ഫ്ലിപ്പ്കാര്‍ട്ടില്‍ റിപ്പബ്ലിക് ഡേ സെയില്‍: ലാപ്ടോപ്പിനും സ്മാര്‍ട്ട്ഫോണിനും കിടിലന്‍ ഡിസ്കൗണ്ട്
ദില്ലി: ഫ്ലിപ്പ്കാര്‍ട്ടില്‍ അത്യാകര്ഷക ഓഫറുകളുമായി റിപ്പബ്ലിക് ഡേ സെയില്‍. ഓണ്‍ലൈന്‍ വിപണിയിലെ മുഖ്യ എതിരാളിയായ ആമസോണ്‍ റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഫ്ലിപ്പ്കാര്‍ട്ട് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജനുവരി 21 മുതല്‍ 23 വരെയാണ് ഫ്ലിപ്പ്കാര്‍ട്ടിന്റെ റിപ്പബ്ലിക് ഡേ സെയില്‍. ജനുവരി 21 ന് ആരംഭിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ജനുവരി 26വരെ നീണ്ടുനില്‍ക്കുന്നതാണ്. സ്മാര്‍ട്ട്ഫോണുകള്‍, ടിവികള്‍, ലാപ്ടോപ്പുകള് എന്നിവയ്ക്ക് പുറമേ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഡിസ്കൗണ്ട് നിരക്കിലാണ് ഓഫര്‍ കാലയളവില്‍ ലഭിക്കുക. ഇതിന് പുറമേ ഫാഷന്‍, അലങ്കാര വസ്തുുക്കളും ഓഫര്‍ നിരക്കില്‍ ലഭിക്കും.

എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ്
റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി നിരവധി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ഫ്ലിപ്പ്കാര്‍ട്ട് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 48,999രൂപയുള്ള പിക്സല്‍ 2 എക്സ്എല്‍ ഫോണ്‍ എച്ച്ഡിഎഫ്സി ക്രെഡിറ്റ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10,000 രൂപയാണ് ഇളവ് ലഭിക്കുക. വിലയുള്ള സാസംഗ് ഗാലക്സി 7 26,990 രുപയ്ക്കും ഗാലക്സി എസ്7 എഡ്ജിന് 35,900 രൂപയ്ക്കും ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് ലഭിക്കുക.

വിലക്കുറവ് 1000 രൂപ മുതല്‍
17, 990 രൂപ വിലയുള്ള സാസംഗ് ഗാലക്സി 64ജിബി 10,999 രൂപയ്ക്കും 10,999 രൂപ വിലയുള്ള സാസംഗ് ഗാലക്സി 16 ജിബി ഫോണ്‍ 9,999 രൂപയ്ക്കും ലഭിക്കും. ഷവോമി റെഡ്മി നോട്ട്4, ലെനോവോ കെ8 പ്ലസ്, മോട്ടോ ജി5 പ്ലസ്, സ്മാര്ട്രോണ് ടി ഫോണ്‍ എന്നിവ യഥാക്രമം 10,999രൂപ, 8,999 രൂപ, 10,999 രൂപ, 7,999 രൂപ എന്നീ നിരക്കുകളില്‍ ലഭിക്കും. ഇതിനെല്ലാം പുറമേ 8,999 രൂപ വിലയുള്ള ഇന്‍ഫിനിക്സ് നോട്ട് 4 7,999 രൂപയ്ക്കും, 11,499 രൂപവിലയുള്ള പാനസോണിക് എലൂഗ എ3 6,499 രൂപയ്ക്കും ലഭിക്കും. ഇവൂമി ഐ1, ഇവൂമി ഐ1എസ് എന്നീ ഫോണുകളും ഡിസ്കൗണ്ട് നിരക്കില്ലഭിക്കും.

ഹോണര്‍ 9 ലൈറ്റ് ഫോണ്‍
ഹോണര്‍ 9 ലൈറ്റ് ഫോണ്‍ നോ കോസ്റ്റ് ഇഎംഐയിലാണ് ലഭിക്കുക. ഇതിന് പുറമേ ബൈബാക്ക് ഗ്യാരണ്ടി, ഡാമേജ് പ്രൊട്ടക്ഷന്‍, വാരണ്ടി എന്നിവയും ഫ്ലിപ്പ്കാര്‍ട്ട് റിപ്പബ്ലിക് ഡേ സെയിലില്‍ നിന്ന് ലഭിക്കുന്ന ഹോണര്‍ 9 ലൈറ്റ് ഫോണിന് ലഭിക്കും.

ലാപ്ടോപ്പും ക്യാമറയും
പ്രമുഖ കമ്പനികളുടെ ഇലക്ട്രോണിക് ഉപകരണങ്ങളും ഫ്ലിപ്പ്കാര്‍ട്ടില്‍ അത്യാകര്ഷക ഓഫറില്‍ ലഭിക്കും. ക്യാമറകള്‍, ലാപ്ടോപ്പുകള് എന്നിവയ്ക്കും ഫ്ലിപ്പ്കാര്‍ട്ട് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിള്‍ മാക് ബുക്ക് എയര്‍ ലാപ്ടോപ്പ് ഓഫര്‍ നിരക്കായ . 56,990 രൂപയ്ക്കാണ് ലഭിക്കുക. ഗെയിം ലാപ്ടോപ്പുകള്‍ക്കും ഫ്ലിപ്പ്കാര്‍ട്ട് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 24,990 രൂപ വിലയുള്ള എക്സ് ബോക്സ് വണ്‍ എസ് ലാപ്ടോപ്പ് 2000 രൂപ വിലക്കുറവിലാണ് ലഭിക്കുക. ഡിഎസ്എല്‍ആര്‍ ക്യാമറകള്‍, ഐപാഡുകള്‍, അബ്രൈയ്ന് പവര്‍ ബാങ്കുകള്‍, പ്രിന്റുകള്‍, ഫിറ്റ്നസ് ട്രാക്കറുകള്‍, സ്പീക്കര്‍, സൗണ്ട് ബാര്‍, ഇയര്‍ഫോണ്‍, കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണുകള്‍, ഗെയിംമിംഗ് ആക്സസറീസ് എന്നിവയ്ക്കും ഫ്ലിപ്പ്കാര്‍ട്ടില്‍ അത്യാകര്ഷക ഓഫറുകള്‍ ലഭ്യമാണ്.

സിറ്റി ബാങ്ക് ഡെബിറ്റ് കാര്‍ഡ്
സിറ്റി ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഫ്ലിപ്പ്കാര്‍ട്ട് റിപ്പബ്ലിക് ഡേ സെയിലില്‍ പത്ത് ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും. എന്നാല്‍ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുന്ന കുറഞ്ഞ തുകയും പരമാവധി തുകയും ഫ്ലിപ്പ്കാര്‍ട്ട് വെളിപ്പെടുത്തിയിട്ടില്ല.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications