Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ സുന്ദരിക്കുട്ടിയെ അറിയാമോ? അറിഞ്ഞില്ലെങ്കില്‍ നാണക്കേട്... ലോകത്തിലെ നമ്പര്‍ വണ്‍!

മുംബൈ: സെലിബ്രിറ്റികള്‍ എന്നാല്‍ പ്രശസ്തര്‍ എന്നാണല്ലോ അര്‍ത്ഥമാക്കുന്നത്. പ്രശസ്തി മാത്രമല്ല, ണവും അതോടൊപ്പം വരും. എന്നാല്‍ പ്രശസ്തി മാത്രം കൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്ന സെലിബ്രിറ്റികളും കുറവല്ല.

ലോകത്തില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന സെലിബ്രിറ്റികളുടെ പട്ടിക എല്ലാവര്‍ഷവും ഫോര്‍ബ്‌സ് മാസിക പുറത്ത് വിടാറുണ്ട്. ഇത്തവണയും -2020- അവര്‍ സെലിബ്രിറ്റി പട്ടിക പുറത്ത് വിട്ടു. 100 പേരുടെ പട്ടികയില്‍ കയറിപ്പറ്റിയത് ആകെ ഒരു ഇന്ത്യക്കാരന്‍ മാത്രമാണ്. പട്ടികയിലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയതാവട്ടെ വെറും 22 വയസ്സുള്ള ഒരു സുന്ദരിയും. വിശദാംശങ്ങള്‍ ഇങ്ങനെ...

കൈലീ ജെന്നര്‍

കൈലീ ജെന്നര്‍

1997, ഓഗസ്റ്റ് 10 ന് അമേരിക്കയിലെ ലോസ് ആഞ്ജലീസില്‍ ജനിച്ച പെണ്‍കുട്ടിയാണ് കൈലീ ജെന്നര്‍. ഫോര്‍ബ്‌സിന്റെ പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയും കൈലീ തന്നെയാണ്. 590 മില്യണ്‍ ഡോളറാണ് ഈ 22 കാരിയുടെ സമ്പാദ്യം. ഏതാണ്ട് നാലായിരത്തി അഞ്ഞൂറ് കോടി രൂപ!

കിം കര്‍ദാശിയാന്റെ അര്‍ദ്ധ സഹോദരി

കിം കര്‍ദാശിയാന്റെ അര്‍ദ്ധ സഹോദരി

സെലിബ്രിറ്റി സ്റ്റാറ്റസുമായി ജനിച്ചുവീണ ആളാണ് കൈലീ. കിം കര്‍ദാശിയാന്റെ അര്‍ദ്ധ സഹോദരിയാണ്. കുടുംബമൊന്നടങ്കം പങ്കെടുത്ത കീപ്പിങ് അപ് വിത്ത് ദ കര്‍ദാശിയാന്‍ എന്ന റിയാലിറ്റി ഷോ ഏറെ പ്രസിദ്ധമായിരുന്നു(2007 മുതല്‍ 2012 വരെ).

കുഞ്ഞു കോടീശ്വരി

കുഞ്ഞു കോടീശ്വരി

കൗമാരം തൊട്ടേ ബിസിനസ് രംഗത്തിറങ്ങിയിട്ടുണ്ട് കൈലാ ജെന്നര്‍. ആദ്യം സഹോദരി കെന്‍ഡാലിനൊപ്പം ആയിരുന്നു. പിന്നീട് കൈലീ കോമെറ്റിക്‌സ് എന്ന സ്വന്തം സംരംഭം തുടങ്ങി. 2019 ല്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി പട്ടം സ്വന്തമാക്കുമ്പോള്‍ കൈലീയുടെ പ്രായം 21 വയസ്സായിരുന്നു. ഒന്ന വര്‍ഷം കൊണ്ട് ഇപ്പോള്‍ ഫോര്‍ബ്‌സ് പട്ടികയില്‍ ഒന്നാമതും എത്തി.

ബാക്കിയുള്ളവര്‍ ഏറെ പിന്നില്‍

ബാക്കിയുള്ളവര്‍ ഏറെ പിന്നില്‍

590 ദശലക്ഷം ഡോളര്‍ ആണ് കൈലീയുടെ സമ്പാദ്യം. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള കന്യേ വെസ്റ്റിന്റെ ആകെ സമ്പാദ്യം 170 ദശലക്ഷം ഡോളര്‍ ആണ്. രണ്ടാം സ്ഥാനക്കാരനേക്കാള്‍ മൂന്നിരട്ടി സമ്പാദ്യമുണ്ട് വെറും 22 വയസ്സുമാത്രം പ്രായമുള്ള കൈലീയ്ക്ക്.

ഫെഡറര്‍, സിആര്‍ 7, മെസ്സി

ഫെഡറര്‍, സിആര്‍ 7, മെസ്സി

പട്ടികയില്‍ മൂന്ന്, നാല്, അഞ്ച് സ്ഥാപനം നേടിയവര്‍ റോജര്‍ ഫെഡററും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും ആണ്. 106.3 ദശലക്ഷം ഡോളര്‍ ആണ് ഫെഡററുടെ സമ്പാദ്യം. ക്രിസ്റ്റ്യാനോയുടേത് 105 ദശലക്ഷം ഡോളറവും മെസ്സിയുടേത് 104 ദശലക്ഷം ഡോളറും.

നെയ്മര്‍ പിറകേ

നെയ്മര്‍ പിറകേ

അമേരിക്കന്‍ നടനായ ടെയ്‌ലര്‍ പെറി ആറാം സ്ഥാനത്തുണ്ട്. ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ഏഴാം സ്ഥാനത്താണ്. 95.5 മില്യണ്‍ ഡോളര്‍ ആണ് നെയ്മറിന്റെ സമ്പാദ്യം. ഹൊവാര്‍ഡ് സ്റ്റേണ്‍, ലെബ്രോണ്‍ ജെയിംസ് ഡൈ്വന്‍ ജോണ്‍സണ്‍ എന്നിവരാണ് 8,9,10 സ്ഥാനങ്ങളില്‍ ഉള്ളത്.

അക്ഷയ് കുമാര്‍ മാത്രം

അക്ഷയ് കുമാര്‍ മാത്രം

ഇന്ത്യയില്‍ നിന്ന് ഇത്തവണ ഒരേയൊരു സെലിബ്രിറ്റി മാത്രമാണ് ഫോര്‍ബ്‌സിന്റെ 100 അംഗ പട്ടികയില്‍ ഇടം നേടിയത്. അത് ബോളിവുഡ് താരം അക്ഷയ് കുമാര്‍ മാത്രമാണ്. പട്ടികയില്‍ 52-ാം സ്ഥാനത്താണ് അക്ഷയ് കുമാര്‍. സമ്പാദ്യം 48.5 ദശലക്ഷം ഡോളറും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+