കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രെഡിറ്റ് കാര്‍ഡും ഫിക്‌സഡ് ഡെപ്പോസിറ്റും പണി തരും; ആദായ നികുതി വകുപ്പിന്റെ പുതിയ വിജ്ഞാപനം

Google Oneindia Malayalam News

ദില്ലി: പത്ത് ലക്ഷത്തിന് മുകളിലുള്ള എല്ലാത്തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ ബാങ്കുകള്‍ക്ക് ആദായ നികുതി വകുപ്പിന്റെ നിര്‍ദ്ദേശം. ബാങ്ക് നിക്ഷേപങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് എന്നിവ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കാനാണ് ബാങ്കുകള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുള്ളത്.

ജനുവരി 17ന് ആദായ നികുതി പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയിട്ടുള്ള 10 ലക്ഷത്തിന് മുകളിലുള്ള സാമ്പത്തിക ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ബാങ്ക് ഉപയോക്താക്കള്‍ നടത്തിയിട്ടുള്ള പരിധിയില്‍ കവിഞ്ഞ പണമിടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടി ബാങ്കുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇലക് ട്രോണിക് പ്ലാറ്റ്‌ഫോമും ആദായനികുതി വകുപ്പ് ആരംഭിയ്ക്കും.

 പത്ത് ലക്ഷത്തിന് മുകളില്‍

പത്ത് ലക്ഷത്തിന് മുകളില്‍

ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷത്തിലധികം പണം നിക്ഷേപിയ്ക്കുന്നതും സ്ഥിരനിക്ഷേപമുള്ള അക്കൗണ്ടിന് പുറമേ ഒന്നോ അതിലധികമോ ബാങ്ക് അക്കൗണ്ടുകളുള്ള അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കണം.

 പരിധിയില്‍ വരില്ല

പരിധിയില്‍ വരില്ല

ഒരു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ വരുന്ന പത്ത് ലക്ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ പുതുക്കുന്നത് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല.

ക്രെഡിറ്റ് കാര്‍ഡും നിരീക്ഷണത്തില്‍

ക്രെഡിറ്റ് കാര്‍ഡും നിരീക്ഷണത്തില്‍

ഒരു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ല് ഒരു ലക്ഷത്തിലധികം രൂപ വരുന്നതും. മറ്റേതെങ്കിലും തരത്തില്‍ 10 ലക്ഷത്തിന് മുകളില്‍ വരുന്ന പണമിടപാടുകളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശമുണ്ട്.

നിക്ഷേപങ്ങളും പല അക്കൗണ്ടുകളും

നിക്ഷേപങ്ങളും പല അക്കൗണ്ടുകളും

നോട്ട് നിരോധനത്തെ തുടര്‍ന്ന് നവംബറില്‍ ആദായ നികുതി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ 2.5 ലക്ഷം രൂപയോ അതിന് മുകളിലുള്ള നിക്ഷേപങ്ങളോ, ഒരേ വ്യക്തിയുടെ ഒന്നിലധികം അക്കൗണ്ടുകളിലുള്ള നിക്ഷേപങ്ങളോ ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

നോട്ട് നിരോധനത്തിന് ശേഷമുള്ള

നോട്ട് നിരോധനത്തിന് ശേഷമുള്ള

കറന്റ് അക്കൗണ്ടുകളിലുള്ള 12.5 ലക്ഷമോ അതിന് മുകളിലുള്ള നിക്ഷേപങ്ങളോ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയ്ക്ക് പിന്നാലെ 50 ദിവസത്തേയ്ക്കായിരുന്നു ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ബാങ്കുകളോട് നിര്‍ദേശം

ബാങ്കുകളോട് നിര്‍ദേശം

2016 ഏപ്രില്‍ 1 മുതല്‍ നവംബര്‍ 9 വരെയുള്ള പണം നിക്ഷേപം റിപ്പോര്‍ട്ട് ചെയ്യാനും ആദായനികുതി വകുപ്പ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആദായനികുതി വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.

സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം

സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം

പത്ത് ലക്ഷത്തിലധികം സംഭാവന നല്‍കുന്ന വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിര്‍ദേശമുണ്ട്.

 മ്യൂച്വല്‍ ഫണ്ടുകള്‍

മ്യൂച്വല്‍ ഫണ്ടുകള്‍

മൂച്യുല്‍ ഫണ്ടുകള്‍, ഷെയര്‍ വാങ്ങുക ഈ സാഹചര്യങ്ങളിലും പത്തു ലക്ഷത്തില്‍ കവിഞ്ഞുള്ള ഇടപാടുകള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശമുണ്ട്.

 ആദായനികുതി വകുപ്പ് പിടിമുറുക്കുന്നു

ആദായനികുതി വകുപ്പ് പിടിമുറുക്കുന്നു

പത്ത് ലക്ഷത്തിന് മുകളിലുള്ള ഫോറിന്‍ എക്‌സ്‌ചേഞ്ച്, ഫോറക്‌സ് കാര്‍ഡ് ഇടപാടുകള്‍ക്കും ഈ പരിധി ബാധകമാണ്.

 വിജ്ഞാപനത്തില്‍

വിജ്ഞാപനത്തില്‍

30 ലക്ഷത്തിന് മുകളിലുള്ള സ്ഥലം വീട് എന്നിവ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വാങ്ങുന്നതിനുള്ള സംഭവങ്ങളും സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആദായ നികുതി വകുപ്പ് ജനുവരി 17ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

English summary
A January 17 notification from the tax department lists the financial transactions that have to be reported. Income tax authorities have set up an e-platform through which banks and other institutions can report the transactions to them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X