കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപ്പു തൊട്ട് കര്‍പ്പൂരം വരെ രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിനൊരുങ്ങി; ലക്ഷ്യം റെക്കോര്‍ഡ് വില്‍പ്പന

  • By Swetha
Google Oneindia Malayalam News

ദില്ലി: ബിസ്‌ക്കറ്റുകള്‍, ലഘുഭക്ഷണങ്ങള്‍, കുപ്പി പാനീയങ്ങള്‍, ടെലികോം കമ്പനികള്‍ തുടങ്ങിയവ വന്‍തോതിലുള്ള വില്‍പനയാണ് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ് റാലികളില്‍ 900 മില്യണ്‍ ഇന്ത്യക്കാരെങ്കിലും ഒത്തുചേരുമെന്നും ഇത് അവര്‍ക്ക് നേട്ടമാകുമെന്നുമാണ് കമ്പനികളുടെ പ്രതീക്ഷ.

<strong>യുപിയില്‍ തകര്‍ന്നാല്‍ പ്രശ്‌നമില്ല..... കോണ്‍ഗ്രസിന്റെ മിഷന്‍ യുപിയുടെ ലക്ഷ്യം മറ്റൊന്ന്</strong>യുപിയില്‍ തകര്‍ന്നാല്‍ പ്രശ്‌നമില്ല..... കോണ്‍ഗ്രസിന്റെ മിഷന്‍ യുപിയുടെ ലക്ഷ്യം മറ്റൊന്ന്

ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. മെയ് 23നാണ് വോട്ടെണ്ണല്‍. 543 സീറ്റുകളിലായി 8000 ലേറെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്നാണ് ഏകദേശ കണക്കു കൂട്ടല്‍. ഇത് വീടുകളിലേ ആവശ്യത്തിനേക്കാള്‍ വലിയ ഡിമാന്റ് പുറത്തുള്ള ആവശ്യങ്ങള്‍ക്കുണ്ടാക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബിസ്‌കറ്റ് കമ്പനിയായ പാര്‍ലേ പ്രൊഡക്ടിലെ സീനിയര്‍ വിഭാഗം തലവന്‍ ബി കൃഷ്ണ റാവു പറഞ്ഞു. തെരഞ്ഞെടുപ്പ് മാസങ്ങളില്‍ 4-5 ശതമാനം അധിക വളര്‍ച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

food-festival-30-1

ജനങ്ങളുമായി സംവദിക്കാന്‍, വോട്ട് തേടാന്‍ ഇനി വളരെ കുറച്ച് സമയം മാത്രമേയുള്ളു. ഇത്തരം ഒറ്റപ്പെട്ട മണിക്കൂറുകളില്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നത് വഴിയും വലിയ തോതിലുള്ള വിതരണം വഴിയും ലാഭം നേടാനാകും. ചായ് പേ ചര്‍ച്ച അല്ലെങ്കില്‍ ഒരു കപ്പ് ചായയ്ക്കിടെ രാഷ്ട്രീയം പറയാമെന്നത് പോലുള്ള ആശയങ്ങള്‍ വഴി കമ്പനികള്‍ക്ക് ലാഭകരമാണെന്ന് രാജ്യത്തെ മൂന്നാമത്തെ ചായപ്പൊടി കമ്പനി വാഗ് ബക്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പരാഗ് ദേശായി പറയുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ മൊത്തം ഉപഭോക്തൃവസ്തുക്കളുടെ ലാഭം ഏപ്രില്‍-ജൂണ്‍ വരെയുള്ള ത്രൈമാസത്തില്‍ 2 ശതമാനമായി ചുരുങ്ങി. ഒരു ദശാബ്ദത്തിലെ ഏറ്റവും മോശമായ അവസ്ഥയായിരുന്നു ഇത്. ഉയര്‍ന്ന പണപ്പെരുപ്പത്തെ തുടര്‍ന്ന് സാമ്പത്തിക വ്യവസ്ഥ രണ്ടു വര്‍ഷത്തിനിടെ 5 ശതമാനത്തില്‍ താഴെയെത്തിയ അവസ്ഥയുണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് നടക്കുന്നത് വേനല്‍ക്കാലത്തായതിനാല്‍ സോഫ്റ്റ് ഡ്രിങ്ക് കമ്പനികളും വിപണിയില്‍ വന്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. റാലികള്‍ നടക്കുന്ന ഇടങ്ങൡ വന്‍തോതിലുള്ള വിതരണവും ഉല്‍പ്പന്നത്തിന്റെ പ്രചരണവും ഇവര്‍ ലക്ഷ്യമിടുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ കുറച്ചധികം പണം ചെലവഴിക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നുണ്ട് ഇത് സാമ്പത്തിക വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാണെന്നും പക്ഷേ വോട്ടെടുപ്പ് നടക്കുന്ന ആഴ്ചകളില്‍ ചെലവഴിക്കല്‍ കുറയുമെന്നും കൊക്കകോളയുടെ ആഗോള തലത്തിലെ സിഇഒ ജെയിംസ് ക്വിന്‍സെ പറഞ്ഞു.

രാജ്യവ്യാപകമായി വില്‍പ്പന കുറവാണെങ്കിലും തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുന്ന സമയത്ത് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുന്ന അവസരമാണെന്നും വലിയ തോതിലുള്ള നേട്ടം തങ്ങള്‍ പ്രതീക്ഷിക്കുന്നതായും ഇന്ത്യയിലെ ഏറ്റവും വലിയ കുപ്പിവെള്ള കമ്പനിയായ ബിസ്ലെറി പറയുന്നു. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് വിതരണം പടിപടിയായി ഉയര്‍ത്തുമെന്നും കമ്പനി സ്ഥാപകനായ രമേഷ് ചൗഹാന്‍ പറഞ്ഞു.

English summary
Food outlets and telecom companies targets lok sabha elections 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X