അംബാനിയല്ല ഇനി ഇന്ത്യയിലെ പണക്കാരന്... അത് ദിലീപ് സംഘ് വി
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ പണക്കാരില്‍ പെടും നമ്മുടെ അംബാനി സഹോദരന്മാര്. അതില്‍ മുകേഷ് അംബാനി ആയിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്.
എന്നാല്‍ മുകേഷ് അംബാനിക്ക് ആ പേര് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എന്ന് വേണം കരുതാന്‍. അംബാനിയെ വെട്ടിച്ച് ദിലീപ് സംഘ് വി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി.
ആരാണ് ഈ ദിലീപ് എന്നല്ലേ... സണ്‍ ഫാര്‍മയുടെ പ്രമോട്ടറാണ് ഇദ്ദേഹം. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആസ്തി കണക്കാക്കുമ്പോഴാണ് ദിലീപ് സംഘ് വി മുകേഷ് അംബാനിയെ മറികടക്കുന്നത്.

ഒന്നര ലക്ഷം കോടി രൂപയാണ് ദിലീപിന്റെ ആസ്തി. കൃത്യമായി പറഞ്ഞാല്‍ 1.46 ലക്ഷം കോടി രൂപ. വിപണി വ്യാഴാഴ്ച ക്ലോസ് ചെയപ്പോഴുള്ള കണക്ക് പ്രകാരമാണിത്. സണ്‍ ഫാര്‍മയെ കൂടാതെ അഡ്വാന്‍സ്ഡ് റിസര്‍ച്ച്, റാന്‍ബാക്സി ലാബ് എന്നീ കമ്പനികളിലും വലിയ ഓഹരി പങ്കാളിത്തമുള്ള കക്ഷിയാണ് ദിലീപ് സംഘ് വി.
ഇത്രനാളും ഒന്നാം സ്ഥാനത്ത് നിന്നിരുന്നു മുകേഷ് അംബാനിയുടെ ആസ്തി 1.32 ലക്ഷം കോടി രൂപയാണ്. ആസ്തിക്കണക്കില്‍ പതിനാലായിരം കോടി രൂപയുടെ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്.
സംഭവം ഇങ്ങനെയാണെങ്കിലും ആഗോള കോടീശ്വരന്മാരുടെ പട്ടികയില്‍ ദിലീപിനേക്കാള്‍ മുകളിലാണ് അംബാനിയുടെ സ്ഥാനം. മുകേഷ് അംബാനി 33-ാം സ്ഥാനത്തും ദിലീപ് സംഘ് വി 39-ാം സ്ഥാനത്താണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications