എയര്‍ ഏഷ്യയുടെ ആഭ്യന്തര സര്‍വ്വീസിന് മൂന്നു വര്‍ഷം..ആകര്‍ഷകമായ ഓഫര്‍!!!

Subscribe to Oneindia Malayalam

എയര്‍ ഏഷ്യ ആഭ്യന്തര സര്‍വ്വീസിന്റെ മൂന്നാം വാര്‍ഷികം പ്രമാണിച്ച് സര്‍വ്വീസുകളില്‍ വന്‍ ഓഫറുകള്‍. എല്ലാ ബുക്കിങ്ങിലും 333 രൂപ ഇളവ് ആണ് എയര്‍ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 14 വരെ ബുക്ക് ചെയ്യാം. സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്ക് ഈ ടിക്കറ്റ് ഉപയോഗപ്പെടുത്താം.

ഓഫര്‍ നിരക്കനുസരിച്ചുള്ള ടിക്കറ്റ് ചാര്‍ജുകള്‍
ബെംഗളൂരു-കൊച്ചി- 1,499 രൂപ മുതല്‍
ബെംഗളൂരു-ഹൈദരാബാദ്- 1,999 രൂപ മുതല്‍
ബെംഗളൂരു-ഗോവ- 1,499 രൂപ മുതല്‍
കൊച്ചി-ബാങ്കോക്ക്-3,999 രൂപ മുതല്‍
ഭുവനേശ്വര്‍-ബാലി-5,482 രൂപ മുതല്‍
ദില്ലി-ക്വലാലംപൂര്‍- 6,290 രൂപ മുതല്‍

airasia

എയര്‍പോര്‍ട്ട് ടാക്‌സ് ഉള്‍പ്പെടെയുള്ള ടിക്കറ്റ് നിരക്കാണിത്. ഒന്നിലധികം സ്ഥലങ്ങള്‍ സന്ദര്‍ശിക്കേണ്ടവര്‍ക്കുള്ള ചുരുങ്ങിയ സമയത്തിനുള്ളില്‍ എയര്‍ ഏഷ്യ ആപ്പില്‍ നിന്നും ബുക്ക് ചെയ്യാം. ഓഫര്‍ വിവരങ്ങളും എയര്‍ ഏഷ്യ ആപ്പില്‍ ലഭ്യമാണ്. കൂപ്പണ്‍ വിവരങ്ങള്‍ക്ക് Oneindia Coupons സന്ദര്‍ശിക്കുക.

English summary
Get Rs.333 Off on Every Booking in Air Asia
Please Wait while comments are loading...