Get Updates
Get notified of breaking news, exclusive insights, and must-see stories!

പഠനം പാതിവഴിയില്‍ നിര്‍ത്തി, ഇന്ന് ലോകത്തെ സമ്പന്ന ജ്വല്ലറിയുടെ ഉടമ; ജോയ് ആലുക്കാസിന്റെ ജീവിതം

പരിയപ്പെടുത്തലുകളൊന്നും വേണ്ടാത്ത ഒരു ബിസിനസുകാരനാണ് ജോയ് ആലുക്കാ എന്ന ജ്വല്ലറി വ്യാപാരിയും ജോയ് ആലുക്കാസ് എന്ന ജ്വല്ലറിയും. കേരളത്തിലെ ആഭരണ വിപണന രംഗത്തെ തലതൊട്ടപ്പന്‍മാരില്‍ മുന്‍നിരയിലാണ് ആലുക്കാസ് ഗ്രൂപ്പിന്റെ സ്ഥാനം. ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെ പാരമ്പര്യം കേരള സംസ്ഥാന രൂപീകരണം മുതലുള്ളതാണ് എന്ന് തന്നെ പറയാവുന്നതാണ്.

സ്വന്തം നാട്ടില്‍ ഒരു സ്റ്റേഷണറി സ്റ്റോറിനൊപ്പം കുട നിര്‍മ്മാണ യൂണിറ്റും നടത്തിയിരുന്ന ചെറുകിട വ്യവസായിയായ എ എച്ച് വര്‍ഗീസ് തൃശൂരില്‍ ഒരു ചെറിയ സ്വര്‍ണ്ണക്കട എന്ന നിലയിലാണ് ഇത് സ്ഥാപിച്ചത്. വര്‍ഗീസിന്റെ അഞ്ച് ആണ്‍മക്കളില്‍ നാലാമനായിരുന്നു ജോയ്. തൃശ്ശൂരില്‍ 200 ചതുരശ്ര അടി മുറിയില്‍ വര്‍ഗീസ് ജ്വല്ലറി തുടങ്ങിയ അതേ വര്‍ഷമാണ് ജോയ് ജനിക്കുന്നത്. സ്‌കൂള്‍ പഠനം ഉപേക്ഷിച്ച ജോയ് വര്‍ഗീസ് 14 വയസ്സുള്ളപ്പോള്‍ സ്വര്‍ണ്ണ വ്യവസായത്തിലേക്ക് പോയി.

JOY ALUKKAS

Image Credit: Joy Alukkas/Website

1970 കളുടെ തുടക്കത്തില്‍ മുഴുവന്‍ സമയ ബിസിനസിലേക്ക് പ്രവേശിച്ച അദ്ദേഹം പ്രീ-ഡിഗ്രി പൂര്‍ത്തിയാക്കിയില്ല. 1976 ആയപ്പോഴേക്കും വര്‍ഗീസ് തന്റെ സ്വര്‍ണ ബിസിനസ് തന്റെ അഞ്ച് ആണ്‍മക്കള്‍ക്ക് കൈമാറി. ജോസ്, പോള്‍, ഫ്രാന്‍സിസ്, ജോയ്, ആന്റോ എന്നിവര്‍ ആലുക്കാസ് ജ്വല്ലറി എന്ന പൊതുനാമത്തില്‍ കുറെക്കാലം ഇത് നടത്തിവന്നു. 1986 ല്‍ ജോയ് യു എ ഇയില്‍ എത്തി ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ചു.

ഇറാന്‍-ഇറാഖ് യുദ്ധം നടക്കുന്ന സമയമായതിനാല്‍ തന്നെ പിതാവിന് അതില്‍ വലിയ താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ ജോയ് തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയും 1987 ല്‍ അബുദാബിയില്‍ തന്റെ ആദ്യത്തെ ഔട്ട്ലെറ്റ് ആരംഭിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഗള്‍ഫ് യുദ്ധത്തിനുശേഷം അതേ വര്‍ഷം തന്നെ ദുബായില്‍ രണ്ടാമത്തെ ഷോറൂമും 1991ല്‍ ഷാര്‍ജയില്‍ മൂന്നാമത്തേതും അദ്ദേഹം സ്ഥാപിച്ചു.

2000 ത്തില്‍ കുടുംബ ബിസിനസില്‍ നിന്ന് മാറി നിന്ന് സ്വന്തം നിലയ്ക്ക് മുന്നോട്ട് പോകാന്‍ സഹോദരന്‍മാര്‍ തീരുമാനിച്ചു. ഇത് ജോയിയെ സംബന്ധിച്ച് വലിയ മുന്നേറ്റത്തിലേക്കുള്ള വഴി തുറക്കലായി. വൈകാതെ ജോയ് ആലുക്കാസ് എന്ന സ്വന്തം ബ്രാന്‍ഡ് അദ്ദേഹം ആരംഭിച്ചു. ഇന്ന് മണി എക്സ്ചേഞ്ച്, ലക്ഷ്വറി എയര്‍ ചാര്‍ട്ടര്‍, ഫാഷന്‍, സില്‍ക്ക്, മാളുകള്‍ തുടങ്ങിയ ബിസിനസുകള്‍ കൂടാതെ ഇന്ത്യയിലും മറ്റ് 10 രാജ്യങ്ങളിലുമായി 151 ജ്വല്ലറി ഷോറൂമുകള്‍ ഗ്രൂപ്പ് നടത്തുന്നു.

ഫോര്‍ബ്സ് മാസികയുടെ കണക്കനുസരിച്ച്, ജോയ് ആലുക്കാസ് ഇന്ത്യയിലെ സമ്പന്നരില്‍ 50 സ്ഥാനത്താണ്. നേരത്തെ 69-ാം സ്ഥാനത്തായിരുന്ന ജോയ് 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ആദ്യ 50 ല്‍ ഇടംപിടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആസ്തി 4.4 ബില്യണ്‍ ഡോളറാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 14513 കോടി രൂപയുടെ വിറ്റുവരവാണ് ജോയ് ആലുക്കാസ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയില്‍ നിന്നുള്ള അറ്റാദായം 899 കോടി രൂപയാണ്. ഇന്ത്യയിലെ മൊത്തം ഷോറൂമുകളുടെ എണ്ണം മാത്രം 130 ആയി ഉയര്‍ത്താന്‍ അദ്ദേഹം പദ്ധതിയിട്ടിട്ടുണ്ട്. ഉത്തരേന്ത്യയില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കാനാണ് ശ്രമം. ജോയ് ആലുക്കാസിന്റെ ഭാര്യ ജോളി ജോയ്, ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ തലവനും മകന്‍ ജോണ്‍ പോള്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ബിസിനസിന്റെ മാനേജിംഗ് ഡയറക്ടറുമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+