ജിയോ ഇഫക്ട്: യുദ്ധം അവസാനിക്കുന്നില്ല, എയര്‍ടെല്‍ വീണ്ടും, മാസം വെറും 199 രൂപ, ഓഫര്‍ കിടിലം
തുടരെത്തുടരെ ഓഫറുകളുമായി ജിയോ. ഏതു വിധേനയും ജിയോടെ പിടിച്ചു കെട്ടാന്‍ മത്സരിക്കുന്ന ടെലികോം കമ്പനികളില്‍ മുന്‍പന്തിയിലാണ് എയര്‍ടെല്‍. ഒന്നിനു പിറകേ ഒന്നായി ഓഫര്‍ പെരുമഴയുമായി രംഗത്തു വന്നിരിക്കുകയാണ്. ബിഎസ്എന്‍എല്‍, വോഡാഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ എല്ലാ ടെലികോം കമ്പനികളും വമ്പന്‍ ഓഫറുകളുമായി രംഗത്തുണ്ട്.
കോംബോ ഓഫറുകള്‍ക്കു പിറകെയാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ പുതുപുത്തന്‍ ഓഫര്‍. 199 രൂപയുടെതാണ് പുതിയ ഓഫര്‍.

ഓഫര്‍ ഇങ്ങനെ....
199 രൂപയുടെതാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ഓഫര്‍. 28 ദിവസമാണ് വാലിഡിറ്റി. ദിവസേന 1 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും 199 രൂപയുടെ ഓഫറില്‍ ലഭിക്കും.

4 ജിബി
പ്രതിദിനം 4 ജിബി 3ജി/4ജി ഡാറ്റ നല്‍കുന്ന ഓഫറും
എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. പ്രീപെയ്ഡ് ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ളതാണ് ഓഫര്‍. 999 രൂപയുടെ ഓഫറിന്റെ കാലാവധി 28 ദിവസമാണ്.

വോയ്സ് കോളും
999 രൂപയുടെ ഓഫറില്‍ ദിവസേന 4 ജിബി മാത്രമല്ല, അണ്‍ലിമിറ്റഡ് എസ്റ്റിഡി/ലോക്കല്‍ വോയ്സ് കോളും ലഭിക്കും. മൈ എയര്‍ടെല്‍ ആപ്പില്‍ ഓഫറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി അറിയിച്ചിട്ടുണ്ട്.

399 രൂപക്ക്
എയര്‍ടെല്ലിന്റെ 399 പ്ലാനില്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു. ഇതില്‍ 84ജിബി 4ജി ഡാറ്റയും ലഭിക്കും. 84 ദിവസമാണ് വാലിഡിറ്റി. 1ജിബിയാണ് പ്രതി ദിന ലിമിറ്റ്.

149 രൂപക്ക്
149 രൂപയുടെപ്ലാനില്‍ എയര്‍ടെല്‍ ടു എയര്‍ടെല്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്ങ് സൗകര്യം നല്‍കുന്നുണ്ട്. ഇതിനും പുറമേ 2ജി 4ജി ഡാറ്റയും നല്‍കുന്നു. 28 ദിവസമാണ് ഓഫര്‍ വാലിഡിറ്റി.












Click it and Unblock the Notifications