കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ സിം കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് സൗജന്യ സേവനം: കേരളത്തില്‍ നടക്കുന്നത് വന്‍ തട്ടിപ്പ്!

2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്

Google Oneindia Malayalam News

കോഴിക്കോട്: ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന്‍റെ പേരില്‍ കേരളത്തില്‍ തട്ടിപ്പ് വ്യാപകം. ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് ഫെബ്രുവരി വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും മൊബൈല്‍ കമ്പനികള്‍ ഇതിനകം തന്നെ ഉപഭോക്താക്കള്‍ക്ക് എസ്എം​എസ് അയക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെയാണ് കേരളത്തിലെ റീട്ടെയില്‍ ഷോപ്പുകള്‍ മൊബൈല്‍ നമ്പറുകളും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി പത്തുരൂപ മുതല്‍ 30 രൂപ വരെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. സൗജന്യമായി നല്‍കേണ്ട സേവനത്തിനാണ് ജനങ്ങളില്‍ നിന്ന് പണം ഈടാക്കുന്നത് എന്നതാണ് ഇവിടെ ശ്രദ്ധേയമായ കാര്യം.

ആധാര്‍ കാര്‍ഡ് സിം കാര്‍ഡുമായി ബന്ധിപ്പിച്ചില്ലേ?? വൈകിക്കേണ്ട, നടപടിക്രമങ്ങള്‍ ഇത്ര മാത്രം..ആധാര്‍ കാര്‍ഡ് സിം കാര്‍ഡുമായി ബന്ധിപ്പിച്ചില്ലേ?? വൈകിക്കേണ്ട, നടപടിക്രമങ്ങള്‍ ഇത്ര മാത്രം..

മൊബൈല്‍ കമ്പനികള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിനാണ് മൊബൈല്‍ റീട്ടെയില്‍ ഷോപ്പുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഇത്തരത്തില്‍ അന്യായമായി പണം ഈടാക്കുന്നത്. ആധാര്‍ വേരിഫിക്കേഷന് ഉപയോഗിക്കുന്ന ഉപകരണത്തിന്‍റെ ചാര്‍ജ് എന്ന പേരിലാണ് ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാനെത്തുന്നവരില്‍ നിന്ന് മൊബൈല്‍ ഷോപ്പുകള്‍ ഇത്തരത്തില്‍ പണം ഈടാക്കുന്നത്. ഇത് സംബന്ധിച്ച ജനങ്ങളുടെ അഞ്ജതയെ ചൂഷണം ചെയ്യുന്ന നിലപാടാണ് കേരളത്തിലെ മൊബൈല്‍ റീട്ടെയില്‍ ഷോപ്പുകള്‍ സ്വീകരിക്കുന്നത്.

ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി: ഈ തിയ്യതികള്‍ നിങ്ങള്‍ മറക്കരുത്...ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി: ഈ തിയ്യതികള്‍ നിങ്ങള്‍ മറക്കരുത്...

 10 രൂപ മുതല്‍ 30 രൂപ വരെ

10 രൂപ മുതല്‍ 30 രൂപ വരെ

ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് 10 രൂപ മുതല്‍ 30 രൂപ വരെയാണ് വിവിധ ടെലികോം കമ്പനികളുടെ ഔട്ട്ലെറ്റുകളും മൊബൈല്‍ റീട്ടെയില്‍ ഷോപ്പ് ഉടമകളും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ടെലികോം കമ്പനികള്‍ ആധാര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി സൗജന്യമായി നല്‍കുന്ന ഉപകരണത്തിന്‍റെ പേരിലാണ് കേരളത്തില്‍ ഇത്തരത്തിലുള്ള തട്ടിപ്പ് നടക്കുന്നത്.

 തിരക്കിട്ടുള്ള നീക്കം തട്ടിപ്പിന്

തിരക്കിട്ടുള്ള നീക്കം തട്ടിപ്പിന്

2018 ഫെബ്രുവരിക്കുള്ളില്‍ ആധാറും മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളതെങ്കിലും കോടതി വിധി വന്നതോടെ തന്നെ ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള ടെലികോം സേവന ദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് ഇക്കാര്യം ചൂ​ണ്ടിക്കാണിച്ച് എസ്എംഎസ് അയക്കാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മാസങ്ങള്‍ അവശേഷിക്കുമ്പോഴും വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ ടെലികോം കമ്പനികള്‍ മത്സരിക്കുന്നത് തങ്ങളുടെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ കുറവുവരാതിരിക്കാനാണ്. ഇത് മുതലെടുക്കുന്ന നീക്കമാണ് മൊബൈല്‍ റീട്ടെയില്‍ ഷോപ്പുകള്‍ നടത്തുന്നത്.

 രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്

രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്

മുന്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, ജസ്റ്റിസ് എന്‍ രമണ, എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നിലവിലുള്ള പ്രീ പെയ്ഡ് മൊബൈല്‍ ഉപയോക്താക്കളുടെ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടത്. ഇതിനായി ഫലപ്രദമായ ഒരു സംവിധാനം ആവിഷ്കരിക്കാനും സുപ്രീം കോടതി ബെഞ്ച് കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.

 ഇടപെടല്‍ തേടി

ഇടപെടല്‍ തേടി

മൊബൈല്‍ ഫോണുകളില്‍ അനുവാദമില്ലാതെ നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ലോക് നീതി ഫൗണ്ടേഷന്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ തേടിയിരുന്നു.

 ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം

ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം

രാജ്യത്ത് നിലവിലുള്ള പ്രീ പെയ്ഡ് മൊബൈല്‍ നമ്പറുകളുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കേന്ദ്രം ഇക്കാര്യം മൊബൈല്‍ ഉപയോക്താക്കളെ അറിയിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ ആധാര്‍ കാര്‍‍ഡുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ ഇമെയില്‍ വഴിയും എസ്എംഎസുകള്‍ വഴിയും പരസ്യങ്ങള്‍ വഴിയും ഉപയോക്താക്കളെ വിവരമറിയിച്ചിരുന്നു.

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

2017 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ ആധാറും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവ് പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം ഒരു വര്‍ഷത്തിന് ശേഷം സിം കാര്‍ഡ‍് അസാധുവാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും അറിയിച്ചതോടെ നടപടി ക്രമങ്ങളെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സെപ്തംബര്‍ ഒമ്പതിന് അറിയിച്ചത്.

 നടപടി എങ്ങനെ

നടപടി എങ്ങനെ

ഇ- കെവൈസി നടപടികള്‍ പൂര്‍ത്തിയായ ശേഷം വിവരങ്ങള്‍ ഡാറ്റാ ബേസില്‍ രേഖപ്പെടുത്തുന്നതിനായി മൂന്നുദിവസത്തെ കാലതാമസം കൂടി ഉണ്ടായിരിക്കും. ഇതിന് മുന്നോടിയായി വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഉപയോക്താവിന് എസ്എംഎ​സ് അയയ്ക്കണമെന്നും ചട്ടമുണ്ട്. ഡാറ്റ ഉപയോഗിക്കുന്നതിന് മാത്രമായി ഉപയോഗിക്കുന്ന നമ്പറുകള്‍ ഉപയോക്താവിന്‍റെ മറ്റേതെങ്കിലും നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചാണ് സ്ഥിരീകരിക്കേണ്ടത്.

തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം

തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം

മൊബൈല്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്‍റെ പേരിലുള്ള തട്ടിപ്പ് തടയുന്നതിനായി നിലവിലുള്ള കണക്ഷനില്‍ നിന്ന് മറ്റേതെങ്കിലും കണക്ഷനിലേയ്ക്ക് പോര്‍ട്ട് ചെയ്യുന്നതിന് എസ്എംഎസ് അയച്ച ശേഷം തിരഞ്ഞെടുത്ത കണക്ഷനില്‍ ആധാര്‍ സമര്‍പ്പിച്ച് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ നിലവില്‍ ആധാര്‍- മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിന്‍റെ പേരില്‍ നടത്തുന്ന തട്ടിപ്പികള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ സഹായിക്കും.

English summary
Fraud is going on in the name of Aadhaar- mobile number linking in Kerala.Mobile retail shops are charging 10 to 30 rupees for the process of Aadhaar verification.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X