മുമ്പ് മുകേഷ് അംബാനിയേക്കാൾ കോടീശ്വരൻ, കോടതിയിൽ പണം കെട്ടാൻ ആഭരണങ്ങൾ വിറ്റു; അനിൽ അംബാനിയുടെ കഥ
വർഷങ്ങളായിത്തന്നെ രാജ്യത്തെ കോടീശ്വരന്മാരുടെ പട്ടികയിൽ ഉറച്ചു നിൽക്കുന്ന ഒരു പേരാണ് മുകേഷ് അംബാനിയുടേത്. 91 ബില്യൺ യുഎസ് ഡോളറിലധികം (7.6 ലക്ഷം കോടി രൂപ) ആസ്തിയുണ്ട് മുകേഷ് അംബാനിയ്ക്ക്. റിലയൻസ് മുകേഷ് അംബാനിയ്ക്കും അനിൽ അംബാനിക്കും അച്ഛൻ ഭാഗിച്ചു നൽകിയത് തുല്യമായാണ്. ഒരു കാലത്ത് അനിൽ അംബാനി മുകേഷ് അംബാനിയേക്കാൾ സമ്പന്നനുമായിരുന്നു.
മുകേഷ് അംബാനിയുടെ ഇളയ സഹോദരനാണ് അനിൽ അംബാനി. ബിസിനസിലെ പാളിച്ചകൾ കടബാധ്യതയിൽ എത്തിച്ച് നിലവിൽ പാപ്പരായ മനുഷ്യനാണ് ഇദ്ദേഹം. ഒരു കാലത്ത് മുകേഷ് അംബാനിയേക്കാൾ സമ്പന്നനായ ഇദ്ദേഹം ആഡംബരപൂർണ്ണമായ ജീവിതശൈലി നയിച്ചിരുന്ന ഒരാൾ കൂടിയാണ്.

റിലയൻസ് കമ്പനി കുലപതി ധീരുഭായ് അംബാനിയുടെ അപ്രതീക്ഷിത മരണം സഹോദരങ്ങളായ മുകേഷും അനിൽ അംബാനിയും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കി. ഇത് സാമ്പത്തിക തർക്കത്തിൽ ചെന്നെത്തി. അങ്ങനെ 15 ബില്യൺ ഡോളർ മൂല്യമുള്ള റിലയൻസിന്റെ സാമ്രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. എന്നാൽ ഈ സ്വത്ത് വിഭജനം മുകേഷ് അംബാനിയുടെ അപാരമായ വളർച്ചയിലേക്ക് നയിച്ചു.
2008 ൽ ധീരുഭായ് അംബാനി മരിച്ച് ആറുവർഷത്തിനുശേഷം അനിൽ അംബാനി 42 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള ലോകത്തിലെ ആറാമത്തെ വലിയ ധനികനായി. അദ്ദേഹത്തിന്റെ സഹോദരൻ മുകേഷ് അംബാനിയുടെ സമ്പത്തിനേക്കാൾ വളരെ കൂടുതലായിരുന്നു ഈ സംഖ്യ.
റിലയൻസ് പവറിന്റെ ലിസ്റ്റിംഗിലൂടെയാണ് അനിൽ അംബാനി ചെറിയ സമയത്തിൽ വലിയ ധനികനായത്. അത് അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് ഓഫറായി മാറിയതിനാൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ അനിൽ അംബാനി ചരിത്രം സൃഷ്ടിച്ചു.
എന്നാൽ അനിൽ അംബാനിയുടെ ഉയർച്ച അദ്ദേഹത്തെ ഒരു വലിയ വിവാദത്തിലേക്കും മോശം നിക്ഷേപങ്ങളിലേക്ക് കാലെടുത്തു വയ്ക്കാനും കാരണമായി. ദക്ഷിണാഫ്രിക്കൻ കമ്പനിയായ എംടിഎനുമായുള്ള ഇടപാടിൽ അനിൽ അംബാനി 2 ബില്യൺ ഡോളർ നിക്ഷേപിച്ചു. എന്നാൽ ഇതിലൂടെ അംബാനി കടക്കെണിയിലായി.
അനിൽ അംബാനിയുടെ സാമ്പത്തിക തട്ടിപ്പുകൾ, ചൈനീസ് ബാങ്കുകളിൽ നിന്നുള്ള വായ്പകൾ, മുകേഷ് അംബാനിയുടെ ജിയോയുടെ ആരംഭം എന്നിവ അനിൽ അംബാനിയുടെ ടെലികോം സാമ്രാജ്യത്തിന്റെ തകർച്ചയിലേക്ക് നയിച്ചു. ഒരു ദശാബ്ദത്തിനുള്ളിൽ അദ്ദേഹത്തിന്റെ ആസ്തി 42 ബില്യൺ ഡോളറിൽ നിന്ന് കുത്തനെ കുറഞ്ഞ് 1.7 ബില്യൺ ഡോളറായി.
നിലവിലത്തെ റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ കമ്പനികൾക്ക് 40,000 കോടി രൂപയിലധികം കടബാധ്യതയുണ്ട്. 2020 ൽ അനിൽ അംബാനി വൻ തകർച്ചയിലാണെന്ന സത്യം ലോകമറിഞ്ഞു. കോടതിയിലെ നിയമപരമായ ഫീസ് കെട്ടാൻ വേണ്ടി തന്റെ കുടുംബത്തിന്റെ ആഭരണങ്ങൾ വിൽക്കേണ്ടി വന്നതായി വെളിപ്പെടുത്തുകയും ചെയ്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications