‍ ഡേയ്സ് ഒരുക്കുന്നതെന്ന് ഫ്ളിപ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

ചരിത്രത്തിലാദ്യം
ഇത് ആദ്യമായാണ് ഇത്രയും ഓഫറുകൾ ഫ്ളിപ്കാർട് നൽകുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഫ്ളികാർട്ടിന്റെ മാത്രമല്ല, ഓൺലൈൻ വിപണിയുടെ ചരിത്രത്തിൽ തന്നെ ഇത്രയും വലിയ ഓഫർ മേള ആദ്യമാണെന്നാണ് റിപ്പോർട്ടുകൾ. ഓഫറിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തു വിടാനിരിക്കുന്നതേ ഉള്ളൂ.

ജിഎസ്ടി, സ്വാതന്ത്ര്യദിനം, ഇപ്പോള്‍...
ജിഎസ്ടി വന്നപ്പോളും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചും ഫ്ളിപ്കാര്‍ട്ടും ആമസോണും മത്സരിച്ച് ഓഫര്‍ നേളകളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിനെയും വെല്ലുന്ന വമ്പന്‍ ഓഫറുകളുമായാണ് ഇത്തവണ ഫ്ളിപ്കാര്‍ട്ട് രംഗത്തു വന്നിരിക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications