601 രൂപയ്ക്ക് ഫ്‌ളൈറ്റ് ടിക്കറ്റുമായി ഗോഎയര്‍ ഉത്സവകാല ഓഫര്‍
ദില്ലി: ഉത്സവസീസണ്‍ ഓഫറുകള്‍ കൊണ്ട് പൊടിപൊടിക്കുകയാണ് വിമാന കമ്പനികള്‍. നിലവില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് ഓഫറുമായി ഗോഎയര്‍ ആണ് രംഗത്ത് വന്നിരിക്കുന്നത്.
ടിക്കറ്റിന് 601 രൂപയാണ് ഗോഎയര്‍ കമ്പനിയുടെ ഓഫര്‍. ടാക്‌സും സര്‍വ്വീസ് ചാര്‍ജും ഉള്‍പ്പടെ ഇത്രയും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുന്നത് ഗോഎയര്‍ ആണ്.

നവംബര്‍ 1 മുതലാണ് ബുക്കിങ് ആരംഭിക്കുന്നത്. നവംബര്‍ 23 മുതല്‍ ഡിസംബര്‍ 16 വരെയാണ് ഓഫര്‍ കാലയിളവ്. ബുക്കിങ് ചെയ്ത ടിക്കറ്റുകള്‍ പിന്‍വലിച്ചാല്‍ പൈസ ഫണ്ട് ചെയ്യുന്നതല്ലെന്നും കമ്പനി അറിയിച്ചു.
ഗോഎയറിനു മുന്‍പ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കിയത് സ്‌പൈസ് ജെറ്റ് ആയിരുന്നു. 749 രൂപയ്ക്ക് ആഭ്യന്തര യാത്രയും 3999 വിദേശയാത്രയുമായിരുന്നു ഓഫര്‍.












Click it and Unblock the Notifications