Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്വല്ലറികളില്‍ സ്വര്‍ണം വാങ്ങാന്‍ വന്‍തിരക്ക്; ഭൂമി വില ഒമ്പതിരട്ടിയായി... അയോധ്യയിലെ മാറ്റങ്ങള്‍

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാനിരിക്കെ വ്യത്യസ്തമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. പ്രാണ പ്രതിഷ്ഠ ദിനമായ തിങ്കളാഴ്ച അയോധ്യ വിമാനത്താവളത്തിലെ എല്ലാ സ്ലോട്ടുകളും നിറഞ്ഞു. മാത്രമല്ല, രാജ്യത്തെ വിവിഐപികള്‍ ഒന്നിച്ച് പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ മുമ്പെങ്ങുമില്ലാത്ത വിധമുള്ള സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോടീശ്വരന്‍ മുകേഷ് അംബാനിയുമടക്കം 8000ത്തോളം പ്രമുഖരാണ് ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം സ്വീകരിച്ച് അയോധ്യയിലെത്തുന്നത്. തിങ്കളാഴ്ച മാത്രം 100 സ്വകാര്യ വിമാനങ്ങളാണ് അയോധ്യയിലെത്തുക. അയോധ്യ എയര്‍പോര്‍ട്ടിലെ പരമാവധി സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് ക്രമീകരണങ്ങള്‍ വരുത്തിയിരിക്കുന്നത്.

ayodhya

അയോധ്യയിലെ വിമാനത്താവളം മാത്രമല്ല, സമീപത്തെ വിമാനത്താവളങ്ങളിലെ സ്ലോട്ടുകളും ഒഴിവില്ല. വാരണാസി വിമാനത്താവളം, ഗോരഖ്പൂര്‍ വിമാനത്താവളം എന്നിവിടങ്ങളിലെ സ്ലോട്ടുകളും ബുക്ക് ചെയ്തിട്ടുണ്ട്. വാരണാസിയില്‍ എത്തുന്നവര്‍ക്ക് കാര്‍ മാര്‍ഗം നാല് മണിക്കൂര്‍ കൊണ്ട് അയോധ്യയിലെത്താം. ഗോരഖ്പൂരില്‍ നിന്ന് വരുന്നവര്‍ക്ക് മൂന്ന് മണിക്കൂര്‍ മതി.

ജ്വല്ലറികളിലെ അനുഭവം മറ്റൊന്നാണ്. രാമന്റെയും ക്ഷേത്രത്തിന്റെയും മാതൃകയിലുള്ള സ്വര്‍ണ നിര്‍മിതികളെല്ലാം കാലിയായിട്ടുണ്ട്. 30000 മുതല്‍ 220000 വരെ രൂപ ചെലവ് വരുന്ന സ്വര്‍ണ ശില്‍പ്പങ്ങളാണ് ആളുകള്‍ വാങ്ങുന്നത്. യുപിയിലെ മിക്ക ജ്വല്ലറികളിലും ഇത്തരം ശില്‍പ്പങ്ങള്‍ കാലിയായി. ആവശ്യം കൂടിയതോടെ തായ്‌ലാന്റില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണുണ്ടായതെന്ന് വ്യാപാരികള്‍ പറയുന്നു.

ചില സ്വര്‍ണ ശില്‍പ്പങ്ങള്‍ സമ്മാനം നല്‍കാനാണ് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത്. ചിലര്‍ വീട്ടില്‍ സൂക്ഷിക്കാനും. രണ്ടാഴ്ച വരെ കാത്തിരുന്നാണ് പലര്‍ക്കും സ്വര്‍ണ ശില്‍പ്പങ്ങള്‍ കിട്ടിയതെന്ന് ലഖ്‌നൗവിലെ എച്ച്എസ് ജ്വല്ലേഴ്‌സ് മാനേജര്‍ ബാല്‍ദേവ് സിങ് പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങിയതോടെ തന്നെ പ്രദേശത്തെ ഭൂമി വിലയില്‍ വലിയ മാറ്റം വന്നിരുന്നു. ഇപ്പോള്‍ വീണ്ടും വില ഉയര്‍ന്നു.

അമിതാഭ് ബച്ചന്‍ 10000 ചതുരശ്ര അടി സ്ഥലം വാങ്ങിയത് 14 കോടിയിലധികം രൂപ ചെലവഴിച്ചിട്ടാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രൊഫഷലുകള്‍, പ്രവാസികള്‍ എന്നിവരാണ് അയോധ്യയിലെ സ്ഥലങ്ങള്‍ വാങ്ങാനെത്തുന്നവരില്‍ കൂടുതല്‍.

രാജ്യത്തിന്റെ പല ഭാഗങ്ങൡ നിന്നും അയോധ്യയിലേക്ക് തീര്‍ഥാടകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ടാണ് വിമാനത്താവളവും റെയില്‍വെ സ്റ്റേഷനുമെല്ലാം നവീകരിച്ചത്. രാജ്യത്തെ മിക്ക വിമാനത്താവളങ്ങളില്‍ നിന്നും അയോധ്യയിലേക്ക് സര്‍വീസുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+