സ്വര്‍ണം സെപ്റ്റംബറില്‍ വാങ്ങണോ അതോ ഇപ്പോ വാങ്ങണോ? കണ്‍ഫ്യൂഷന്‍ മാറ്റാം, ചില വഴികള്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 18,800 രൂപയായി. ഗ്രാമിന് 2350 രൂപയാണ് വില. കഴിഞ്ഞ ദിവസം 18920 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. സ്വര്‍ണവില ഇടിയുന്നതോടെ ഹ്രസ്വകാല ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ സെപ്റ്റംബര്‍ വരെ കാത്തിരിയ്ക്കണോ എന്ന സംശയം പലരിലും ഉണ്ട്.
അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ വിലയിടിവിന്റെ ചുവട് പിടിച്ചാണ് സംസ്ഥാനത്തും സ്വര്‍ണവില ഇടിയുന്നത്. ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് വേണ്ടി സ്വര്‍ണം വാങ്ങുമ്പോള്‍ അല്‍പ്പം ശ്രദ്ധിയ്ക്കുന്നത് നന്നാകും. എന്നാല്‍ കല്യാണം പോലുള്ള ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ വിലിയിടിവിന്റെ സമയം നല്ലതാണ്. എന്നാല്‍ പോലും ആശയക്കുഴപ്പം നിലനില്‍ക്കുന്നു സെപ്റ്റംബറില്‍ ഇനിയും വില കുറഞ്ഞാലോ?

പൊന്നേ
പൊന്നേ എന്ന് നെഞ്ചത്ത് കൈവച്ച് വിളിച്ചിട്ടൊന്നും രക്ഷയില്ല പൊന്നിന്റെ പൊന്നും വിലയൊക്കെ പോവുകയാണ്

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്
സ്വര്‍ണത്തിന് സെപ്റ്റംബറില്‍ വിലയിടിയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമെന്നും അത് സ്വര്‍ണ വില കുറയ്ക്കുമെന്നുമാണ് പ്രതീക്ഷിയ്ക്കുന്നത്

ഡോളര്‍
പലിശ നിരക്ക് ഉയര്‍ന്നാല്‍ ഡോളര്‍ കരുത്താര്‍ജ്ജിയ്ക്കുകയും സ്വര്‍ണത്തിലേയ്ക്കുള്ള നിക്ഷേപം കുറയുകയും ചെയ്യും. ഇത് വിലയിടിവിന് കാരണമാകും

കല്യാണം
കല്യാണം മുതലായ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വര്‍ണ വാങ്ങുന്നവരാണ് വിലക്കുറവിനെ ഏറെയും ആശ്രയിക്കുന്നത്

ആശയക്കുഴപ്പം
ഇപ്പോള്‍ സ്വര്‍ണം വാങ്ങി വയ്ക്കണോ അതോ സെപ്റ്റംബറില്‍ വില കുറയുമ്പോള്‍ വാങ്ങണോ എന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നു

അഡ്വാന്‍സ് ബുക്കിംഗ്
സ്വര്‍ണവില കുറഞ്ഞാല്‍ കുറഞ്ഞ വിലയിലും വാങ്ങുമ്പോള്‍ നിരക്ക് ബുക്ക് ചെയ്യുന്നതിനെക്കാള്‍ കുറഞ്ഞാല്‍ അതേ നിരക്കിലും നല്‍കുന്ന അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം ലഭ്യമാണ്












Click it and Unblock the Notifications