കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് ബില്യണ്‍ സെയില്‍; ഫ്‌ലിപ്പ്കാര്‍ട്ടിന് വേണ്ടി ഹോം ഡെലിവറി ചെയ്യുന്നത് സിഇഒമാര്‍!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വരുന്നവരെ ഒന്ന് ശ്രദ്ധിച്ചോളൂ. രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയില്‍ കണ്ടിട്ടുള്ള ഒന്ന് രണ്ട് മുഖങ്ങള്‍ ഈ കൂട്ടത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പറയുന്നത് ഫ്‌ലിപ്പ്കാര്‍ട്ടിന്റെ സി ഇ ഒമാരായ സച്ചിന്‍ ബന്‍സാലിനെയും ബിന്നി ബന്‍സാലിനെയും കുറിച്ചാണ്.

രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാരായ ഫ്‌ലിപ്പ്കാര്‍ട്ടിന് വേണ്ടി മുതലാളിമാരായ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലുമാണ് കസ്റ്റമര്‍മാരുമായുള്ള ബന്ധം വളര്‍ത്താനായി നേരിട്ട് ഡെലിവെറി നടത്തുന്നത്. കഴിഞ്ഞ 15 - 20 ദിവസങ്ങളായി ഇവര്‍ ഈ പരിപാടി തുടങ്ങിയിട്ട്. 2007 ല്‍ ഫ്‌ലിപ്കാര്‍ട്ട് തുടങ്ങുമ്പോള്‍ ഇരുവരും സ്‌കൂട്ടറില്‍ ബെംഗളൂരു മൊത്തം ഡെലിവറി നടത്തിയിരുന്നതാണ്.

flipkart-sachin-bansal

ഫ്‌ലിപ്കാര്‍ട്ട് ഇ കൊമേഴ്‌സ് വിഭാഗം തലവനായ മുകേഷ് ബന്‍സാല്‍, പുനിത് സോണി, അങ്കിത് നഗോരി, കെ വി ആനന്ദ് തുടങ്ങിയ പ്രമുഖരും ബന്‍സാല്‍മാര്‍ക്കൊപ്പം ഡെലിവറി ബോയ്‌സാകുന്നുണ്ട്. കസ്റ്റമേഴ്‌സിനൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ സച്ചിന്‍ ബന്‍സാല്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലും പോസ്റ്റ് ചെയ്തു.

ഉത്സവ സീസണ്‍ പ്രമാണിച്ച് ഫ്‌ലിപ്പ്കാര്‍ട്ട് നടത്തുന്ന ബിഗ് ബില്യണ്‍ സെയില്‍ വന്‍ ശ്രദ്ധയാണ് ആകര്‍ഷിക്കുന്നത്. വില്‍പന തുടങ്ങി പത്ത് മണിക്കൂറിനുള്ളില്‍ അഞ്ച് ലക്ഷം ഫോണുകളാണ് ഫ്‌ലിപ്കാര്‍ട്ട് വിറ്റത്. ബെംഗളൂരു, ദില്ലി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ നിന്നുളളവരാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ പകുതിയിലേറെ ഉപഭോക്താക്കളും.

English summary
When bosses turned delivery boys: Flipkart CEOs personally delivering products to customers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X