ഫോര്‍ബ്സിന്റെ അഞ്ച് ഇന്ത്യന്‍ കുബേരന്മാര്
ദില്ലി: കാര്യം മൂന്നാം ലോക രാജ്യമാണെങ്കിലും ഇന്ത്യയിലെ മഹാ കോടീശ്വരന്മാരുടെ എണ്ണം എഴുപതിലധികം വരും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ബില്യണയര്മാരുള്ള രാജ്യങ്ങളില്‍ അഞ്ചാമതാണത്രെ ഇന്ത്യയുടെ സ്ഥാനം.
ഫോര്‍ബ്സ് മാസിക തയ്യാറാക്കിയ അതിസമ്പന്നരുടെ പട്ടികയില്‍ പതിവുപോലെ മുകേഷ് അംബാനി തന്നെയാണ് ഇത്തവണയും മുമ്പന്‍. ലോകമെമ്പാടുമുള്ള സ്നപന്നരുടെ പട്ടികയില്‍ നാല്പതാം സ്ഥാനത്താണ് അംബാനി. വെറുതെയാണോ ആപ്പ് നേതാവ് കെജ്രിവാള് പറയുന്നത് രാജ്യം ഭരിക്കുന്നത് അംബാനിയാണ് എന്ന്.
ഫോര്‍ബ്സ് മാസികയുടെ ഇന്ത്യന്‍ മഹാ കോടീശ്വരന്മാരുടെ പട്ടിക നോക്കൂ. നോക്കുന്നതൊക്കെ കൊള്ളാം ഇവരുടെ ആസ്തി കണ്ട് കണ്ണ് മഞ്ഞളിച്ചുപോകരുത് എന്ന് മാത്രം.

മുകേഷ് അംബാനി
10,98,00 കോടി രൂപയാണ് ഇന്ത്യന്‍ വ്യവസായ ഭീമനായ മുകേഷ് അംബാനിയുടെ ആസ്തി. ഫോര്‍ബ്സിന്റെ പട്ടിക പ്രകാരം ലോകത്തെ നാല്പതാമത്തെ സമ്പന്നനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി.

ലക്ഷ്മി മിത്തല്‍
ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലാണ് ഇന്ത്യയിലെ അതിസമ്പന്നന്മാരിലെ രണ്ടാമന്. 10,37,00 കോടി രൂപയാണ് മിത്തലിന്റെ ആസ്തി.

അസിം പ്രേംജി
82,350 കോടി രൂപയുടെ ആസ്തിയുമായി വിപ്രോ മേധാവി ഇന്ത്യയിലെ അതിസമ്പന്നന്മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ലോക പട്ടികയില്‍ അറുപത്തൊന്നാം സ്ഥാനമാണ് പ്രേംജിക്കുള്ളത്.

പല്ലോണ്‍ജി മിസ്ത്രി
72,300 കോടി രൂപയുടെ ആസ്തിയുള്ള പല്ലോണ്‍ജി മിസ്ത്രി ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയിലെ നാലാമനാണ്. കണ്‍സ്ട്രക്ഷന്‍ ജയന്റായ ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പ് ലോക പട്ടികയില്‍ എണ്‍പത്തി രണ്ടാം സ്ഥാനത്താണ്.

ദിലീപ് സാംഗ്വി
പല്ലോണ്‍ജി മിസ്ത്രിക്കൊപ്പം ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനം പങ്കിടുകയാണ് സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫൗണ്ടറായ ദിലീപ് സാംഗ്വി. 12.8 ബില്യണ്‍ യു എസ് ഡോളറാണ് സാംഗ്വിയുടെ ആസ്തി.

ഹിന്ദുജ ബ്രദേഴ്സ്
37 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപരാണ് ഹിന്ദുജ ബ്രദേഴ്സ്. ഇന്ത്യയിലെ സമ്പന്നന്മാരുടെ പട്ടികയില്‍ അഞ്ചാമതാണ് ഇവര്‍. 10 ബില്യണ്‍ ഡോളറാണ് ഇവരുടെ ആസ്തി.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications