കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിന്ത്രയ്ക്ക് പിന്നാലെ ഫ്‌ളിപ്പ്കാര്‍ട്ടും വെബ് സൈറ്റ് പൂട്ടുന്നു

  • By Aiswarya
Google Oneindia Malayalam News

ബെംഗളൂരു : മിന്ത്രയുടെ പാത പിന്തുടര്‍ന്ന് ഫ്‌ളിപ്പ്കാര്‍ട്ടും വെബ് സൈറ്റ് പൂട്ടുന്നു. വരുന്ന സെപ്തംബര്‍ മുതല്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ ആപ്ലിക്കേഷനിലൂടെ മാത്രമായിരിക്കും ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ലഭിക്കുക.

ഫ്‌ളിപ്കാര്‍ട്ട് ചീഫ് പ്രൊഡക്ട് ഓഫീസര്‍ പുനിത് സോണിയാണ് വിവരം പുറത്തുവിട്ടത്. കൂടുതല്‍ ഉപഭോക്താക്കള്‍ മൊബൈല്‍ വഴിയുണ്ടാവുന്നു എന്നതിനാലാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ പുതിയ തീരുമാനം. മൊബൈല്‍ വഴിയാണ് 70-75 % ഉപഭോക്താക്കളും ഫ്‌ളിപ്കാര്‍ട്ടിലെത്തുന്നത്.

flipkart

ഡെസ്‌ക് ടോപ്പിലും മൊബൈലിലും ഇപ്പോഴുള്ള ഓഫറുകള്‍ അതേപടി തുടരുമെന്നും ഫ്‌ലിപ്കാര്‍ട്ട് അറിയിച്ചു. പ്രതിദിനം 10 ദശലക്ഷം ആളുകളാണു ഫ്‌ലിപ്കാര്‍ട്ട് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നുണ്ട്

2 മാസം മുമ്പാണ് പ്രമുഖ ഓണ്‍ലൈന്‍ ഫാഷന്‍ സ്‌റ്റോറായ മിന്ത്ര ആപ്ലിക്കേഷന്‍ മാത്രമാക്കിയത്. മിന്ത്രയുടെ മൊബൈല്‍ ആപ്പ് വിജയിച്ചതിനാലാണ് ഫ്‌ളിപ്കാര്‍ട്ടിനേയും ഈ രീതി പിന്തുടരാന്‍ പ്രേരിപ്പിച്ചത്

English summary
When Myntra did it, it was a highly controversial move. But less than two months after the fashion e-tailer switched to an app-only strategy, parent company and India's largest online retailer Flipkart too has decided to morph into an app-only player.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X