കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രെഡിറ്റ് റേറ്റിംഗിനെക്കുറിച്ച് മറന്നേക്കൂ! സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പണി തരും!!

Google Oneindia Malayalam News

ദില്ലി: ലോണ്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡ‍ങ്ങള്‍ പരിഷ്കരിച്ച് ബാങ്കുകള്‍. ലോണിന് അപേക്ഷിക്കുന്നവരുടെ സോഷ്യല്‍ പോസ്റ്റുകള്‍ പരിശോധിച്ചും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും നിരീക്ഷിച്ചുമാണ് ബാങ്കുകള്‍ ലോണിന് അപേക്ഷിക്കുന്നവര്‍ക്ക് ലോണ്‍ അനുവദിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന് പുറമേ എസ്എംഎസുകള്‍ ഫോണില്‍ ലഭ്യമായ പേയ്മെന്‍റ് വിവരങ്ങള്‍ എന്നീ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ബാങ്കുകള്‍ ഹോം ലോണും വാഹന ലോണുകളും അനുവദിക്കുന്നത്.

<strong>രാശിയറിഞ്ഞാല്‍ ലൈംഗിക ജീവിതത്തെക്കുറിച്ചറിയാം: ഈ രാശിക്കാര്‍ അമിത വികാരം പ്രകടിപ്പിക്കുന്നവര്‍, നിങ്ങളറിയേണ്ട 12 കാര്യങ്ങള്‍</strong>രാശിയറിഞ്ഞാല്‍ ലൈംഗിക ജീവിതത്തെക്കുറിച്ചറിയാം: ഈ രാശിക്കാര്‍ അമിത വികാരം പ്രകടിപ്പിക്കുന്നവര്‍, നിങ്ങളറിയേണ്ട 12 കാര്യങ്ങള്‍

ഉപയോക്താക്കള്‍ക്ക് ലോണ്‍ അനുവദിക്കുമ്പോഴുള്ള സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ബാങ്കുകളുടെ ഈ മുന്‍കരുതല്‍ നടപടികള്‍. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ഉള്‍പ്പെടെ പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായാണ് ബാങ്കുകള്‍ നീങ്ങുന്നത്. വ്യക്തികളുടെ കടമെടുക്കുന്ന സ്വഭാവം എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങളാണ് ബാങ്കുകള്‍ നേരത്തെ ലോണ്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളുടെ ഭാഗമായി പരിശോധിച്ചുവന്നിരുന്നത്.

<strong>ദമ്പതികളു‍ടെ കിടപ്പുമുറി വടക്ക്- കിഴക്ക് ദിശയിലെങ്കില്‍ ഗര്‍ഭധാരണം നടക്കില്ല!! വാസ്തുുവിനെക്കുറിച്ച് ദമ്പതികള്‍ അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങള്‍</strong>ദമ്പതികളു‍ടെ കിടപ്പുമുറി വടക്ക്- കിഴക്ക് ദിശയിലെങ്കില്‍ ഗര്‍ഭധാരണം നടക്കില്ല!! വാസ്തുുവിനെക്കുറിച്ച് ദമ്പതികള്‍ അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങള്‍

 കൊഡാക് ബാങ്ക്

കൊഡാക് ബാങ്ക്

കൊഡാക് മഹീന്ദ്ര ബാങ്കിലെ ലോണ്‍ ഓഫീസര്‍മാര്‍ ലോണിന് അപേക്ഷിക്കുന്നവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍, എസ്എംഎസുകള്‍, ഫോണില്‍ ലഭ്യമായ പേയ്മെന്‍റ് വിവര ങ്ങള്‍ പരിശോധിച്ച ശേഷമാണ് വാഹന- ഹോം ലോണുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. ഇതിന് പുറമേ എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളും ഇത് നയം പിന്തുടരുന്നുണ്ട്. ഗൂഗിള്‍ മാപ്പ്, യൂബര്‍ പേയ്മെന്‍റ്, ഇലക്ട്രിസിറ്റി ബില്‍ പേയ്മെന്‍റ് റെക്കോര്‍ഡ് എന്നിവ പരിശോധിച്ച ശേഷമായിരിക്കും ബാങ്കുകളുടെ നടപടികള്‍. ​

ഡിജിറ്റല്‍ സേവിംഗ്സ് അക്കൗണ്ട്

ഡിജിറ്റല്‍ സേവിംഗ്സ് അക്കൗണ്ട്

കഴിഞ്ഞ മാര്‍ച്ചില്‍ കൊഡാക് മഹീന്ദ്ര ബാങ്ക് ഡിജിറ്റല്‍ സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ചിരുന്നു. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് പേയ്മെന്‍റ് നടത്തുവാനും സേവ് ചെയ്യാനുമുള്ള സൗകര്യമാണ് ഡിജിറ്റല്‍ സേവിംഗ്സ് അക്കൗണ്ടിലുള്ളത്. ഇത് സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ബാങ്കുകള്‍ക്ക് മുന്‍കരുതലുകള്‍ സ്വീകരിക്കാനും മൊബൈല്‍ വഴി ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും അതിനനുസൃതമായി ക്രെഡിറ്റ് തീരുമാനങ്ങള്‍ കൈക്കൊള്ളാനും സാധിക്കും.

 ആപ്പ് ഡൗണ്‍ലോ‍ഡ് ചെയ്താല്‍ സംഭവിക്കുന്നത്

ആപ്പ് ഡൗണ്‍ലോ‍ഡ് ചെയ്താല്‍ സംഭവിക്കുന്നത്

കൊഡാക് മഹീന്ദ്രയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ഫോണിലെ എസ്എംഎസ്, ജിപിഎസ് വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള അനുമതി കൂടി ഉപയോക്താവില്‍ നിന്ന് ബാങ്കിന് ലഭിക്കും. ഇതോടെ ഏതെല്ലാം പേയ്മെന്‍റുകളാണ് ഉപയോക്താവ് അടയ്ക്കാന്‍ വൈകിപ്പിക്കുന്നതെന്നും ഏത് സമയത്ത് എത്ര തുകയാണ് അടയ്ക്കുന്നതെന്നും ബാങ്കുകള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ജിപിഎസ് ഉപയോഗിച്ച് ബാങ്കുകള്‍ക്ക് ഉപയോക്താക്കളുടെ താമസസ്ഥലം, ജോലി സ്ഥലം, ഏത്ര സമയം വീട്ടിലുണ്ടാകും, യാത്ര ചെയ്യാന്‍ എത്ര സമയമെടുക്കും തുടങ്ങിയ വിവരങ്ങള്‍ 30 സെക്കന്‍റിനുള്ളില്‍ ശേഖരിക്കാന്‍ സാധിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്

കൊഡാക് മഹീന്ദ്ര, എച്ച്ഡിഎഫ്സി എന്നീ ബാങ്കുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് ലോണിന് അപേക്ഷിക്കുന്നവരെ നിരീക്ഷിച്ചുവരുന്നുണ്ട്. സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍, മൊബൈല്‍ ഡാറ്റ എന്നീ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. മൊബൈല്‍ ഡാറ്റാ രംഗത്തെ മത്സരം ശക്തമായതിന് പിന്നാലെ ബാങ്കുകള്‍ക്ക് ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ടായിരുന്നു.

 ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ


2007ലാണ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫ് ഇന്ത്യ സിബില്‍ സ്കോര്‍ സംവിധാനം കൊണ്ടുവരുന്നത്. സിബില്‍ സ്കോറിന്‍റെ വരവ് ഇന്ത്യന്‍ ബാങ്കിങ് മേഖലയിലെ വഴിത്തിരിവായിരുന്നു. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(ഇന്ത്യ) നല്‍കുന്ന സ്കോറിനെ അടിസ്ഥാനമാക്കിയാണ്‍ നിലവില്‍ ഇന്ത്യയിലെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പകള്‍ നല്‍കുന്നത്. സിബില്‍ സ്കോര്‍ നിലവില്‍ വരുന്നതുവരെ വായ്പയെടുക്കുന്നവര്‍ നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തീരുമാനങ്ങള്‍ എടുത്തിരുന്നത്.

English summary
As banks sharpen their internal assessment of risk before lending, they are investing in analytics, data gathering and use of social media more now than on conventional tools like score from credit information bureaus, which capture borrowing behaviour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X