കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിന്റെ നിർദേശം പാലിച്ച് ഗുജറാത്തും മഹാരാഷ്ട്രയും, ഇന്ധന നികുതി കുറച്ചു

ഇതോടെ ഗുജറാത്തിൽ പെട്രോളിന് 2.93 രൂപയും ഡീസലിന് 2.72 രൂപയും കുറയും

  • By Ankitha
Google Oneindia Malayalam News

മുംബൈ: ഗുജറാത്തിലും മഹാരാഷ്ട്രയിലും പെട്രോളിന്റേയും ഡീസലിന്റേയും നികുതി വില കുറയ്ക്കാൻ തീരുമാനിച്ചു. ബിജെപി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ഇന്ധന വില കുറയുന്നില്ലെന്ന് കഴിഞ്ഞ ദിവസം വിമർശനം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതോടെ ഗുജറാത്തിൽ പെട്രോളിന് 2.93 രൂപയും ഡീസലിന് 2.72 രൂപയും കുറയും. മഹാരാഷ്ട്രയിലെ പെട്രോള്‍ വില 67.53 രൂപയും ഡീസലിന് 60.77രൂപയുമായി. മഹാരാഷ്ട്രയിൽ പെട്രോളിന് 2 രൂപയും ഡീസലിന് ഒരു രൂപയുമാണ് കുറയുക.

യുപി കുട്ടികളുടെ ദുരന്തഭൂമിയാകുന്നു, വിഷവാതകം ശ്വസിച്ച് 300കുട്ടികൾ ആശുപത്രിയില്‍, നില ഗുരുതരം യുപി കുട്ടികളുടെ ദുരന്തഭൂമിയാകുന്നു, വിഷവാതകം ശ്വസിച്ച് 300കുട്ടികൾ ആശുപത്രിയില്‍, നില ഗുരുതരം

petrol
നികുതി കുറച്ചതോടെ സര്‍ക്കാരിന് 2,316 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി പറഞ്ഞു. ഇന്ധനവില കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ നികുതിയില്‍ ഇളവ് വരുത്തണമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. കേന്ദ്ര നിർദേശത്തെ തുടർന്ന് ഇന്ധനനികുതി കുറയ്ക്കുന്ന ആദ്യ സംസ്ഥാനമാണ് ഗുജറത്ത്.

'ദൈവമേ കൈ തൊഴാം കെ കുമാറാകണം...' സലിം കുമാറിന്റെ പ്രാര്‍ത്ഥന ഇപ്പോള്‍ ഇങ്ങനെയാണ്..!

നിലവില്‍ പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിക്കു പുറത്താണ്. 23 ശതമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ എക്‌സൈസ് നികുതി. ബാക്കി 15 മുതല്‍ 34 ശതമാനം വരെ നികുതി ചുമത്തുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. ഡല്‍ഹിയില്‍ 27 ശതമാനവും കേരളത്തില്‍ പെട്രോളിന് 31.8%, ഡീസലിന് 24.5% എന്നിങ്ങനെയുമാണ് നികുതി നിരക്കുകൾ. ഗുജറാത്തില്‍ നേരത്തേ 24 ശതമാനമായിരുന്നു വാറ്റ്.

English summary
On Tuesday, the state governments of Gujarat and Maharashtra announced a cut in VAT (Value Added Tax) on petrol and diesel. Gujarat took the first initiative, slashing the VAT by 4 per cent. With this rate cut, the price of petrol will come down by Rs 2.93 and that of diesel by Rs 2.72 in the state, he said. The effective price of petrol in Gujarat from midnight today will be Rs 67.53 per litre and that of diesel Rs 60.77 per litre in the poll-bound state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X