തെരുവ് വേശ്യകള്‍ മുതല്‍ വൻകിടക്കാർ വരെ... പെടും, പെടാപ്പാട് പെടും; എല്ലാ ശാപവും മോദിക്ക്
കടകളില്‍ പോയാല്‍ സാധനങ്ങള്‍ വാങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിവിശേഷമാണ് ഇപ്പോള്‍ ഉള്ളത്.
രണ്ട് ദിവസം എടിഎമ്മുകള്‍ ഇല്ല. കൈയ്യില്‍ ഇരിക്കുന്ന അഞ്ഞൂറും ആയിരവും മാറാന്‍ ഈ ദിവസം ബാങ്കും ഇല്ല. ചില്ലറയില്ലാത്തവര്‍ ശരിക്കും എന്ത് ചെയ്യും?
കൃത്യമായ ബാങ്ക് അക്കൗണ്ടിലൂടെ കാര്യങ്ങള്‍ നടത്തുന്നവര്‍ക്ക് ഇതൊന്നും അത്ര വലിയ പ്രശ്‌നമാവില്ല. സാധനങ്ങള്‍ വേണമെങ്കില്‍ എടിഎ കാര്‍ഡ് ഉപയോഗിച്ചോ, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഓണ്‍ലൈന്‍ പേയ്‌മെന്റ് വഴിയോ വാങ്ങാം. എന്നാല്‍ ഇത്തരം കാര്യങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത സാധാരണക്കാര്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഒരു ഉത്തരവും ഇല്ല.
തെരുവ് വേശ്യകള്‍ മുതല്‍ കോര്‍പ്പറേറ്റ് ബ്രോക്കര്‍മാര്‍ വരെ ഈ കുടുക്കില്‍ പെട്ട് കിടക്കുകയാണ്. എന്താണ് അവരുടെ സ്ഥിതി?

ലൈംഗിക തൊളിലാളികള്‍
കൃത്യമായ ബാങ്ക് അക്കൗണ്ടുകള്‍ ഒന്നും ഉണ്ടാവില്ല ഇവര്‍ക്ക്. ഇവരുചേത് ഒരു തൊഴിലാണെന്ന് പോലും അംഗീകരിക്കപ്പെട്ടിട്ടില്ല. കിട്ടുന്ന പണം എല്ലാം കൈയ്യില്‍ തന്നെ ആയിരിക്കും. ഇവര്‍ എന്ത് ചെയ്യും?

വലിയ തുക
വലിയ തുക കൈവശം ഉണ്ടെങ്കില്‍ അത് ബാങ്കില്‍ ചെന്ന് മാറ്റിയെടുക്കാന്‍ പോലും ഇവര്‍ക്ക് ആവില്ല. ആ പണത്തിന്റെ സ്രോതസ്സ് ഇവര്‍ക്ക് എങ്ങനെ വ്യക്തമാക്കാന്‍ പറ്റും?

മീന്‍ കച്ചവടക്കാര്‍
കൃത്യമായ ഒരു ബില്ലും കൈവശം ഉണ്ടാകാത്ത കൂട്ടരാണ് ഇവര്‍. മീന്‍ വാങ്ങുന്നു, വില്‍ക്കുന്നു, അത്രമാത്രം. ഇവരുടെ കൈയ്യിലും ഉണ്ടാകും അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍. ഇവര്‍ എന്ത് ചെയ്യും.

വില്‍ക്കാന്‍ വയ്യ
പല കച്ചവടക്കാരുടെ കൈയ്യിലും ആവശ്യത്തിന് മീനുണ്ട്. എന്നാല്‍ വാങ്ങാന്‍ ചെല്ലുന്നവരുടെ കൈവശം ചില്ലറയില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും. വീണ്ടും വിലയില്ലാത്ത നോട്ട് വാങ്ങി കുടുങ്ങാന്‍ ഇവര്‍ തയ്യാറാകുമോ?

എല്ലായിടത്തും പ്രശ്‌നം
എല്ലാ ചെറുകിട കച്ചവടസ്ഥാപനങ്ഹളിലും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ട്. മിക്കവരും ചില്ലറയില്ലെങ്കില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ തന്നെ തയ്യാറാകുന്നില്ല.

അന്യ സംസ്ഥാന തൊഴിലാളികള്‍
അന്യ സംസ്ഥാന തൊഴിലാളികളുടെ കാര്യം അതിലും കഷ്ടമാണ്. കേരളത്തില്‍ പലര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ പോലും ഇല്ല. കൈവശം സൂക്ഷിച്ചിരിക്കുന്ന പണം എങ്ങനെ മാറ്റും എന്നത് ഇവരെ സംബന്ധിച്ച് വലിയ പ്രതിസന്ധി തന്നെയാണ്.

യാത്ര ഒഴിവാക്കി
ബസ്സില്‍ യാത്ര ചെയ്യുന്നവരാണ് ഏറ്റവും അധികം ബുദ്ധിമുട്ടിലായത്. ചില്ലറയില്ലെങ്കില്‍ യാത്ര ഒഴിവാക്കേണ്ട ഗതികേട്. പലരും യാത്രകള്‍ തന്നെ ഒഴിവാക്കി വീട്ടിലിരിപ്പാണ്.

റേഷന്‍ വാങ്ങാന്‍
വീട്ടിലേക്കുള്ള റേഷന്‍ പോലും വാങ്ങാനാവാതെ കഷ്ടപ്പെടുന്നവരും ുണ്ട്. വിലയില്ലാത്ത നോട്ട് നല്‍കിയാല്‍ റേഷന്‍ കടക്കാര്‍ സമ്മതിക്കില്ലല്ലോ എന്നാണ് ഇവര്‍ ചോദിക്കുന്നത്.

മരുന്ന് വാങ്ങാനും
പല മെഡിക്കല്‍ ഷോപ്പുകളും മരുന്ന് വില്‍ക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില്ലറയുണ്ടോ, മരുന്നുണ്ട്... ഇല്ലെങ്കില്‍ ഇല്ല.

പതിനായിരം കൊടുക്കേണ്ടവന്‍
പതിനായിരം രൂപ കൊടുത്ത് വാങ്ങേണ്ട സാധനത്തിന് 100 രൂപയുടെ നൂറ് നോട്ടുകള്‍ നല്‍കണം. അതില്ലാത്തവര്‍ക്ക് സാധനം വാങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. പതിനായിരം രൂപയ്ക്ക് നൂറിന്റെ നോട്ടുകള്‍ എത്ര പേരുടെ കൈവശം കാണും.

കല്യാണം
ഈ ദിവസങ്ങളില്‍ നടക്കേണ്ട കല്യാണങ്ങളുടെ കാര്യവും കഷ്ടമാണ്. കല്യാണ ദിവസം വാങ്ങേണ്ട സാധനങ്ങള്‍ എവിടെ നിന്ന് കിട്ടും. എത്ര പേര്‍ സാധങ്ങള്‍ കടം കൊടുക്കും.

വന്‍കിടക്കാര്‍
പണം കൈവശം വയ്ക്കുന്ന വന്‍കിട ഇടപാടുകാരും കുടുങ്ങും എന്ന് ഉറപ്പാണ്. ദൈനംദിന ആവശ്യങ്ങള്‍ക്ക് ആവശ്യമായ നൂറ്, 50 രൂപ നോട്ടുകള്‍ ഇവരുടെ കൈവശം എത്താന്‍ എത്ര ദിവസങ്ങള്‍ പിടിക്കും.

ബാങ്ക് തുറന്നാലും
ബാങ്കുകള്‍ തുറന്ന്, ആളുകള്‍ക്ക് പണം മാറ്റി നല്‍കാന്‍ തുടങ്ങിയാലും പ്രശ്‌നങ്ങള്‍ തീരില്ല. നാലായിരം രൂപയാണ് പരമാവധി പണമായി നല്‍കുക. ബാക്കി അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുക. അപ്പോള്‍ അതുകൊണ്ടും പ്രശ്‌നം പരിഹരിക്കാന്‍ പറ്റില്ല.

എടിഎം തുറന്നാല്‍
നവംബര്‍ 11 ന് എടിഎമ്മുകള്‍ തുറക്കും. എന്നാല്‍ എടിഎമ്മുകളില്‍ നിന്ന് പരമാവധി ഒരു ദിവസം പിന്‍വലിക്കാനാവുക 2000 രൂപ മാത്രമാണ്. അതില്‍ കൂടുതല്‍ ആവശ്യം വന്നാല്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിനും ഉത്തരം ഇല്ല.

ശാപം മോദിക്ക്
കള്ളനോട്ടുകള്‍ ഇല്ലാതാക്കാന്‍ രാജ്യത്തിന് മുന്നില്‍ ഇതിനേക്കാള്‍ നല്ലൊരു മാര്‍ഗ്ഗമല്ല. അത് തന്നെയാണ് സര്‍ക്കാര്‍ ചെയ്തത്. പക്ഷേ സാധാരണക്കാരന്റെ ദൈനംദിന ജീവിതം അട്ടിമറിക്കപ്പെടുമ്പോള്‍ പഴി മുഴുന്‍ പ്രധാനമന്ത്രിയ്ക്കും സര്‍ക്കാരിനും തന്നെ ആകും.












Click it and Unblock the Notifications