കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വന്നിട്ടും കാര്യമില്ല, ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് വിലയില്ല

  • By Soorya Chandran
Google Oneindia Malayalam News

വാഷിങ്ടണ്‍: നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതോടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ന്നു എന്നാണല്ലോ പറയപ്പെടുന്നത്. എന്നാല്‍ മോദിയുടെ ഇന്ത്യയാണെങ്കിലും വിദേശ വിപണികളില്‍ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് വലിയ വിലയൊന്നും ഇല്ല.

മേക്ക് ഇന്‍ ഇന്ത്യ എന്ന കാമ്പയിന് തുടക്കം കുറിച്ച് ലോകത്തെ നിക്ഷേപകരെ മുഴുവന്‍ നരേന്ദ്ര മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ വിദേശ കമ്പനികളുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചാല്‍ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് പുറം ലോകത്ത് വില ലഭിക്കുമോ...

ഏറ്റവും ഒടുവില്‍ പുറത്ത് വന്ന സര്‍വ്വേ പ്രകാരം ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് ലോക വിപണിയില്‍ 31 -ാം സ്ഥാനം മാത്രമാണുള്ളത്. ഒന്നാം സ്ഥാനം ആര്‍ക്കെന്ന ചോദ്യം സ്വാഭാവികമായി ഉയരും. അമേരിക്കയോ, ജപ്പാനോ, ചൈനയോ അല്ല ഒന്നാം സ്ഥാനത്തുള്ളത്. ജര്‍മനിയാണ്.

അന്‍ഹോള്‍ട്ട് ജിഎഫ്‌കെ സംഘടിപ്പിച്ച ദേശീയ വാര്‍ഷിക ബ്രാന്‍ഡിങ് സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അമ്പത് രാഷ്ട്രങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. അതില്‍ 31-ാം സ്ഥാനത്തെത്തി എന്നതും ആഅഭിമാനിക്കാന്‍ വക നല്‍കുന്നുണ്ട്!

Narendra Modi

അമേരിക്കയെ പിന്തള്ളിയാണ് ജര്‍മനി ഇത്തവണ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. പ്രധാനമായും ആറ് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിലെ കയറ്റുമതി, ഭരണം, സംസ്‌കാരം, ജനങ്ങള്‍, വിനോദ സഞ്ചാരം, കുടിയേറിപ്പാര്‍ക്കല്‍/നിക്ഷേപം എന്നിവയെല്ലാം കൂടി പരിഗണിച്ചാണ് ബ്രാന്‍ഡിങിലെ റാങ്ക് നിശ്ചയിക്കുന്നത്.

കയറ്റുമതിയുടെ മാത്രം കാര്യമെടുത്താല്‍ ചൈന 12-ാം സ്ഥാനത്താണ്. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ 26-ാം സ്ഥാനത്താണ്. ഭരണ നിര്‍വ്വഹണത്തിന്റെ കാര്യത്തില്‍ ഇന്ത്യയും ചൈനയും ഏറെ പിറകിലാണ്. ഇന്ത്യക്ക് 42-ാം സ്ഥാനവും ചൈനക്ക് 46-ാം സ്ഥാനവും.

ബ്രിക്ക് രാജ്യങ്ങളില്‍ ബ്രാന്‍ഡിങിന്റെ കാര്യത്തില്‍ ഏറ്റവും പിറകില്‍ ഇന്ത്യയാണ്. ബ്രസീല്‍ 21-ാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 23-ാം സ്ഥാനവുമായി ചൈന തൊട്ടപിറകില്‍ ഉണ്ട്. റഷ്യ 25-ാം സഥാനത്താണ്.

English summary
Global survey: Brand India ranks a poor 31st out of 50 nations, Germany is No. 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X