Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്‌ളിപ്കാര്‍ട്ടില്‍ ബിഗ് ഫ്രീഡം സെയില്‍!!വമ്പിച്ച ഓഫര്‍!!71 ശതമാനം വരെ ഡിസ്‌കൗണ്ട്!ആമസോണിനെ വെല്ലും!

ഫോണുകള്‍ വന്‍ വിലക്കുറവില്‍

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലിനു പിന്നാലെ ഫ്രീഡം സെയിലുമായി ഫ്‌ളിപ്കാര്‍ട്ട് രംഗത്ത്. ജനപ്രിയ ഉത്പന്നങ്ങളെല്ലാം ഓഫര്‍ നിരക്കില്‍ വില്‍പനക്കുണ്ട്. ആഗസ്റ്റ് 9 മുതല്‍ 11 വരെയാണ് ഫ്രീഡം സെയില്‍. ആമസോണും ഫ്‌ളിപ്കാര്‍ട്ടും മത്സരിച്ച് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചതോടെ എന്തു വാങ്ങണമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.

ആമസോണില്‍ 65 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് എങ്കില്‍ 71 ശതമാനം വരെ ഡിസ്‌കൗണ്ട് ആണ് ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍ ചെയ്യുന്നത്. ഇരു കൂട്ടരും മത്സരിച്ച് ഓഫര്‍ പ്രഖ്യാപിച്ചതോടെ ഉപഭോക്താക്കളും മത്സരിച്ച് തിരച്ചിലും ആരംഭിച്ചു കഴിഞ്ഞു. മൊബൈല്‍ ഫോണുകള്‍ക്കും ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കുമാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ ഫ്രീഡം സെയിലില്‍ ഏറ്റവുമധികം ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

72 മണിക്കൂര്‍

72 മണിക്കൂര്‍

72 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ ഫ്രീഡം സെയില്‍. മൊബൈലുകള്‍, മൊബൈല്‍ അനുബന്ധ ഉത്പന്നങ്ങള്‍, ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, ടെലിവിഷന്‍ സെറ്റുകള്‍,സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവയെല്ലാം ഓഫര്‍ നിരക്കിലാണ് വില്‍ക്കുന്നത്.

താരം റെഡ് മി നോട്ട്

താരം റെഡ് മി നോട്ട്

ഫ്‌ളിപ് കാര്‍ട്ട് ഫ്രീഡം ഡേ സെയിലില്‍ റെഡ് മി നോട്ട് തന്നെയായിരിക്കും താരം എന്നാണ് കരുതപ്പെടുന്നത്. റെഡി മി നോട്ടിന്റെ മൂന്ന് ഹാന്‍ഡ് സെറ്റുകള്‍ ഓഫര്‍ നിരക്കില്‍ വില്‍പനക്കുണ്ടാകും. റെഡ് മി നോട്ട് എക്‌സ്‌ചേഞ്ച് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

ആപ്പിളിനും ഓഫര്‍

ആപ്പിളിനും ഓഫര്‍

ഫ്രീഡം സെയിലില്‍ ആപ്പിള്‍ ഐഫോണ്‍ 6 ഓഫര്‍ നിരക്കില്‍ ലഭിക്കും. കൂടാതെ ഗൂഗിള്‍ പിക്‌സല്‍ എക്‌സ് എല്ലിനും ഡിസ്‌കൗണ്ട് ഉണ്ട്. ആഗസ്റ്റ് 11 രാത്രി 12 മണി വരെയാണ് ഓഫര്‍. ഉപഭോക്താക്കളില്‍ നിന്നും ഫ്രീഡം സെയിലിന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

മറ്റു ഫോണുകള്‍

മറ്റു ഫോണുകള്‍

ആപ്പിളിനും റെഡി മി നോട്ടിനും പുറമേ ലെനോവോ, മോട്ടറോള, ഹാന്‍ഡ്‌സെറ്റുകള്‍ക്കും ഫ്രീഡം സെയിലില്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലെനോവോ കെ 6 പവര്‍ ഓഫര്‍ അനുസരിച്ച് 8,999 രൂപക്ക് ലഭിക്കും. ലെനോവോ കെ 5 നോട്ട് ഓഫര്‍ പ്രകാരം 9,999 രൂപക്ക് ലഭിക്കും. നിലവില്‍ 12,4999 രൂപയാണ് ഇതിന്റെ വില. മോട്ടോ ജി 5 പ്ലസിന്റെ വില 16,999 രൂപയില്‍ നിന്നും 14,999 ആയി കുറയും.

30 തോളം ഐറ്റങ്ങള്‍

30 തോളം ഐറ്റങ്ങള്‍

മുപ്പതോളം കാറ്റഗറികള്‍ക്കാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ ഫ്രീഡം സെയിലില്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പതിവിന് വിപരീതമായി ചില ഉത്പന്നങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത രീതിയിലുള്ള വന്‍ ഓഫറുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആമസോണ്‍ Vs ഫ്‌ളിപ്കാര്‍ട്ട്

ആമസോണ്‍ Vs ഫ്‌ളിപ്കാര്‍ട്ട്

ആഗസ്റ്റ് 9 മുതല്‍ 11 വരെ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു കൊണ്ട് ഗ്രേറ്റ് ഇന്ത്യന്‍ സെയിലുമായി ആമസോണും രംഗത്തുണ്ട്. ഇതോടെ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് രംഗത്തെ രണ്ട് അതികായന്‍മാര്‍ തമ്മിലാണ് ഇപ്പോള്‍ കടുത്ത മത്സരം നടക്കുന്നത്.

ആമസോണിന്റെ ഓഫര്‍

ആമസോണിന്റെ ഓഫര്‍

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 40 ശതമാനം വരെ വിലക്കുറവുണ്ട്. ആപ്പിള്‍,സാസംങ്ങ്,വണ്‍ പ്ലസ്,ലെനോവോ,സോണി, മോട്ടറോള തുടങ്ങിയ കമ്പനികളുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ വില്‍പനക്കുണ്ട്. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെയും വിലക്കുറവുണ്ട്. പവര്‍ ബാങ്കിന് 65 ശതമാനം വരെയാണ് ഓഫര്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+