മോദി തുണക്കുന്നില്ല; പേടിഎമ്മിന് വെല്ലുവിളി ഉയര്‍ത്തി ഫ്രീചാര്‍ജ്; പേടിഎം ഭയക്കുന്ന ആ തുറുപ്പുചീട്ട്
ഫ്രീചാര്‍ജ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഇ-വാലറ്റ് സുരക്ഷാ പദ്ധതി ഒരുക്കിയിരിക്കുന്നു. റിലയന്‍സ് ജനറല്‍ ഇന്‍ഷുറസ് കമ്പനിയുമായി ചേര്‍ന്ന നല്‍കുന്ന ഈ സേവനം തികച്ചും സൗജന്യമാണ്.
ബംഗളൂരു: ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കു തിരച്ചടിയാകുന്നത് ഇവയുടെ സുരക്ഷിതത്വക്കുറവാണ്. നിരവധി പരാതികള്‍ ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വന്നുകഴിഞ്ഞു. പ്രധാനമന്ത്രി നരന്ദ്രമോദിയുടെ ചിത്രം ഉപയോഗിച്ചു പരസ്യം ചെയ്യുന്ന പേടിഎം പോലും സുരക്ഷിതമല്ല. പേടിഎം വഴി പണം നഷ്ടപ്പെട്ടതായി നിരവധി പരാതികളും ദിവസം പ്രതി പോലീസിന് ലഭിക്കുന്നുണ്ട്.
ഓണ്‍ലൈന്‍ വാലറ്റുകളില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് സുരക്ഷിതത്വമാണ്. തങ്ങളുടെ പണത്തിന് സുരക്ഷ ഉറപ്പു നല്‍കുന്ന കമ്പനികളിലേക്ക് ഉപഭോക്താക്കള്‍ തിരിയുമെന്നത് സ്വാഭാവികം. ഉപഭോക്താവിന് ഇടപാടുകളില്‍ പൂര്‍ണ സുരക്ഷിതത്വം ഉറപ്പു നല്‍കിക്കൊണ്ടാണ് ഇ-വാലറ്റായ ഫ്രീചാര്‍ജിന്റെ വരവ്. വെറും വാചക കസര്‍ത്തല്ല ഇത്. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഫ്രീചാര്‍ജ് വാഗ്ദാനം ചെയ്യുന്നത്.
ഇതോടെ പേടിഎമ്മാണ് പ്രതിസന്ധിയിലായിരിക്കുന്നത്. തങ്ങളുടെ ഉപഭോക്താക്കള്‍ ഫ്രീചാര്‍ജിലേക്ക് കൂടുമാറുമോ എന്ന ഭയവും അവര്‍ക്കുണ്ട്. എല്ലാവരും തങ്ങളുടെ ഇടപാടുകള്‍ സുരക്ഷിതമാകണമെന്നാണല്ലോ ആഗ്രഹിക്കുക.

റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ഫ്രീചാര്‍ജ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്. വാലറ്റില്‍ സൂക്ഷിക്കാവുന്ന പരമാവധി തുകയായ 20000 രൂപയ്ക്കും പരിരക്ഷ ലഭിക്കും.

ഫ്രീചാര്‍ജ് ഈ സേവനത്തിനായി പ്രത്യേകം തുക ഈടാക്കുന്നില്ല, എല്ലാ ഫ്രീചാര്‍ജ് ഉപഭോക്താക്കള്‍ക്കും ഈ സേവനം സൗജന്യമായിരിക്കും.

ഫ്രീചാര്‍ജ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന മൊബൈല്‍ ലനഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താലും നിങ്ങളുടെ ഇടപാടുകള്‍ സുരക്ഷിതമായിരിക്കും. ഫോണ്‍ നഷ്ടപ്പെട്ടാലുടന്‍ ഫോണ്‍ നഷ്ടപ്പെട്ടു എന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുക. ഒപ്പം ഈ വിവരം ഫ്രീചാര്‍ജിനെ മെയില്‍ വഴിയൊ കസ്റ്റമെര്‍കെയര്‍ നമ്പറില്‍ വിളിച്ചോ അറിയിക്കണം. അവര്‍ ഉടന്‍ നിങ്ങളുടെ ഫ്രീചാര്‍ജ് അക്കൗണ്ട് മരവിപ്പിക്കും.

ഇത് ഇ-വാലറ്റുകളില്‍ വഴിത്തിരിവാകുന്ന നീക്കമാണ്. എല്ലാവരും സുരക്ഷിതത്വം ആഗ്രഹിക്കുന്നവര്‍ ആയതിനാല്‍ ഇത്തരം സേവനങ്ങള്‍ നല്‍കുന്ന വാലറ്റുകള്‍ക്ക് ഉപഭോക്താക്കള്‍ മുന്‍ഗണന നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.












Click it and Unblock the Notifications