കള്ളന്മാരെ പേടിക്കേണ്ട, പണിക്കൂലി കൊടുക്കണ്ട, സ്വർണം വാങ്ങി സൂക്ഷിക്കാനുള്ള 3 മാർഗങ്ങൾ
പണ്ട് കാലം മുതലേ ഇന്ത്യക്കാർക്ക്, അതിലും നമ്മൾ മലയാളികൾക്ക് അൽപം കൂടുതൽ കമ്പമുണ്ട്. സ്വർണാഭരണങ്ങൾ അണിയാതെ കല്യാണം കഴിക്കുക എന്നൊക്കെ പറയുന്നത് ഇന്നും ഭൂരിഭാഗത്തിനും ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. ലോകത്തിലെ സ്വർണം ഉപഭോഗം ചെയ്യുന്ന രാജ്യങ്ങളിൽ ആദ്യ സ്ഥാനക്കാരൻ ആണ് ഇന്ത്യ. ഇതിൽത്തന്നെ സ്വർണാഭരണങ്ങൾക്കു വേണ്ടിയാണ് നമ്മുടെ രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നതിലെ ഏറിയ പങ്കും ഉപയോഗിക്കപ്പെടുന്നത്.
തൊട്ടു നോക്കാൻ കഴിയുന്ന ഒരു അമൂല്യവസ്തു ആയി കണക്കാക്കപ്പെടുന്നതു കൊണ്ടാണ് ആളുകൾക്ക് ഇത്രയും സ്വർണാഭരണ ഭ്രമം വരുന്നത് എന്നാണ് പറയപ്പെടുന്നത്. ഇതിനെ നിക്ഷേപമായി കാണുന്നവരും ഉണ്ട്. എന്നാൽ യഥാർത്ഥത്തിൽ സ്വർണം എന്ന അമൂല്യ വസ്തുവിന്റെ വിലയൊന്നും സ്വർണാഭരണങ്ങൾ വിൽക്കുമ്പോഴോ മാറ്റിയെടുക്കുമ്പോഴോ കിട്ടാറില്ല. പണിക്കൂലി തന്നെയാണ് ഇതിനുള്ള പ്രധാന കാരണം.

സ്വർണത്തിൽ നിക്ഷേപം നടത്താനിരിക്കുന്നവർക്ക് സ്വർണാഭരണങ്ങളേക്കാൾ എന്തുകൊണ്ടും ലാഭത്തിൽ സ്വർണ നിക്ഷേപം നടത്താനാവുന്ന ചില മാർഗങ്ങളാണ് പറയുന്നത്.
ഗോൾഡ് ഇടിഎഫ്
എക്സ്ചേഞ്ച് ട്രേഡ്‌ഡ് ഫണ്ട്സ് എന്നാണ് ഇ ടി എഫ് എന്നതിന്റെ പൂർണ രൂപം. മ്യൂച്വൽ ഫണ്ടുകളാണ് ഇ ടി എഫുകളുടെ ആസ്തി കൈകാര്യം ചെയ്യുന്നത്. അതിനാൽ സെബിയുടെ വ്യവസ്ഥകളും നിയന്ത്രണങ്ങളും ഇതിനുണ്ടാകും. ഒരു ഗോൾഡ് ഇ ടി എഫ് യൂണിറ്റ് 1 ഗ്രാം സ്വർണത്തിനു തുല്യമായി കണക്കാക്കുന്നു. 24 കാരറ്റ് സ്വർണമാണ് ഇവിടെ ക്രയവിക്രയം നടത്തുക. ഗോൾഡ് ഇ ടി എഫ് കൈവശം വയ്ക്കുന്നതിന് ഡീമാറ്റ് അക്കൗണ്ട് നിർബന്ധമാണ്. പ്രധാന ബാങ്ക് വഴിയും ഓൺലൈനായും നിങ്ങൾക്ക് ഗോൾഡ് ഇ ടി എഫ് തുടങ്ങാനാകും. മൊബൈൽ ആപ്ലിക്കേഷനുകൾ വഴി ഇ ടി എഫിന്റെ വാല്യൂ ട്രാക്കിങ് നടത്താം.
ഗോൾഡ് ഫണ്ടുകൾ
ഡീമാറ്റ് അക്കൗണ്ടോ ട്രേഡിങ്ങോ ഒന്നും ആവശ്യമില്ലാതെ സ്വർണ നിക്ഷേപം സാധ്യമാകുന്ന നിക്ഷേപ മാർഗമാണ് ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ. നിക്ഷേപകരിൽ നിന്ന് സ്വീകരിക്കുന്ന പണം സ്വരുക്കൂട്ടി ഫണ്ടുകളിലോ ഇ ടി എഫുകളിലോ നിക്ഷേപിക്കുകയോ ആണ് ചെയ്യുന്നത്. വളരെ ചെറിയ തുക പോലും നിക്ഷേപം നടത്താനാകും. എസ് ഐ പി രീതിയിൽ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നവർക്ക് ഉത്തമം. മ്യൂച്വൽ ഫണ്ടുകളുടെ വെബ്സൈറ്റുകൾ, മ്യൂച്വൽ ഫണ്ട് എഎംസി ഓഫീസുകൾ, ഫണ്ട് രജിസ്ട്രാർ എന്നിവയിലൂടെ ഗോൾഡ് ഫണ്ടുകളിൽ നിക്ഷേപിക്കാനാകും.
സോവറിൻ ഗോൾഡ് ബോണ്ട്
2015 നവംബറിലാണ് സർക്കാർ സോവറിൻ ഗോൾഡ് ബോണ്ട് അഥവാ എസ് ജി ബി ആരംഭിക്കുന്നത്. ഇവ ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നതിനുള്ള സുരക്ഷിതമായ മാർഗമാണ്. അഥവാ നിങ്ങളുടെ കൈവശമുള്ള ഡിജിറ്റൽ ഗോൾഡ് വിൽക്കുമ്പോൾ മാർക്കറ്റിലുള്ള സ്വർണ വിലയും ലഭിക്കും. കൂടാതെ 2.5 ശതമാനം പലിശയും ലഭിക്കും. 1 ഗ്രാം സ്വർണത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ബോണ്ട് വില നിശ്ചയിക്കപ്പെടുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും വിവിധ വാണിജ്യ ബാങ്കുകളുടെയും വെബ്സൈറ്റ് വഴി ഓൺലൈനായി സോവറിൻ ഗോൾഡ് ബോണ്ടിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇന്ത്യൻ പൗരന്മാരായ വ്യക്തികൾ, ട്രസ്റ്റുകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവർക്ക് നിക്ഷേപം നടത്താം.












Click it and Unblock the Notifications