സ്വര്‍ണവില ഇടിഞ്ഞു, പവന് 120 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത് . നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 20,280 രൂപയാണ് വില . ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 2,535 രൂപയിലാണ് വ്യാപാരം . രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.
ചൊവ്വാഴ്ച 20,320 രൂപയും ബുധനാഴ്ച 20,400 രൂപയുമായിരുന്നു സ്വര്‍ണത്തിന്റെ വില . മാസങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് ഉണ്ടായി . അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇരുപതിനായിരത്തില്‍ താഴെ എത്തി . എന്നാല്‍ ഇടക്കാലത്ത് സ്ഥിരത തുടര്‍ന്ന് സ്വര്‍ണവില ബുധനാഴ്ച വീണ്ടും കുറഞ്ഞു .

രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 1.5 ഡോളര്‍കുറഞ്ഞ് 1,209.85 ഡോളറിലെത്തി . കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എണ്ണവിലയും കുത്തനെ ഇടിയുകയാണ് . എണ്ണവില ഇടിവ് അമേരിയ്ക്കന്‍ വിപണിയ്ക്കും കരുത്തേകുകയാണ് . അമേരിയ്ക്കന്‍ വിപണി ശക്തിയാര്‍ജ്ജിയ്ക്കുന്നതും സ്വര്‍ണനിക്ഷേപങ്ങള്‍ക്ക് പകരം ഡോളറിലേയ്ക്ക് നിക്ഷേപം മാറുന്നതും സ്വര്‍ണ വിപണിയ്ക്കും തിരിച്ചടിയാകും .












Click it and Unblock the Notifications