ഗാലക്സി എസ് 7 29,000 രൂപയ്ക്ക്: ഫ്ലിപ്കാര്ട്ടില് ബിഗ് ദീപാവലി വില്‍പ്പന ഇന്ന് മുതല്‍
ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് പുറമേ ഫാഷന്‍, ഹോം അപ്ലയന്‍സസ് സ്മാര്‍ട്ട്ഫോണുകള്‍ എന്നിവയ്ക്കാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ അത്യാകര്ഷക ഓഫറുകളുള്ളത്.
ഫ്ലിപ്പ്കാര്‍ട്ടില്‍ ബിഗ് ദീപാവലി വില്‍പ്പന തകര്‍ക്കുന്നു. ഉത്സവകാലം പ്രമാണിച്ച് ഒക്ടോബര്‍ 14 ആരംഭിക്കുന്ന വില്‍പ്പന നാല് ദിവസം നീണ്ടുനില്‍ക്കും. ഒക്ടോബര്‍ 17ന് അര്‍ദ്ധരാത്രിയാണ് ഉത്സവകാല വില്‍പ്പന അവസാനിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് പുറമേ ഫാഷന്‍, ഹോം അപ്ലയന്‍സസ് സ്മാര്‍ട്ട്ഫോണുകള്‍ എന്നിവയ്ക്കാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ അത്യാകര്ഷക ഓഫറുകളുള്ളത്. വിപണിയിലെ എതിരാളികളായ ആമസോണിനോടും ഫ്ലിപ്പ്കാര്‍ട്ടിനോടും കിടപിടിക്കുന്നതിനായി കൂടുതല്‍ അത്യാകര്‍ഷ ഓഫറുകളാണ് ഫ്ലിപ്പ്കാര്‍ട്ട് ഉത്സവകാലത്ത് പ്രഖ്യാപിച്ചിട്ടുള്ളത്.
വിലക്കുറവിന് പുറമേ ഫ്ലിപ്പ്കാര്‍ട്ട് വിവിധ ബ്രാന്‍ഡിലുള്ള ഫോണുകള്‍ക്ക് എക്സ്ചേഞ്ച് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്സിയുമായി ചേര്‍ന്ന് എച്ച്ഡിഎഫ്സി ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പത്ത് ശതമാനം ഡിസ്കൗണ്ടാണ് ഫിപ്പ്കാര്ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എച്ച്ഡിഎഫ്സി ഉപയോക്താക്കള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കും.

ഐഫോണ്‍ 7 32 ജിബിയ്ക്ക് 38, 999 രൂപ
49,000 രൂപ വിലയുള്ള ഐഫോണ്‍ 7 32 ജിബി 38,999 രൂപയ്ക്കാണ് ഫ്ലിപ്പ്കാര്‍ട്ടിന്റെ ദീപാവലി ഓഫറില്‍ ലഭിക്കുന്നത്. ഐഫോണിന്റെ ബ്ലാക്ക്, റോസ്, ഗോള്‍ഡ്, റോസ് ഗോള്‍ഡ്, സില്‍വര്‍ എന്നീ വേരിയന്റുകളും ഈ നിരക്കില്‍ ലഭിക്കും.

സാംസംങ് ഓണ്‍ മാക്സ് 12,000 രൂപയ്ക്ക്
16,900 രൂപ വിലയുള്ള സാംസംങ് ഓണ്‍ മാക്സ് ഓഫര്‍ നിരക്കായ 12,900 രൂപയ്ക്കാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭിക്കുക. 1000 രൂപ ഡിസ്കൗണ്ടിന് പുറമേ 3000 രൂപയുടെ ഫോണ്‍ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്പ്കാര്‍ട്ട് നല്കുന്നു.

ഷവോമി എം1 എ 1
ഷവോമിയുടെ എം1 എ 1 മോഡല്‍ ഫോണും ഒക്ടോബര്‍ 14 മുതല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാകും. 14,999 രൂപ ഫോണിന് 14,000 രൂപയാണ് ഈടാക്കുന്നത്. ഫോണിന് നോ കോസ്റ്റ് ഇഎംഐ ഓഫറും നല്‍കും. ഗോള്‍ഡ്, ബ്ലാക്ക് നിറങ്ങളിലുള്ള ഫോണുകളാണ് ഓഫറില്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ളത്.

ഹോണര്‍ 9ഐ
ഹുവാവേ ഇന്ത്യയില്‍ പുറത്തിറക്കിയ ഹോണര്‍ ഫോണ്‍ ഒക്ടോബര്‍ 14 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ദീപാവലി വില്‍പ്പനയില്‍ ലഭിക്കും. ഒരു വര്‍ഷത്തെ ബയ് ബാക്ക് ഗ്യാരന്റിയാണ് ഫ്ലിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇപ്പോള്‍ ഓഫറില്‍ വാങ്ങുന്ന ഷവോമിയുടെ എം1 എ 1 ഫോണ്‍ അടുത്ത വര്‍ഷം മാറ്റിവാങ്ങാന്‍ കഴിയുന്നതാണ് ഓഫര്‍. നോ കോസ്റ്റ് ഇഎംഐ ഓപ്ഷന് ഈ ഫോണ്‍ വാങ്ങുമ്പോഴും ലഭ്യമാണ്. പ്രെസ്റ്റീജ് ഗോള്‍ഡ് കളറിലുള്ള 64 ജിബി മോഡലാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭ്യമായിട്ടുള്ളത്.

സാംസംങ് ഗാലക്സി എസ്7 29,990യ്ക്ക് ലഭിക്കും
43,400 രൂപ വിലയുള്ള സാംസംങ് ഗാലക്സി എസ്7നാണ് 29,990 രൂപയ്ക്ക് ലഭിക്കുക. സാംസംങ് ഗാലക്സി എസ്7 ന് 13,500 രൂപയുടെ ഡിസ്കൗണ്ടാണ് ഫ്ലിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബ്ലാക് ഓണിക്സ്, സില്‍വര്‍ ടൈറ്റാനിയം, ഗോള്‍ഡ് പ്ലാറ്റിനം എന്നീ കളറുകളാണ് ഫ്ലിപ്പ്കാര്‍ട്ടിന്റെ ഉത്സവകാല ഓഫറിലുള്ളത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications