മുത്തൂറ്റ്, മണപ്പുറം..കേരളത്തിലെ 3 കമ്പനികളുടെ അത്ര സ്വർണശേഖരം ലോക രാജ്യങ്ങൾക്ക് പോലുമില്ല
195 ടണ്ണില്‍ നിന്ന് രണ്ട് വര്‍ഷത്തിനിടെ 263 ടണ്ണായി ഉയര്‍ന്നുവെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണ്ടെത്തല്‍
കൊച്ചി: കേരളത്തിലെ മൂന്ന് ഗോള്‍ഡ് ലോണ്‍ കമ്പനികളുടെ സ്വര്‍ണ്ണ സമ്പാദ്യത്തില്‍ ലോകരാജ്യങ്ങളെ മറികടന്ന് വന്‍ കുതിപ്പ്. സംസ്ഥാനത്തെ മൂന്ന് വലിയ ഗോള്‍ഡ് ലോണ്‍ കമ്പനികളുടെ വളര്‍ച്ച 195 ടണ്ണില്‍ നിന്ന് രണ്ട് വര്‍ഷത്തിനിടെ 263 ടണ്ണായി ഉയര്‍ന്നുവെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണ്ടെത്തല്‍. ഉയര്‍ന്ന സ്വര്‍ണ്ണ നിക്ഷേപമുള്ള സമ്പന്നരാജ്യങ്ങളുടെ സ്വര്‍ണ്ണ ശേഖരത്തെ മറികടന്നുവെന്നാണ് കണ്ടെത്തല്‍.
ലോകത്ത് ഏറ്റവുമധികം സ്വര്‍ണ്ണ ഉപഭോഗമുള്ള രാജ്യങ്ങളില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ലോകത്ത് സ്വര്‍ണ്ണ നിക്ഷേപത്തില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളെ പാടെ പിന്നിലാക്കിയാണ് കേരളത്തിലെ മൂന്ന് ഗോള്‍ഡ് ലോണ്‍ കമ്പനികളുടെ വളര്‍ച്ച.

മുത്തൂറ്റ് ഫിനാന്‍സ്
മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്നിവര്‍ ചേര്‍ന്ന് 263 ടണ്ണിന്റെ സ്വര്‍ണ ശേഖരമാണുള്ളത്. ബെല്‍ജിയം, സിങ്കപ്പൂര്‍, സ്വീഡന്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ സ്വര്‍ണ്ണ നിക്ഷേപത്തേക്കാള്‍ അധികമാണ്.

രണ്ട് ലക്ഷം പേര്
ആഗോളതലത്തില്‍ സ്വര്‍ണ്ണശേഖരത്തിന്റെ 30 ശതമാനം ഇന്ത്യയിലാണുള്ളത്. മികച്ച നിക്ഷേപമായ സ്വര്‍ണ്ണ നിര്‍മ്മാണ വ്യവസായത്തില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് ലക്ഷത്തോളം പേരാണ് തൊഴിലെടുക്കുന്നത്.

ഗോള്‍ഡ് ലോണ്‍
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഉള്‍പ്പെടെ മൂന്ന് ഗോള്‍ഡ് ലോണ്‍ കമ്പനികളുടെ സ്വര്‍ണ്ണ ശേഖരത്തില്‍ 116 ടണ്‍ മുതല്‍ 150 ടണ്ണിന്റെ വര്‍ധനവാണുണ്ടായി
ട്ടുള്ളത്.

ആസ്ട്രേലിയ
സ്വര്ണ്ണനിക്ഷേപമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന സിങ്കപ്പൂര്‍(127.4 ടണ്‍), സ്വീഡന്(125.7 ടണ്‍), ആസ്ട്രേലിയ(79.9 ടണ്‍), കുവൈത്ത്(79 ടണ്‍) എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് കേരളത്തിലെ മൂന്ന് ഗോള്‍ഡ് കമ്പനികളും സ്വര്‍ണ്ണ ശേഖരത്തില്‍ മുന്നിലെത്തിയിട്ടുള്ളത്.

നിക്ഷേപത്തില്‍
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക് പ്രകാരം സ്വര്‍ണ്ണ നിക്ഷേപത്തില്‍ 558 ടണ്ണിന്റെ നിക്ഷേപവുമായി ഇന്ത്യ 11ാം സ്ഥാനത്താണുള്ളത്. ഒന്നാം സ്ഥാനത്ത് 8,134 ടണ്ണുമായി അമേരിക്ക ഒന്നാം സ്ഥാനത്തും 3, 378 ടണ്ണുമായി രണ്ടാം സ്ഥാനത്ത് ജര്‍മനിയും 2,814 ടണ്ണുമായി അന്താരാഷ്ട്ര നാണയ നിധി മൂന്നാം സ്ഥാനത്തുമാണുള്ളത്.

ഇന്ത്യയെ വെല്ലാനാവില്ല
ജിഎഫ്എംഎസ്സിന്റെ ഗോള്‍ഡ് സര്‍വ്വേ പ്രകാരം സ്വര്‍ണ്ണ ഉപഭോഗത്തില്‍ ഇന്ത്യയാണ് മുന്‍പന്തിയിലുള്ളത്. 2016ല്‍ 107.6 ടണ്‍ സ്വര്‍ണ്ണമാണ് ഇന്ത്യ ഉപയോഗിച്ചത്. യൂറോപ്പും വടക്കന്‍ അമേരിക്കയും 67.1 ടണ്‍ സ്വര്‍ണ്ണം മാത്രമാണ് ഇക്കാലയളവില്‍ ഉപയോഗിച്ചിട്ടുള്ളത്.
-
വെള്ളി വാങ്ങിവെച്ചവര്‍ക്ക് കോളടിച്ചു..! ഇന്ന് വിറ്റാല്‍ ലാഭം മാത്രം 1.44 ലക്ഷം രൂപ -
കഴിഞ്ഞ അക്ഷയ തൃതീയയ്ക്ക് 10 ഗ്രാം സ്വര്‍ണം വാങ്ങിയവരാണോ? ഇന്ന് അത് വിറ്റാല്‍ നഷ്ടം, വിലയിടിഞ്ഞു -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
സ്വർണ വില കേരളത്തിൽ 20,000 എങ്കിലും കുറയുമോ? ആഭരണപ്രേമികൾ അറിയേണ്ടത്.ഒരാഴ്ചക്കിടെ വില ഉയർന്നു -
ചൈന മൂന്നാമത് മാത്രം... ഇത്തവണയും കൂടുതല്‍ സ്വര്‍ണം വാരിക്കൂട്ടിയത് ഈ രാജ്യത്തിന്റെ ബാങ്ക് -
മാസം 500 രൂപ മാറ്റിവെക്കാനുണ്ടോ? നിങ്ങളെ ലക്ഷപ്രഭുവാക്കാൻ സഹായിക്കുന്ന 'മാജിക്' നിക്ഷേപം ഇതാ! -
സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന് വില -
സ്വർണ വില അടുത്തകാലത്തെങ്ങാൻ 70,000ത്തിലേക്ക് എത്തുമോ?സമാധാന ചർച്ച വിജയിച്ചാൽ സ്വർണം എങ്ങോട്ട്? അറിയാം -
ഈ രാജ്യങ്ങളുടെ പക്കലുള്ളത് ടൺ കണക്കിന് സ്വർണ്ണം! ഇന്ത്യയുടെ സ്ഥാനം കണ്ട് ഞെട്ടരുത് -
സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ -
അക്ഷയ ത്രിതീയ ദിനത്തിൽ ഈ 5 വസ്തുക്കൾ വീട്ടിൽ കയറ്റരുത്, ഐശ്വര്യക്കേട് അച്ചട്ടാണ്! -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..!












Click it and Unblock the Notifications