ജികെഎസ്എഫ് ഉദ്ഘാടനം ഡിസംബര്‍ 1 ന് കോഴിക്കോട്
തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഏഴാം സീസണിന്റെ ഉദ്ഘാടനം 2013 ഡിസംബര്‍ 1 ന് നടക്കും. ഇത്തവണ കോഴിക്കോട് ആണ് ഉദ്ഘാടന വേദി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഷോപ്പിങ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.
11 കോടി രൂപയുടെ സ്വര്‍ണ സമ്മാനങ്ങളാണ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നല്‍കുന്നത്. മെഗാ നറുക്കെടുപ്പില്‍ നാല് കോടി രൂപയുടെ ക്യാഷ് പ്രൈസും നല്‍കും. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 15 പേര്‍ക്ക് 10 ലക്ഷം രൂപ നല്‍കും. അഞ്ച് ലക്ഷം രൂപ വീതം ഇതുപത് പേര്‍ക്കായി മൂന്നാം സമ്മാനവും ഉണ്ട്. നാലാം സമ്മാനമായി ഒരു ലക്ഷം രൂപവച്ച് 50 പേര്‍ക്ക് നല്‍കും.

ആറ് ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്നതാണ് ഷഓപ്പിങ് മാമാങ്കം. എല്ലാ ആഴ്ചകളിലും നടക്കുന്ന നറുക്കെടുപ്പുകളിലാണ് സ്വര്‍ണ സമ്മാനം നല്‍കുന്നത്. എല്ലാ ജില്ലകളിലും നറുക്കെടുപ്പ് നടക്കും. 84 നറുക്കെടുപ്പുകളിലൂടെ 27532 ഗ്രാം സ്വര്‍ണമാണ് സമ്മാനമായി നല്‍കുക.
സമ്മാന കൂപ്പണുകള്‍ വിതരണം ചെയ്യുന്ന കടഉടമകള്‍ക്കും ഇത്തവണ പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്. ഒന്നും രണ്ടും മൂന്നും നാലും സമ്മാനങ്ങള്‍ നേടുന്ന കൂപ്പണുകള്‍ വിതരണം ചെയ്യപ്പെട്ട കട ഉടമകള്‍ക്ക് യഥാക്രമം ഒരു ലക്ഷം, 25000,10000 5000 എന്നിങ്ങനെയാണ് സമ്മാനങ്ങള്‍ നല്‍കുക.
45 ദിവസമാണ് ഷോപ്പിങ് ഫെസ്റ്റിവല്‍.പ്രധാന നഗരങ്ങളില്‍ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ വീഥികള്‍ രൂപപ്പെടുത്താനും പദ്ധതിയുണ്ട്. ടൂറിസം മന്ത്രി എപി അനില്‍കുമാറാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.


Click it and Unblock the Notifications