Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂസഫലിയെ വെല്ലാന്‍ മലയാളിയായിപ്പിറന്നവര്‍ ആരുമില്ല? ഇത്തവണയും കോടീശ്വരന്‍മാരില്‍ ഒന്നാമത്

ഏറ്റവും സമ്പന്നനായ മലയാളി ആരാണെന്ന് ചോദിച്ചാല്‍ അടുത്ത കുറച്ച് കാലങ്ങളായിട്ട് ഒരൊറ്റ ഉത്തരമേ ഉള്ളൂ. അതാണ് എംഎ യൂസഫലി. ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനായ യൂസഫലിയുടെ വ്യാപാര ശൃംഖല ഇന്ത്യയ്ക്കകത്തും പുറത്തും പരന്നുകിടിക്കുകയാണ്.

ഫോബ്‌സ് മാസിക പുറത്ത് വിട്ട ഇന്ത്യയിലെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ മലയാളികള്‍ ഒന്നാമനാണ് യൂസഫലി. ഇത് ആദ്യമായിട്ടല്ല അദ്ദേഹം ഒന്നാമതെത്തുന്നത്. രണ്ടാം സ്ഥാനത്തുള്ളത് രവി പിള്ളയാണ്., ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍. മൂന്നാം സ്ഥാനത്ത് എംജി ജോര്‍ജ്ജ് മുത്തൂറ്റും.

ഫോബ്‌സിന്റെ കണക്ക് പ്രകാരം ഇവരുടെയൊക്കെ ആസ്തി എത്രയാണെന്ന് അറിയേണ്ടേ...

യൂസഫലി

യൂസഫലി

ലുലു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആണ് എംഎ യൂസഫലി. ഫോബ്‌സിന്റെ ഇന്ത്യയിലെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ 25-ാമതാണ് യൂസഫിലിയുടെ സ്ഥാനം. മലയാളികളില്‍ ഒന്നാമതും. കണക്കാക്കപ്പെട്ട ആസ്തി 400 കോടി ഡോളര്‍.. അതായത് 26,809 കോടി രൂപ.

ആര്‍പി

ആര്‍പി

ആര്‍പി ഗ്രൂപ്പിന്റെ ചെയര്‍മാനാണ് രവി പിള്ള. 310 കോടി ഡോളറിന്റെ ആസ്തിയാണ് രവി പിള്ളയ്ക്ക് ഉള്ളത്. 20,777 കോടി രൂപ. ഫോബ്‌സ് പട്ടികയില്‍ 36-ാം സ്ഥാനത്താണ് രവി പിള്ള.

ജോര്‍ജ്ജ് മുത്തൂറ്റ്

ജോര്‍ജ്ജ് മുത്തൂറ്റ്

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാനാണ് എംജി ജോര്‍ജ്ജ് മുത്തൂറ്റ്. 192 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി- 12,868 കോടി രൂപ. ഫോബ്‌സ് പട്ടികയിലെ സ്ഥാനം 59.

വര്‍ക്കീസ്

വര്‍ക്കീസ്

ജെംസ് എജ്യുക്കേഷന്‍ ശൃംഖലയുടെ ചെയര്‍മാനാണ് സണ്ണി വര്‍ക്കി. വിദേശ രാജ്യങ്ങളില്‍ ജെംസിന് കീഴില്‍ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. 190 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി- 12,734 കോടി രൂപ. ഫോബ്‌സ് പട്ടികയില്‍ 60-ാം സ്ഥാനത്ത്.

ശോഭാ ഗ്രൂപ്പ്

ശോഭാ ഗ്രൂപ്പ്

ശോഭാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ പിഎന്‍സി മേനോന്‍ ആണ് പട്ടികയിലെ അടുത്ത മലയാളി. 164 കോടി ഡോളറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്- 10,992 കോടി രൂപ. ഫോബ്‌സ് പട്ടികയില്‍ 78-ാം സ്ഥാനം.

എസ് ഗോപാലകൃഷ്ണന്‍

എസ് ഗോപാലകൃഷ്ണന്‍

ക്രിസ് ഗോപാലകൃഷ്ണന്‍ എന്ന എസ് ഗോപാലകൃഷ്ണന്‍ ഇന്‍ഫോസിസിന്റെ സഹ സ്ഥാപകരില്‍ ഒരാളാണ്. തിരുവനന്തപുരം സ്വദേശി. ഇദ്ദേഹത്തിന്റെ ആസ്തി 161 കോടി രൂപയാണ്- 10,790 കോടി രൂപ. ഫോബസ് പട്ടികയില്‍ 81-ാം സ്ഥാനം.

ആസ്റ്റര്‍

ആസ്റ്റര്‍

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും ആണ് ആസാദ് മൂപ്പന്‍. ആസ്തി 128 കോടി ഡോളര്‍- 8,579 കോടി രൂപ. ഫോബ്‌സ് പട്ടികയില്‍ 97-ാം സ്ഥാനം.

ഷംസീര്‍

ഷംസീര്‍

വിപിഎസ് പെല്‍ത്ത് കൈയറിന്റെ മാനേജിങ് ഡയറക്ടറും സ്ഥാപകനും ആണ് ഷംസീര്‍ വയലില്‍. ആസ്തി 127 കോടി ഡോളര്‍- 8512 കോടി രൂപ. ഫോബ്‌സ് പട്ടികയില്‍ 98-ാം സ്ഥാനം.

പുറത്തായത്

പുറത്തായത്

കല്യാണ്‍ ഗ്രൂപ്പിന്റെ മാനേജ്ങ് ഡയറക്ടര്‍ ആയ ടിഎസ് കല്യാണ രാമന്‍ കഴിഞ്ഞ തവണ ഫോബ്‌സിന്റെ പട്ടികയില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹം പുറത്തായി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+