കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിച്ചുകയറി അദാനി... 10 ൽ നിന്ന് രണ്ടിലേക്ക്! ഫോർബ്‌സ് പട്ടികയിൽ ഒന്നാമൻ മുകേഷ്; 8 മലയാളികൾ

Google Oneindia Malayalam News

മുംബൈ: ഫോര്‍ബ്‌സ് മാസിക തയ്യാറാക്കിയ 2019 ലെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക പുറത്ത് വിട്ടു. ശതകോടീശ്വരന്‍മാരിലെ ആദ്യ 100 പേരുടെ പട്ടികയാണ് ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യൂസഫലി കേരളത്തിന്റെ അംബാനി!!! ഇത്തവണയും ശതകോടീശ്വരന്‍മാരില്‍ ഒന്നാമന്‍...23 പേർ മലയാളികൾ!!!യൂസഫലി കേരളത്തിന്റെ അംബാനി!!! ഇത്തവണയും ശതകോടീശ്വരന്‍മാരില്‍ ഒന്നാമന്‍...23 പേർ മലയാളികൾ!!!

തുടര്‍ച്ചയായി 12-ാം വര്‍ഷവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. മുകേഷിന്റെ അനിയന്‍ അനില്‍ അംബാനി ഇത്തവണ പട്ടികയില്‍ ഇടം നേടാതെ പുറത്തായി. കഴിഞ്ഞ വര്‍ഷം 68-ാം സ്ഥാനത്തായിരുന്നു അനില്‍.

2019 ലെ പട്ടികയില്‍ ഞെട്ടിപ്പിക്കുന്ന നേട്ടം കൈവരിച്ചിരിക്കുന്നത് അദാനി ഗ്രൂപ്പ് ഉടമയായ ഗൗതം അദാനിയാണ്. പത്താം സ്ഥാനത്ത് നിന്ന് ഒറ്റയടിക്കാണ് അദാനി രണ്ടാമതെത്തിയത്. ഫോര്‍ബ്‌സ് പട്ടികയില്‍ ഇത്തവണ 8 മലയാളികള്‍ ആണ് ഇടം നേടിയിട്ടുള്ളത്.

മുകേഷ് അംബാനി

മുകേഷ് അംബാനി

തുടര്‍ച്ചയായി 12-ാം തവണയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനി ഫോര്‍ബ്‌സ് ഇന്ത്യ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ 4.1 ബില്യണ്‍ ഡോളറിന്റെ ആസ്തി വര്‍ദ്ധനയാണ് മുകേഷ് അംബാനി സ്വന്തമാക്കിയത്. 2019 ലെ പട്ടിക പ്രകാരം മൊത്തം ആസ്തി 51.4 ബില്യണ്‍ ഡോളറാണ്. മുകേഷ് അംബാനിയുടെ മൂന്നില്‍ ഒന്ന് ആസ്തി പോലും ഇല്ല രണ്ടാം സ്ഥാനത്തുള്ള ഗൗതം അദാനിയ്ക്ക്.

റെക്കോര്‍ഡ് കുതിപ്പുമായി ഗൗതം അദാനി

റെക്കോര്‍ഡ് കുതിപ്പുമായി ഗൗതം അദാനി

വളരെ പെട്ടെന്ന് ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടം നേടിയ ആളാണ് ഗുജറാത്തില്‍ നിന്നുള്ള ഗൗതം അദാനി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ത്ത് ഒരുപാട് വിവാദങ്ങളും അദാനിക്കെതിരെയുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ പത്താം സ്ഥാനത്തായിരുന്നു അദാനി. എന്നാല്‍ ഇത്തവണ രണ്ടാം സ്ഥാനക്കാരനാണ്. 4.8 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനയാണ് ഒറ്റ വര്‍ഷത്തില്‍ അദാനി സ്വന്തമാക്കിയത്. മൊത്തം ആസ്തി 15.7 ബില്യണ്‍ ഡോളര്‍.

ഹിന്ദുജ സഹോദരങ്ങള്‍

ഹിന്ദുജ സഹോദരങ്ങള്‍

അശോക് ലീലാന്റിന്റെ ഹിന്ദുജ സഹോദരങ്ങളാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. നാലാം സ്ഥാനത്ത് പല്ലോഞ്ജി മിശ്രിയാണ്. ചരിത്രത്തില്‍ ആദ്യമായി കൊടാക് മഹീന്ദ്ര ഉടമ ഉദയ് കൊടാക് അഞ്ചാം സ്ഥാനത്തെത്തി എന്ന പ്രത്യേകതയും ഇത്തവണത്തെ ഫോര്‍ബ്‌സ് ഇന്ത്യ റിച്ച് ലിസ്റ്റിനുണ്ട്. ശിവ് നാടാന്‍, രാധാകൃഷ്ണന്‍ ദമാനി, ഗോദ്രജ് കുടുംബം, ലക്ഷ്മി മിത്തല്‍, കുമാര്‍ മംഗലം ബിര്‍ള എന്നിവരാണ് ആദ്യ 10 ല്‍ എത്തിയ ബാക്കിയുള്ളവര്‍.

മലയാളികളില്‍ യൂസഫലി തന്നെ

മലയാളികളില്‍ യൂസഫലി തന്നെ


ഫോര്‍ബ്‌സ് പട്ടികയില്‍ ഉള്‍പ്പെട്ട മലയാളികളില്‍ ഇത്തവണയും ഒന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയ്ക്ക് തന്നെയാണ്. 4.1 ബില്യണ്‍ ഡോളര്‍ ആണ് യൂസഫലിയുടെ മൊത്തം ആസ്തി. കഴിഞ്ഞ തവണയും യൂസഫലി ഇതേ സ്ഥാനത്ത് തന്നെ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ ആസ്തിയില്‍ ഇത്തവണ കുറവ് സംഭവിച്ചിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

രവി പിള്ള

രവി പിള്ള

രവി പിള്ളയാണ് ഇത്തവയും രണ്ടാമതെത്തിയ മലയാളി. ഇത്തവണ 43-ാം സ്ഥാനത്താണ് രവി പിള്ള. മൊത്തം ആസ്തി 3.1 ബില്യണ്‍ ഡോളര്‍ ആണ്. കഴിഞ്ഞ വര്‍ഷം രവി പിള്ള 33-ാം സ്ഥാനത്തായിരുന്നു. 3.9 ബില്യണ്‍ ഡോളര്‍ ആയിരുന്നു അപ്പോഴത്തെ ആസ്തി. ഇത്തവണ പത്ത് സ്ഥാനം താഴേക്ക് പോയിരിക്കുകയാണ് ആര്‍പി ഗ്രൂപ്പ്.

ജോര്‍ജ്ജ് മുത്തൂറ്റ്

ജോര്‍ജ്ജ് മുത്തൂറ്റ്

കഴിഞ്ഞ വര്‍ഷം 81-ാം സ്ഥാനത്തുണ്ടായിരുന്ന എംജി ജോര്‍ജ്ജ് മുത്തൂറ്റ് ഇത്തവണ വലിയ മുന്നേറ്റം ആണ് നടത്തിയിട്ടുള്ളത്. രവി പിള്ളയ്ക്ക് പിറകില്‍ 44-ാം സ്ഥാനത്താണ് ജോര്‍ജ്ജ് മുത്തൂറ്റ് ഉള്ളത്. 1.1 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനയാണ് ജോര്‍ജ്ജ് മുത്തൂറ്റ് ഒറ്റ വര്‍ഷം കൊണ്ട് നേടിയത്.

ക്രിസ് ഗോപാലകൃഷ്ണന്‍

ക്രിസ് ഗോപാലകൃഷ്ണന്‍

ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളും തിരുവനന്തപുരം സ്വദേശിയും ആയ ക്രിസ് ഗോപാലകൃഷ്ണന്‍ എന്ന സേനാപതി ഗോപാലകൃഷ്ണന്‍ ഇത്തവണയും ഫോര്‍ബ്‌സ് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ 79-ാം സ്ഥാനത്തായിരുന്ന ക്രിസ് ഗോപാലകൃഷ്ണന്‍ ഇത്തവണ 55-ാം സ്ഥാനത്താണ്. 2.36 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.

സണ്ണി വര്‍ക്കി

സണ്ണി വര്‍ക്കി

ജെംസ് എജ്യുക്കേഷന്റെ ഉടമ സണ്ണി വര്‍ക്കി ഇത്തവണയും ഫോര്‍ബ്‌സ് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 2.05 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി സണ്ണി വര്‍ക്കി ഇത്തവണ 67-ാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ വര്‍ഷം 63-ാം സ്ഥാനം ആയിരുന്നു സണ്ണി വര്‍ക്കിയ്ക്ക്. 2018 നെ അപേക്ഷിച്ച് 50 ലക്ഷം ഡോളറിന്‌റെ കുറവാണ് ആസ്തിയില്‍ ഇത്തവണ ഉണ്ടായിരിക്കുന്നത്.

ബൈജു രവീന്ദ്രന്‍

ബൈജു രവീന്ദ്രന്‍

ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മലയാളി യുവാവാണ് ബൈജൂസ് ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രന്‍. ചരിത്രത്തില്‍ ആദ്യമായി ബൈജു രവീന്ദ്രന്‍ ഫോര്‍ബ്‌സ് പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്. 1.91 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ബൈജു പട്ടികയില്‍ 72-ാം സ്ഥാനത്താണ്. ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍മാരില്‍ രണ്ടാം സ്ഥാനത്താണ് ബൈജു രവീന്ദ്രന്‍ ഉള്ളത്.

ഷംഷീര്‍ വയലില്‍

ഷംഷീര്‍ വയലില്‍

വിപിഎസ് ഹെല്‍ത്ത് കെയര്‍ ഉടമയായ ഷംഷീര്‍ വയലില്‍ ആണ് പട്ടികയിലെ മറ്റൊരു മലയാളി. ഇത്തവണ 99-ാം സ്ഥാനത്താണ് ഷംഷീര്‍ ഉള്ളത്. 1.41 ബില്യണ്‍ ഡോളര്‍ ആണ് ആസ്തി. കഴിഞ്ഞ വര്‍ഷം ഷംഷീര്‍ 98-ാം സ്ഥാനത്തായിരുന്നു. എംഎ യൂസഫലിയുടെ മകളുടെ ഭര്‍ത്താണ് ഷംഷീര്‍ വയലില്‍.

എസ്ഡി ഷിബുലാല്‍

എസ്ഡി ഷിബുലാല്‍

പട്ടികയില്‍ അവസാനത്തെ ആളാണ് എസ്ഡി ഷിബുലാല്‍. ഇന്‍ഫോസിസിന്റെ സ്ഥാപകരില്‍ ഒരാളാണ് ഇദ്ദേഹം. കഴിഞ്ഞ വര്‍ഷം അദ്ദേഹം ഫോര്‍ബ്‌സ് പട്ടികയില്‍ ഇടം നേടിയിരുന്നില്ല. ഇത്തവണ 1.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി 100-ാം സ്ഥാനത്താണ് ഷിബുലാല്‍ ഉള്ളത്.

English summary
Forbes India Rich List 2019: Mukesh Ambani again at the top, Gautam Adani grabs the second position, 8 Malayalees in the list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X