രാജ്യത്തെ ആരോഗ്യ സംരക്ഷണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കണം: ഗൗതം അദാനി
മുംബൈ: ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കണമെന്ന് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. രാജ്യത്തെ മെഡിക്കല്‍ സമൂഹത്തോടായിരുന്നു അദാനിയുടെ നിര്‍ദേശം. കഴിഞ്ഞ ദിവസം മുംബൈയിലെ താജ്മഹല്‍ പാലസില്‍ നടന്ന സൊസൈറ്റി ഫോര്‍ മിനിമലി ഇന്‍വേസീവ് സ്പൈന്‍ സര്‍ജറിയുടെ (SMISS) അഞ്ചാമത് ഏഷ്യ-പസഫിക് വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഏറ്റവും മികച്ച നട്ടെല്ല്, ഓര്‍ത്തോപീഡിക്, ന്യൂറോ സര്ജന്മാരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. ലോകത്ത് നിങ്ങള്‍ സ്പൈന്‍ ഡോക്ടര്‍മാര്‍ എന്നായിരിക്കും അറിയപ്പെടുക. എന്നാല്‍ രോഗികളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രതീക്ഷയാണ് നിങ്ങള്‍. മരുന്നിനും ശസ്ത്രക്രിയയ്ക്കും അപ്പുറമാണ് പ്രതീക്ഷയും മനുഷ്യത്വവും. മനുഷ്യത്വം കൊണ്ടാണ് സുഖപ്പെടുത്തേണ്ടത്.

തന്റെ സംരംഭക ജീവിതത്തിലെ വ്യക്തിപരമായ അനുഭവങ്ങളും അദാനി പങ്കുവെച്ചു. പതിനാറാം വയസില്‍ അഹമ്മദാബാദില്‍ നിന്ന് സെക്കന്‍ഡ് ക്ലാസ് ട്രെയിനില്‍ യാത്ര ചെയ്താണ് മുംബൈയില്‍ എത്തിയത്. വജ്രങ്ങള്‍ മിനുക്കി ആദ്യത്തെ 10000 രൂപയുടെ കരാര്‍ പൂര്‍ത്തിയാക്കി. പത്തൊമ്പതാം വയസില്‍ സഹോദന്റെ ഫാക്ടറി കൈകാര്യം ചെയ്യാന്‍ തുടങ്ങി.
സംരംഭകത്വം ഒരിക്കലും ഒരു മഹത്തായ ദര്‍ശനത്തോടെ ആരംഭിക്കുന്നില്ലെന്ന് ഗൗതം അദാനി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഭാവി അനിശ്ചിതത്വത്തില്‍ ആയിരിക്കുമ്പോള്‍ പ്രവര്‍ത്തിക്കാനുള്ള ധൈര്യമാണ് സംരംഭകത്വം നല്‍കുന്നത്. മൂല്യത്തകര്‍ച്ചയും ആഗോളവല്‍ക്കരണവുമാണ് പല കോര്‍പ്പറേറ്റുകളുടെയും പതനത്തിന് കാരണം. പക്ഷേ അത് ഞങ്ങളെ പോലെയുള്ള ആദ്യ തലമുറ സംരംഭകര്‍ക്ക് പുനര്‍നിര്‍മാണത്തിന്റെ തീപ്പൊരിയായിരുന്നു.
ഗുജറാത്തിലെ മുന്ദ്രയിലെ തരിശു നിലങ്ങളെ ഇന്ത്യയിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വിജയഗാഥകളിലൊന്നാക്കി മാറ്റിയത് എങ്ങനെയെന്നും അദാനി വിശദീകരിച്ചു. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടി-കാര്‍ഗോ തുറമുഖം, ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുത നിലയം, സൗരോര്‍ജം, പെട്രോകെമിക്കല്‍, ലോജിസ്റ്റിക്സ് പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം എന്നിവയാണ് ഇവിടെയുള്ളത്.
ഊര്‍ജം, ലോജിസ്റ്റിക്സ്, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതിയും ഗൗതം അദാനി വെളിപ്പെടുത്തി. ഇന്ത്യ ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കാനുള്ള നട്ടെല്ല് ഞങ്ങള്‍ നിര്‍മ്മിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ പ്രമേഹത്തെയും ഹൃദ്രോഗത്തെയും മറികടന്ന് നടുവേദന ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നമായി മാറിയതായി ഗൗതം അദാനി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയായ ഇന്ത്യക്കാരില്‍ രണ്ടില്‍ ഒരാള്‍ക്ക് ഇത് വര്‍ഷം തോറും അനുഭവപ്പെടുന്നു. ഇത് വെറുമൊരു ആരോഗ്യ പ്രശ്നമല്ല, ഇതൊരു ദേശീയ പ്രതിസന്ധിയാണ്. ആളുകള്‍ക്ക് നിവര്‍ന്നു നില്ക്കാന് കഴിയുന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയരാന്‍ കഴിയില്ല. സംരംഭകരെപ്പോലെ ചിന്തിക്കാന്‍ ഡോക്ടര്‍മാരെ പ്രേരിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയുടെ വികസന പദ്ധതികള്‍ക്കായി 2022 ല്‍ 60,000 കോടി രൂപ സംഭാവന നല്‍കിയത് ആരോഗ്യ മേഖലയോടുള്ള പ്രതിബദ്ധതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുംബൈയിലും അഹമ്മദാബാദിലും 1,000 കിടക്കകളുള്ള ആശുപത്രികള്‍ സ്ഥാപിക്കാനുള്ള പദ്ധതികള്‍ ഉള്‍പ്പെടെ ആരോഗ്യ സംരക്ഷണ മേഖലയിലേക്കും തന്റെ പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൗതം അദാനി.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications