2019 ല്‍ 32000 രൂപയ്ക്ക് സ്വർണം വാങ്ങി; ഇന്ന് ലാഭം മാത്രം 65800: 200% വർധനവ്; അടുത്ത 5 വർഷം എങ്ങനെ
2025 ലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ നിക്ഷേപകർക്ക് വലിയ ലാഭമാണ് സ്വർണം നല്‍കിയത്. വിപണിയില്‍ 30 ശതമാനം വരെയാണ് സ്വർണ വിലയിലുണ്ടായ വർധനവ്. രാജ്യത്തെ സ്വർണ വില 24 കാരറ്റ് അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെങ്കില്‍ പത്ത് ഗ്രാമിന് ഏകദേശം 97800 രൂപയിലെത്തി. അതായത് 2019 ലെ 32000 രൂപയില്‍ നിന്നും 2000 ശതമാനം വർധവ്. അന്ന് പത്ത് ഗ്രാം സ്വർണം വാങ്ങി കൈയില്‍വെച്ച വ്യക്തിയുടെ ലാഭം 65800 ലേറെയാണ്.
മറ്റ് നിക്ഷേപമാർഗ്ഗങ്ങള്‍ നോക്കുകയാണെങ്കില്‍ വെള്ളി വില 35% ഉയർന്നപ്പോൾ, നിഫ്റ്റി 50 (4.65%), ബിഎസ്ഇ സെൻസെക്സ് (3.75%), റിലയൻസ് (14%), എച്ച്ഡിഎഫ്സി ബാങ്ക് (12.5%) എന്നിങ്ങനെയാണ് മറ്റ് നിക്ഷേപമാർഗ്ഗങ്ങളുടെ വളർച്ച. കഴിഞ്ഞ ആറ് വർഷത്തിന് ഇടയില്‍ സ്വർണ വിലയ്ക്ക് മുന്നോട്ട് കുതിക്കാനുള്ള ഏറ്റവും അനുകൂല സാഹചര്യമായിരുന്നുവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധികൾ, യുദ്ധങ്ങൾ, വ്യാപാര പിരിമുറുക്കങ്ങൾ, പണപ്പെരുപ്പം എന്നീ ഘട്ടങ്ങളില്‍ സുരക്ഷിത ആസ്തി എന്ന നിലയില്‍ സ്വർണത്തിന്റെ ആവശ്യകത ശക്തമാകുന്നു.

സ്വർണവില വർധനയ്ക്ക് പിന്നിലെ കാരണങ്ങൾ
ആഗോള സാമ്പത്തിക അനിശ്ചിതത്വം: യുഎസ്-ചൈന വ്യാപാര സംഘർഷം, റഷ്യ-ഉക്രെയ്ൻ യുദ്ധം, ഇസ്രായേൽ-ഇറാൻ സംഘർഷം എന്നിവ സ്വർണത്തിന്റെ ഡിമാന്‍ഡ് വർധിപ്പിച്ചു.
പണപ്പെരുപ്പവും ഡോളറിന്റെ മൂല്യം: ഡോളറിന്റെ മൂല്യം 2025-ൽ 10% ഇടിഞ്ഞതായി ബാങ്ക് ഓഫ് അമേരിക്ക റിപ്പോർട്ട് ചെയ്തു, ഇത് സ്വർണവില ഉയരാൻ കാരണമായി. അതായത് പണപ്പെരുപ്പം ഒരു ഹെഡ്ജായി സ്വർണത്തിന്റെ ആകർഷണം വർധിപ്പിക്കുന്നു
സെൻട്രൽ ബാങ്കുകളുടെ വാങ്ങൽ: 2022-ൽ റഷ്യൻ ആസ്തികൾ മരവിപ്പിച്ചതിനെ തുടർന്ന്, സെൻട്രൽ ബാങ്കുകൾ (യുഎസ്, പോളണ്ട്, തുർക്കി, ഇന്ത്യ, ചൈന എന്നിവ) സ്വർണ ശേഖരം വർധിപ്പിക്കുന്നു
പലിശ നിരക്ക്: യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറയ്ക്കൽ സ്വർണത്തെ കൂടുതൽ ആകർഷകമാക്കുന്നു, കാരണം സ്വർണം പലിശ നൽകുന്നില്ല.
2025 ലെ പ്രവചനം
അതേസമയം, വിവിധ വിദഗ്ധരുടെയും സ്ഥാപനങ്ങളുടെയും പ്രവചനങ്ങൾ അനുസരിച്ച്, 2025 മുതൽ 2030 വരെയുള്ള സ്വർണവില ശക്തമായ ഉയർച്ച കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, വിപണിയിലെ അനിശ്ചിതത്വങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും വിലയെ ബാധിച്ചേക്കാം. സ്വർണ വില സംബന്ധിച്ച പ്രധാനപ്പെട്ട ചില പ്രവചനങ്ങള്‍ താഴെ നല്‍കുന്നു.
ഗോൾഡ്മാൻ സാക്സ്: 2025 അവസാനത്തോടെ ഒരു ഔൺസ് സ്വർണത്തിന്റെ വില 3,100 ഡോളർ എത്തുമെന്ന് പ്രവചിക്കുന്നു. ഏറ്റവും മോശം സാഹചര്യത്തിൽ 3,300 ഡോളറും സാധ്യമാണ്.
ബാങ്ക് ഓഫ് അമേരിക്ക: 2026-ന്റെ തുടക്കത്തോടെ 4,000 ഡോളർ എത്തുമെന്ന് പ്രവചിക്കുന്നു, ഇത് 2025-ലെ നിലവിലെ വിലയിൽ (3,337 ഡോളർ) നിന്ന് 20% വർധനവാണ്
2026-2027
ലോങ് ഫോർകാസ്റ്റ്: 2026-ൽ സ്വർണവില 4,838 ഡോളറിലും 2027-ൽ 5,275 ഡോളറിലും എത്തിയേക്കാം.
വാളറ്റിനവെസ്റ്റർ: 2027-ന്റെ അവസാനത്തോടെ 4,187.18 ഡോളർ എത്തിയേക്കാം
കോയിൻകോഡെക്സ്: 2027-ന്റെ മധ്യത്തോടെ 5,209.80 ഡോളറിലെത്താം, പിന്നീട് 4,516.42 ഡോളറിൽ സ്ഥിരത കൈവരിക്കാം.
സ്വർണവില പ്രവചനങ്ങൾ ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, സെൻട്രൽ ബാങ്ക് നയങ്ങൾ, സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവയെ ആശ്രയിച്ചാണ് നടത്തുന്നത്. അതായത് ഓഹരി വിപണി ഉയർന്നാൽ, സ്വർണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞേക്കും. സ്വർണം ഒരു സുരക്ഷിത നിക്ഷേപമാണെങ്കിലും, വിപണി അപകടസാധ്യതകൾ ഒഴിവാക്കാൻ പോർട്ട്ഫോളിയോ വൈവിധ്യവൽക്കണമെന്നും വിദഗ്ധർ കൂട്ടിച്ചേർക്കുന്നു.
disclaimer
സ്വർണം ആയാലും ഓഹരിയായാലും ഏത് വസ്തുവില്‍ നിക്ഷേപിക്കുമ്പോഴും സ്വന്തം ഉത്തരവാദിത്തത്തില്‍ മികച്ച പഠനം മാത്രം നടത്തി ചെയ്യുക












Click it and Unblock the Notifications