Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റവും സുഖകരമായ ജോലിസ്ഥലം ഗൂഗിള്‍

വാഷിങ്ടണ്‍: കൂടുതല്‍ ശമ്പളം ലഭിക്കുന്ന ജോലി എന്നതിലുപരി കൂടുതല്‍ സന്തോഷകരമായ ജോലി എന്ന നിലയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. തന്റെ മാത്രം ബാങ്ക് ബാലന്‍സ് നോക്കിയല്ല, കുടുംബവുമായി ഒത്തു ചേരാനായില്ലെങ്കില്‍ എത്രവലിയ ശമ്പളമുള്ള ജോലി ലഭിച്ചിട്ടും കാര്യമില്ലെന്നാണ് ന്യൂജനറേഷന്റെ കാഴ്ചപ്പാട്.

അതുകൊണ്ടുതന്നെ, ന്യൂജനറേഷനെ തങ്ങളുടെ കമ്പനിയിലേക്ക് ആകര്‍ഷിക്കാന്‍ പുതുതലമുറ കമ്പനികള്‍ പാടുപെടുകയാണ്. മെച്ചപ്പെട്ട ശമ്പളവും കുടുംബ സാഹചര്യവുമെല്ലാം പല കമ്പനികളും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍, കൂട്ടത്തില്‍ ഏറ്റവും മികച്ചത് ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗിള്‍ ആണെന്ന് ഒരു പഠനം തെളിയിക്കുന്നു.

google

യു.എസ്, ബ്രിട്ടണ്‍ കേന്ദ്രീകരിച്ചുള്ള വെബ്‌സൈറ്റായ ഗ്ലാസ്‌ഡോര്‍ ആണ് ഭൂമിയില്‍ ഏറ്റവും സുഖകരമായി ജോലിചെയ്യാവുന്ന കമ്പനി ഏതാണെന്ന് സര്‍വെ നടത്തിയത്. ഇവര്‍ നടത്തിയ പഠനത്തില്‍ ഗൂഗിള്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നതായി കണ്ടെത്തി. കുടുംബത്തിനൊപ്പം സന്തോഷത്തോടെ കഴിയാന്‍ ഗൂഗിള്‍ അവസരമൊരുക്കുന്നു എന്നതാണ് അവര്‍ മുന്‍പന്തിയിലെത്താന്‍ കാരണം.

സ്ത്രീകള്‍ക്ക് പ്രസവാവധി കൊടുക്കുന്നതുപോലെ ഗര്‍ഭിണിയായ ഭാര്യമാരെ പരിചരിക്കാന്‍ പുരുഷ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നുണ്ട്. ഗൂഗിളിന് പിന്നില്‍ രണ്ടാംസ്ഥാനത്തെത്തിയത് മൈക്രോ ബ്‌ളോഗിങ് സൈറ്റായ ട്വിറ്ററാണ്. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഒരു വര്‍ഷം കഴിയുമ്പോഴേക്കും ഫേസ്ബുക്ക് 13ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+